HOME
DETAILS

സി.പി.എം കാസർകോട് ജില്ലാസമ്മേളനം പൊലിസിനും പാർട്ടി നേതൃത്വത്തിനുമെതിരേ രൂക്ഷവിമർശനം

  
backup
January 23 2022 | 06:01 AM

%e0%b4%b8%e0%b4%bf-%e0%b4%aa%e0%b4%bf-%e0%b4%8e%e0%b4%82-%e0%b4%95%e0%b4%be%e0%b4%b8%e0%b5%bc%e0%b4%95%e0%b5%8b%e0%b4%9f%e0%b5%8d-%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%b8


സ്വന്തം ലേഖകൻ
മടിക്കൈ (കാസർകോട്)
സി.പി.എം കാസർകോട് സമ്മേളനത്തിൽ പൊലിസിനും പാർട്ടി നേതൃത്വത്തിനുമെതിരേ രൂക്ഷവിമർശനം. പെരിയ ഇരട്ടക്കൊലക്കേസിലും കാഞ്ഞങ്ങാട്ടെ ഡി.വൈ.എഫ്.ഐ പ്രവർത്തകൻ ഔഫ് അബ്ദുറഹ്മാൻ വധക്കേസിലും പൊലിസ് ഇരട്ടത്താപ്പ് നയമാണ് കൈക്കൊണ്ടതെന്നും ഇതു തിരിച്ചറിയാനോ ഫലപ്രദമായി ഇടപെടാനോ പാർട്ടി നേതൃത്വത്തിനു കഴിഞ്ഞില്ലെന്നും ചർച്ചയിൽ പങ്കെടുത്തവർ വിമർശിച്ചു.
ഈ നടപടികൾ ജനങ്ങൾക്കിടയിൽ പാർട്ടിയെ അവമതിപ്പെടുത്താൻ ഇടയാക്കിയെന്നും വിമർശനം ഉയർന്നു. പൊലിസിന്റെ മിക്ക നടപടികളും പാർട്ടിയേയും ഭരണത്തേയും പ്രതികൂലമായി ബാധിക്കുകയാണെന്നും പ്രതിനിധികൾ ആരോപിച്ചു.
പൊലിസ് നേതൃത്വം ഇപ്പോഴും യു.ഡി.എഫ് നേതാക്കളുടെ നിയന്ത്രണത്തിലാണെന്നും അതുകൊണ്ടുതന്നെ പെരിയ കൊലക്കേസിലെ പ്രതികളെ ട്രാപ്പിലാക്കുകയായിരുന്നുവെന്നും സമ്മേളനത്തിലെ ചർച്ചയിൽ പ്രതിനിധി രൂക്ഷമായി വിമർശിച്ചു. പെരിയ കേസിൽ നേതൃത്വത്തിന്റെ ഭാഗത്തുനിന്നും ഗുരുതരമായ വീഴ്ചയാണ് ഉണ്ടായതെന്നും പ്രതിനിധി ആരോപിച്ചു.
ലോക്‌സഭാ
തെരഞ്ഞെടുപ്പ് പരാജയം;വിശദീകരണം
തൃപ്തികരമല്ലെന്നു പ്രതിനിധികൾ
മടിക്കൈ
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കാസർകോട് മണ്ഡലത്തിലെ എൽ.ഡി.എഫിന്റെ പരാജയം പ്രത്യേകസാഹചര്യത്തിൽ കേരളത്തിലാകെയുണ്ടായ മാറ്റമെന്ന നേതൃത്വത്തിന്റെ വിശദീകരണം തൃപ്തികരമല്ലമെന്നു ജില്ലാസമ്മേളന പ്രതിനിധികൾ.
40000 വോട്ടിന്റെ തോൽവി എങ്ങനെ സംഭവിച്ചുവെന്ന് പരിശോധിക്കണമെന്നും ചർച്ചയിൽ പരാമർശം ഉയർന്നു. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ മൂന്നുദിവസത്തെ സമ്മേളനം ഒരുദിവസമായി വെട്ടിച്ചുരുക്കിയതിനെ തുടർന്നു പ്രവർത്തന റിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ പങ്കെടുക്കേണ്ടവരുടെ എണ്ണവും ചുരുക്കിയിരുന്നു. മറ്റു ചോദ്യങ്ങൾ എഴുതിനൽകാനും അവയ്ക്കുള്ള മറുപടി സർക്കുലർ വഴി കീഴ്ഘടകങ്ങളിലേക്ക് അയക്കാനുമാണു തീരുമാനം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആലപ്പുഴയിൽ എംഡിഎംഎയുമായി മൂന്ന് യുവാക്കള്‍ അറസ്റ്റിൽ

Kerala
  •  20 days ago
No Image

കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; കാർ കത്തി നശിച്ചു

Kerala
  •  20 days ago
No Image

മഹാരാഷ്ട്ര ഫലം അപ്രതീക്ഷിതം; വിശദമായി വിശകലനം ചെയ്യുമെന്ന് രാഹുല്‍ ഗാന്ധി

National
  •  20 days ago
No Image

ദുബൈ റൺ നാളെ; വിപുലമായ സൗകര്യങ്ങളൊരുക്കി അധികൃതർ 

uae
  •  20 days ago
No Image

കറന്റ് അഫയേഴ്സ്-11-23-2024

PSC/UPSC
  •  20 days ago
No Image

2024ലെ ജെസിബി സാഹിത്യ പുരസ്കാരം ഉപമന്യു ചാറ്റർജിക്ക്

National
  •  20 days ago
No Image

സഞ്ചാരികളെ ആകർഷിച്ച് അൽ ഉലയിലെ എലിഫന്റ് റോക്ക്

Saudi-arabia
  •  20 days ago
No Image

കൊല്ലത്ത് ഡിഎംകെ ജില്ലാ സെക്രട്ടറിയെ ആക്രമിച്ച കേസിൽ നാലു പേർ പിടിയിൽ

Kerala
  •  20 days ago
No Image

അബൂദബിയില്‍ കേസില്‍പെട്ട് പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ ഇനി പൊലിസ് യാര്‍ഡുകളില്‍ ഇടില്ല; ഉടമകള്‍ക്ക് ഇഷ്ടമുള്ള സ്ഥലത്തു സൂക്ഷിക്കാം

uae
  •  20 days ago
No Image

നാളെ മുതൽ അബു ഹമൂർ റിലീജിയസ് കോംപ്ലക്സിലേക്ക് മെട്രോ ലിങ്ക് ബസ് സർവീസ് ആരംഭിക്കും

qatar
  •  20 days ago