സഊദി സിവിൽ ഏവിയേഷൻ വിവിധ മേഖലകൾ സ്വദേശിവത്കരിക്കുന്നു; ലക്ഷ്യം 10,000 പേർക്ക് തൊഴിൽ
റിയാദ്: തങ്ങളുടെ കീഴിലെ ട്രാൻസ്‌പോർട്ട് തൊഴിലുകൾ ഉൾപ്പെടെ വിവിധ മേഖലകൾ സ്വദേശി വത്കരിക്കുമെന്നു സഊദി സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. മൂന്ന് വർഷത്തിനിടക്ക് 28 മേഖലകളിൽ സഊദി വത്ക്കരണം നടപ്പാക്കുമെന്നും പതിനായിരം തൊഴിലുകളിൽ സഊദി യുവതി യുവാക്കൾക്ക് അവസരം നൽകുമെന്നും അതോറിറ്റി വ്യക്തമാക്കി. പൈലറ്റ്, ഫ്ലൈറ്റ് അറ്റൻഡന്റ്, ഫ്ലൈറ്റ് കാറ്ററിങ്, തുടങ്ങി എയർ ട്രാൻസ്പോർട്ട് മേഖലയുമായി ബന്ധപ്പെട്ട വിവിധ ജോലികൾ സഊദി വത്കരിക്കാനാണ് അതോറിറ്റിയുടെ നീക്കം. സഊദി വിഷൻ 2030 ന്റെ ഭാഗമായുള്ള സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ പ്രധാന ലക്ഷ്യങ്ങളുടെ ഭാഗമായാണ് നീക്കമെന്ന് അതോറിറ്റി അറിയിച്ചു.
2023 വരെയുള്ള മൂന്ന് വര്ഷത്തിനിടക്കാണ് 28 പ്രൊഫഷനുകൾ സ്വദേശിവത്കരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട നിർദേശം രാജ്യത്തെ മുഴുവൻ വിമാത്താവളങ്ങളിലെയും വിമാന കമ്പനികൾക്കും വിമാന കമ്പനികളുടെ മെയിൻറ്റനൻസ് ആൻഡ് ഓപ്പറേഷൻ കോൺട്രാക്റ്റിംഗ് കമ്പനികൾ, സേവന ദാതാക്കൾ എന്നിവക്കും നൽകിയിട്ടുണ്ട്. മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയവുമായുള്ള സഹകരണത്തോടെയാണ് സഊദി സിവിൽ ഏവിയേഷൻ അതോറിറ്റി സ്വദേശി വത്ക്കരണം നടപ്പിലാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."