HOME
DETAILS

കരിപ്പൂരിൽ ഹജ്ജ് എംബാർക്കേഷൻ പുനഃ സ്ഥാപിക്കണം: കോട്ടക്കൽ മണ്ഡലം കെഎംസിസി

  
backup
January 20 2021 | 04:01 AM

kottakkal-mandalam-kmcc-200121

     ജിദ്ദ: കേരളത്തിൽ നിന്നുള്ള ഹാജിമാരിൽ ഭൂരിഭാഗവും മലപ്പുറം ജില്ല ഉൾപ്പെടെ മലബാറിൽ നിന്നായതിനാൽ കരിപ്പൂർ വിമാനത്താവളത്തിലെ ഹജ്ജ് എംബാർക്കേഷൻ പുനഃ സ്ഥാപിക്കണമെന്ന് കോട്ടക്കൽ മണ്ഡലം കെഎംസിസി കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ഹജ്ജ് ക്യാമ്പ് ഉൾപ്പെടെ എല്ലാ സൗകര്യങ്ങളും ഉണ്ടായിട്ടും കരിപ്പൂരിലെ ഹജ്ജ് എംബാർക്കേഷൻ നഷ്ടപ്പെടാൻ ഇടയായത് കേരള സർക്കാരിന്റെ അനാസ്ഥ കൊണ്ടാണെന്നും ഇക്കാര്യത്തിൽ ഹജ്ജ് വകുപ്പ് മന്ത്രി കെ. ടി ജലീലിന് ഒഴിഞ്ഞു മാറാൻ കഴിയില്ലെന്നും യോഗം അഭിപ്രായപ്പെട്ടു. സംസ്ഥാന ബജറ്റിൽ പ്രവാസികൾക്ക് നൽകിയ വാഗ്ദാനങ്ങൾ തെരെഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള നാടകമാണെന്നും കൊവിഡ് കാലത്ത് കേന്ദ്ര - സംസ്ഥാന സർക്കാരുകൾ പ്രവാസികളോട് നിഷേധാത്മക നിലപാടാണ് സ്വീകരിച്ചിരുന്നതെന്നും യോഗം ചൂണ്ടിക്കാട്ടി.

     ഷറഫിയ്യയിൽ വെച്ച് നടന്ന യോഗം മണ്ഡലം കെഎംസിസി ട്രഷറർ ഇബ്റാഹീം ഹാജി വളാഞ്ചേരി ഉദ്‌ഘാടനം ചെയ്തു. ആക്ടിങ് പ്രസിഡന്റ് മുഹമ്മദ് കല്ലിങ്ങൽ അധ്യക്ഷത വഹിച്ചു. കോട്ടക്കൽ മണ്ഡലം കെഎംസിസി കമ്മിറ്റി നടത്തുന്ന പ്രതിമാസ എയർ കണ്ടിഷൻ കുറിയുടെ നറുക്കെടുപ്പ് ഉദ്ഘാടനം ചെയർമാൻ അബ്ദുലത്തീഫ് ചാപ്പനങ്ങാടി നിർവഹിച്ചു. പി. പി മൊയ്‌ദീൻ എടയൂർ, അബ്ദുറസാഖ് വെണ്ടല്ലൂർ, ഹംദാൻ ബാബു കോട്ടക്കൽ, മുഹമ്മദലി ഇരണിയൻ, ജാഫർ നീറ്റുകാട്ടിൽ, അഹ്മദ് കുട്ടി വടക്കേതിൽ, അഷ്‌റഫ് മുട്ടപ്പറമ്പൻ, മുബശ്ശിർ നാലകത്ത്, അബ്ദുൽ ഹമീദ് കാരാപ്പുലാക്കൽ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. അൻവറുദ്ധീൻ പൂവ്വല്ലൂർ ഖിറാഅത് നടത്തി.ജനറൽ സെക്രട്ടറി നാണി ഇസ്ഹാഖ് മാസ്റ്റർ സ്വാഗതവും ടി ടി ഷാജഹാൻ പൊന്മള നന്ദിയും പറഞ്ഞു. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

 മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് അലക്ഷ്യമായി ഓടിച്ചുകയറ്റി; കോഴിക്കോട് സ്വകാര്യ ബസ് കസ്റ്റഡിയില്‍

Kerala
  •  a month ago
No Image

ദുബായിലെ പുതിയ സാലിക് ഗേറ്റുകള്‍ നവംബര്‍ 24 മുതല്‍

uae
  •  a month ago
No Image

ദീപാവലി ആഘോഷങ്ങള്‍ക്കിടെ ഡല്‍ഹിയില്‍ വെടിവെപ്പ്; രണ്ടുമരണം, പത്തു വയസ്സുകാരന്റെ മുന്നില്‍ വെച്ച് പിതാവിനെ കൊന്നു

National
  •  a month ago
No Image

പ്രളയത്തില്‍ മുങ്ങി സ്‌പെയിന്‍; 158 മരണം

Weather
  •  a month ago
No Image

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴ; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  

Weather
  •  a month ago
No Image

വാണിജ്യ പാചകവാതക വില കൂട്ടി

Economy
  •  a month ago
No Image

ഗസ്സയില്‍ കൊന്നൊടുക്കിയത് നൂറിലേറെ മനുഷ്യരെ, ലബനാനില്‍ 50ഓളം; ഇസ്‌റാഈലിന്റെ നരവേട്ടക്ക് അറുതിയില്ല

International
  •  a month ago
No Image

ഏറ്റവും പുതിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം നടത്തി ഉത്തരകൊറിയ

International
  •  a month ago
No Image

ഇസ്രാഈലിന് മാരക പ്രഹരമേൽപിച്ച് ഹിസ്ബുല്ല , റോക്കറ്റാക്രമണത്തിൽ ഏഴ് ഇസ്രാഈലികൾ കൊല്ലപ്പെട്ടു

International
  •  a month ago
No Image

കുഴല്‍പ്പണം ആറു ചാക്കില്‍ എത്തിച്ചു; ധര്‍മ്മരാജന് മുറി ഏര്‍പ്പെടുത്തി: കൊടകര ഹവാല കേസില്‍ പുതിയ വെളിപ്പെടുത്തലുകള്‍

Kerala
  •  a month ago