HOME
DETAILS
MAL
മദ്യലഹരിയില്‍ തര്‍ക്കം: വെട്ടേറ്റ് മധ്യവയസ്‌കന്‍ മരിച്ചു
backup
January 22 2022 | 18:01 PM
ഇടുക്കി: കാഞ്ഞാറില്‍ മദ്യലഹരിയില്‍ സൂഹൃത്തുക്കള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെ വെട്ടേറ്റ് മധ്യവയസ്‌കന്‍ മരിച്ചു. പൂച്ചപ്ര സ്വദേശി കല്ലംപ്ലാക്കല്‍ സനല്‍ ആണ് മരിച്ചത്. ഇയാളുടെ സുഹൃത്ത് ചേലപ്ലാക്കല്‍ അരുണ്‍ പൊലീസ് കസ്റ്റഡിയിലാണ്.
രാത്രി 9 മണിയോടെ ഇരുവരും മദ്യപിക്കുന്നതിനിടെ ഉണ്ടായ വഴക്കിനിടെയാണ് വെട്ടേറ്റത് എന്നാണ് സൂചന. അരുണിന്റെ വീട്ടില്‍ വച്ചാണ് കൊലപാതകം നടന്നത്. ഇയാളെ സംഭവസ്ഥലത്ത് നിന്നാണ് പൊലീസ് പിടികൂടിയത്. പ്രതിയെ കാഞ്ഞാര്‍ പൊലീസ് വീട്ടില്‍ നിന്നു തന്നെ കസ്റ്റഡിയില്‍ എടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."