HOME
DETAILS
MAL
ബലാത്സംഗകേസ്: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ വിധിക്കെതിരെ അപ്പീല്‍ പോകാം, നിയമോപദേശം
backup
January 22 2022 | 10:01 AM
കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ചുവെന്ന കേസില്‍ ജലന്തര്‍ ബിഷപ്പ് ഡോ. ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ ജില്ലാ അഡീഷനല്‍ സെഷന്‍സ് കോടതി വിധിക്കെതിരെ അപ്പീല്‍ പോകും. അപ്പീല്‍ നല്കാന് നിയമോപദേശം ലഭിച്ചു.
കേസിലെ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ജിതേഷ് ബാബു ആണ് നിയമോപദേശം നല്‍കിയത്. കന്യാസ്ത്രീക്ക് വേണ്ടി അഭിഭാഷകന് ജോണ്‍ എസ്.റാഫും അപ്പീല്‍ നല്‍കും. 60 ദിവസമാണ് അപ്പീല്‍ നല്‍കുന്നതിനുള്ള കാലപരിധി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."