എന്തു വസ്ത്രം ധരിക്കണമെന്ന് സി.പി.എം തീരുമാനിക്കേണ്ട: റിജിൽ മാക്കുറ്റി
കണ്ണൂർ
പെലിസിനെയും ഡി.വൈ.എഫ്.ഐ ഗുണ്ടകളെയും ഉപയോഗിച്ച് കെ റെയിൽവിരുദ്ധ സമരം അടിച്ചമർത്താമെന്നത് പിണറായി സർക്കാരിന്റെ വ്യാമോഹം മാത്രമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റി. കെ.പി.സി.സി പ്രസിഡന്റ് ആഹ്വാനം ചെയ്താൽ കെ റെയിലിനായി നാട്ടിയ സർവേക്കല്ലുകൾ പട്ടാപ്പകൽ പിഴുതെറിയുമെന്നും റിജിൽ മാക്കുറ്റി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
തങ്ങളെ വളഞ്ഞിട്ട് ആക്രമിച്ച ഡി.വൈ.എഫ്.ഐ നേതാക്കളെയും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരെയും ഉടൻ അറസ്റ്റ് ചെയ്യണമെന്നും അല്ലാത്തപക്ഷം പൊലിസ് സ്റ്റേഷൻ മാർച്ച് ഉൾപ്പെടെയുള്ള സമരപരിപാടികൾ സംഘടിപ്പിക്കുമെന്നും റിജിൽ വ്യക്തമാക്കി.
സമരത്തിന് പാന്റിട്ടതാണ് പി. ജയരാജന് ആഗോളപ്രശ്‌നം. എന്തു വസ്ത്രം ധരിക്കണമെന്നു സി.പി.എം തീരുമാനിക്കുന്ന നിലയിലേക്ക് കേരളം മാറിയോ എന്നും റിജിൽ ചോദിച്ചു. കണ്ണൂരിലെ പൊലിസ് എം.വി ജയരാജന്റെ ദാസൻമാരായി മാറിയിരിക്കുകയാണെന്നും റിജിൽ മാക്കുറ്റി ആരോപിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സുദീപ് ജയിംസും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."