മലയാളി സാമൂഹ്യ പ്രവർത്തകർ കൈകോർത്തു; വെസ്റ്റ് ബംഗാൾ സ്വദേശി നാടണഞ്ഞു
അബഹ: കൊറോണ മഹാമാരിയെ തുടർന്ന് ജോലിയോ ശമ്പളമോ ലഭിക്കാതെ ദുരിതത്തിൽ അകപ്പെട്ട വെസ്റ്റ് ബംഗാൾ സ്വദേശിക്ക് മലയാളി സാമൂഹ്യ പ്രവർത്തകർ തുണയായി. വെസ്റ്റ് ബംഗാൾ മുർഷിദാബാദ് സ്വദേശി അബൂ സാഹിദ് ആണ് ഇന്ത്യൻ സോഷ്യൽ ഫോറം അബഹ വെൽഫെയർ വിഭാഗം ഇൻചാർജ് അബ്ദുറഹ്മാൻ പയ്യനങ്ങാടിയുടെ നിയമ സഹായത്തിലൂടെ നാട്ടിലേക്ക് തിരിച്ചത്. ഹോട്ടൽ ജോലി ചെയ്തുവരികയായിരുന്ന ഇദ്ദേഹം രണ്ടുവർഷം മുമ്പാണ് അവധി കഴിഞ്ഞ് അബഹ ഹൈ മുദഫീനിൽ എത്തുന്നത്.
എന്നാൽ കൊറോണ വൈറസ് വ്യാപകമായതോടെ ഹോട്ടൽ അടച്ചിട്ടതോടെ ദുരിത ജീവിതം തുടങ്ങുകയായിരുന്നു. എട്ടുമാസത്തോളം ജോലിയോ ശമ്പളമോ ലഭിക്കാതെ നിത്യ ചെലവിന് പോലും വകയില്ലാതെ അലയുന്നതിനിടയിൽ സോഷ്യൽ ഫോറം പ്രവർത്തകരെ സമീപിക്കുകയായിരുന്നു. തുടർന്ന് അബ്ദുറഹ്മാൻ പയ്യനങ്ങാടിയുടെ അബഹ ലേബർ കോടതിയിലെ നിരന്തര ഇടപെടലിലൂടെ തർഹീൽ വഴി എക്സിറ്റ് കരസ്ഥമാക്കി കൊടുക്കുകായായിരുന്നു. തുടർന്ന് മലയാളി സംഘത്തിന് നന്ദി പറഞ്ഞു അബൂ സാഹിദ് കഴിഞ്ഞദിവസം ചാർട്ടേഡ് ഫ്ലൈറ്റിൽ നാട്ടിലേക്കു തിരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."