കിഫ്ബി; അടിയന്തര പ്രമേയം തള്ളി,സഭയില്‍ നിന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി
തിരുവനന്തപുരം:കിഫ്ബി വിഷയത്തില്‍ സി.എ.ജി റിപ്പോര്‍ട്ടില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയം തള്ളി.തുടര്‍ന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി. വി.ഡി. സതീശന് എം.എല്‍.എയാണ് കിഫ്ബിക്കെതിരെയുള്ള പ്രമേയം അവതരിപ്പിച്ചത്. 12 മണിക്ക് ആരംഭിച്ച ചര്‍ച്ച രണ്ടുമണി വരെ തുടര്‍ന്നു.
ചര്‍ച്ചയില്‍ ഭരണ-പ്രതിപക്ഷാംഗങ്ങള്‍ തമ്മില്‍ രൂക്ഷമായ വാക്പോരാണ് നടന്നത്. കിഫ്ബി മസാല ബോണ്ടുകള്‍ വിറ്റതില്‍ ഉള്‍പ്പെടെ ഭരണഘടനാ ലംഘനമുണ്ടന്ന് സി.എ.ജി. റിപ്പോര്‍ട്ടിലുള്ള കണ്ടെത്തല്‍ ഗുരുതരമാണെന്ന് വി.ഡി. സതീശന് പറഞ്ഞു.
കിഫ്ബിയില്‍ പ്രതിപക്ഷം പറഞ്ഞ അതേ കാര്യമാണ് സിഎജിയും പറയുന്നതെന്ന് വി ഡി സതീശന് പറഞ്ഞു. ഓഡിറ്റ് റിപ്പോര്‍ട്ടില്‍ കിഫ്ബിയെ വിമര്‍ശിച്ചിട്ടില്ല. കിഫ്ബി വഴിയുള്ള കടമെടുപ്പിനെയാണ് വിമര്‍ശിച്ചത്. ആര്‍ട്ടിക്കിള്‍ 293 കിഫ്ബി ലംഘിച്ചുവെന്നും ഓഡിറ്റ് റിപ്പോര്‍ട്ടിലുണ്ട്. കടമെടുക്കുന്നതില്‍ ഭരണഘടനാ ലംഘനമുണ്ടായി. കാര്യങ്ങള്‍ വിശദീകരിക്കാന്‍ കിഫ്ബിക്ക് സിഎജി സമയം നല്‍കിയിരുന്നു. തോമസ് ഐസക് ഗവര്‍ണറേയും നിയമസഭയേയും തെറ്റിദ്ധരിപ്പിച്ചെന്നും വി ഡി സതീശന് കുറ്റപ്പടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."