HOME
DETAILS

ലോക്ഡൗണ്‍ സമാന നിയന്ത്രണങ്ങള്‍ അര്‍ധരാത്രി മുതല്‍: പി.എസ്.സി പരീക്ഷകള്‍ മാറ്റി; കെ.എസ്.ആര്‍.ടി.സി അവശ്യ സര്‍വീസുകള്‍ മാത്രം: അത്യാവശ്യയാത്രക്കാര്‍ രേഖകളും സത്യവാങ്മൂലവും കരുതണം

  
backup
January 22 2022 | 09:01 AM

lockdown-similar-restrictions-from-midnight-psc-exams-postponed

തിരുവനന്തപുരം: ഞായറാഴ്ചയിലെ ലോക്ഡൗണ്‍ സമാന നിയന്ത്രണങ്ങള്‍ ഇന്ന് അര്‍ധരാത്രി മുതല്‍. രാത്രി 12 മണി മുതല്‍ ഞായറാഴ്ച അര്‍ധരാത്രി വരെയാണ് അടച്ചിടലിനു സമാനമായ കര്‍ശന നിയന്ത്രണം. പൊലിസ് പരിശോധന കര്‍ശനമായിരിക്കും. ലംഘിക്കുന്നവര്‍ക്കെതിരെ കേസും പിഴയും ഉറപ്പാക്കും.

ജനുവരി 23, 30 തീയതികളില്‍ നടത്താന്‍ നിശ്ചയിച്ച പി എസ് സി പരീക്ഷകള്‍ മാറ്റി. ജനുവരി 23 ന് നിശ്ചയിച്ച മെഡിക്കല്‍ എഡ്യൂക്കേഷന്‍ സര്‍വിസിലെ റിസപ്ഷനിസ്റ്റ് തസ്തികയുടെ പരീക്ഷ ജനുവരി 27ലേക്കും ലാബോറട്ടറി ടെക്‌നീഷ്യന്‍ ഗ്രേഡ് രണ്ട് തസ്തികയുടെ പരീക്ഷ ജനുവരി 28ലേക്കും ജനുവരി 30 ന് നടത്താന്‍ നിശ്ചയിച്ച കേരള വാട്ടര്‍ അതോറിറ്റിയിലെ ഓപ്പറേറ്റര്‍ തസ്തികയുടെ പരീക്ഷ ഫെബ്രുവരി നാലിലേക്കുമാണ് മാറ്റി.

അത്യാവശ്യയാത്രകള്‍ക്ക് കൃത്യമായ രേഖകളും സത്യവാങ്മൂലവും കരുതണം. ഇല്ലെങ്കില്‍ കേസെടുക്കുമെന്നും പൊലിസ് അറിയിച്ചു. രോഗികള്‍, കൂട്ടിരിപ്പുകാര്‍, വാക്‌സിനെടുക്കാന്‍ പോകുന്നവര്‍, പരീക്ഷകളുള്ള വിദ്യാര്‍ഥികള്‍, റയില്‍വേ സ്റ്റേഷന്‍ വിമാനത്താവളം എന്നിവിടങ്ങളിലേക്ക് പോകുന്നവര്‍, മുന്‍കൂട്ടി ബുക് ചെയ്ത് ടൂറിസം കേന്ദ്രങ്ങളിലെത്തിയവര്‍ ഇവര്‍ക്കെല്ലാം കൃത്യമായ രേഖകളുണ്ടങ്കില്‍ യാത്ര അനുവദിക്കും. കെ.എസ്.ആര്‍.ടി.സി അത്യാവശ്യ സര്‍വീസുകള്‍ മാത്രമേ നടത്തൂ.

ഹോട്ടലുകള്‍, പഴം പച്ചക്കറി പലചരക്ക്, പാല്‍, മത്സ്യം,മാംസം എന്നിവ വില്‍ക്കുന്ന കടകളും രാവിലെ ഏഴു മുതല്‍ രാത്രി 9 വരെ നിയന്ത്രണങ്ങളോടെ പ്രവര്‍ത്തിക്കാം. ഹോട്ടലുകളും ബേക്കറികളും തുറക്കാം.എന്നാല്‍ പാഴ്‌സല്‍ വിതരണവും ഹോം ഡെലിവറിയുമേ അനുവദിക്കൂ. ഇരുത്തി ഭക്ഷണം നല്‍കാന്‍ പാടില്ല.

കേന്ദ്രസംസ്ഥാന, അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന വ്യവസായ സ്ഥാപനങ്ങള്‍, മെഡിക്കല്‍ സ്റ്റോറുകള്‍ അടക്കമുള്ള ആരോഗ്യസ്ഥാപനങ്ങള്‍, ടെലികോം ഇന്റര്‍നെറ്റ് കമ്പനികള്‍ തുടങ്ങിയവയ്ക്കാണ് തുറക്കാന്‍ അനുവാദമുള്ളത്. തുറന്ന് പ്രവര്‍ത്തിക്കാവുന്ന സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡുമായി യാത്ര ചെയ്യാം. മുന്‍കൂട്ടി നിശ്ചയിച്ച സ്വകാര്യ ചടങ്ങുകള്‍ 20 പേരെ വച്ച് നടത്താം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മോഷണത്തിന് പിന്നില്‍ കുറുവാ സംഘം തന്നെ; നിര്‍ണായകമായത് പച്ചകുത്തിയ അടയാളം

Kerala
  •  a month ago
No Image

 ഫലസ്തീനായി ശബ്ദമുയര്‍ത്തുന്നത് തടയുന്നു; ഗസ്സയിലെ കൂട്ടക്കൊലകളില്‍ മൗനം; മാതൃകമ്പനിയായ യൂണിലിവറിനെതിരെ കേസ് ഫയല്‍ ചെയ്ത്  ബെന്‍&ജെറി ഐസ്‌ക്രീം 

International
  •  a month ago
No Image

ഡല്‍ഹി ഗതാഗത മന്ത്രി  കൈലാഷ് ഗഹ്ലോട്ട് പാര്‍ട്ടി വിട്ടു; മന്ത്രി സ്ഥാനവും രാജിവച്ചു

National
  •  a month ago
No Image

കോഴിക്കോട് ഹര്‍ത്താലിനിടെ സംഘര്‍ഷം; ബസ് ജീവനക്കാരുമായി തര്‍ക്കം, കടകള്‍ അടപ്പിക്കുന്നു

Kerala
  •  a month ago
No Image

'ഗസ്സയിലേക്കുള്ള സഹായ വിതരണത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ തുടര്‍ച്ചയായി കള്ളം പറയുന്നു' ഫലസ്തീനി കുട്ടിയുടെ പട്ടിണിക്കോലത്തിന്റെ ചിത്രവുമെന്തി റാഷിദ ത്ലൈബ് യു.എസ് കോണ്‍ഗ്രസില്‍ 

International
  •  a month ago
No Image

ഇന്ത്യയുടെ ദീര്‍ഘദൂര ഹൈപ്പര്‍സോണിക് മിസൈല്‍ പരീക്ഷണം വിജയകരം

National
  •  a month ago
No Image

ഈ ഗള്‍ഫ് രാഷ്ട്രങ്ങളിലേതിനെക്കാളും സ്വര്‍ണത്തിന് ഇന്ത്യയില്‍ വിലക്കുറവ്? കാരണം അറിയാം

qatar
  •  a month ago
No Image

വസ്ത്രങ്ങള്‍ ഉപേക്ഷിച്ച് വിലങ്ങുമായി ഓടി; കുഴികുത്തി ഷീറ്റിട്ട് മൂടി, ചാടിപ്പോയ പ്രതിയെ പിടികൂടിയത് 4 മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവില്‍

Kerala
  •  a month ago
No Image

വിഷപ്പുകയിൽ ശ്വാസം മുട്ടി ഡൽഹി; വായുഗുണനിലവാരം ഏറ്റവും മോശം അവസ്ഥയിൽ

National
  •  a month ago
No Image

വിവാദങ്ങളെ ഒറ്റക്കെട്ടായി പ്രതിരോധിച്ച് മേൽക്കൈ നേടി യു.ഡി.എഫ്

Kerala
  •  a month ago