രാജ്യത്തെ ദലിതരും പിന്നാക്കക്കാരും ഉള്‍പെടാത്ത വെറും രണ്ടു ശതമാനം ഹിന്ദുക്കള്‍ക്കു വേണ്ടിയാണ് ബി.ജെ.പി പ്രവര്‍ത്തിക്കുന്നത്- കനിമൊഴി
നാഗര്‍കോവില്‍: ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ച് ഡി.എം.കെ നേതാവ് കനിമൊഴി എം.പി.
രാജ്യത്തെ ദലിതരും പിന്നാക്കക്കാരും ഉള്‍പെടാത്ത വെറും രണ്ടു ശതമാനം ഹിന്ദുക്കള്‍ക്കു വേണ്ടിയാണ് ബി.ജെ.പി പ്രവര്‍ത്തിക്കുന്നതെന്ന് അവര്‍ ചൂണ്ടിക്കാട്ടി. എല്ലാ വിഭാഗം ഹിന്ദുക്കളുടെയും സംരക്ഷകരാകാന്‍ ബി.ജെ.പിക്ക് കഴിയില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
എന്നാല്‍, അവഗണിക്കപ്പെടുന്ന ഹിന്ദുക്കളുടെ ഉന്നമനത്തിനായാണ് ഡി.എം.കെ ഇത്രയും കാലം പ്രവര്‍ത്തിച്ചത് നാഗര്‍കോവിലില്‍ സംഘടിപ്പിച്ച യോഗത്തില്‍ കനിമൊഴി പറഞ്ഞു.
തമിഴ് ജനതക്കെതിരെ കൊണ്ടുവരുന്ന എല്ലാ കേന്ദ്രപദ്ധതികളെയും ഇരുകൈയും നീട്ടി സ്വീകരിക്കുകയും നടപ്പാക്കുകയും ചെയ്യുന്ന നിലപാടാണ് തമിഴ്‌നാട് മുഖ്യമന്ത്രിക്കുള്ളത്. സ്ത്രീകള്‍ക്ക് സ്വതന്ത്രമായി കഴിയാന്‍ പറ്റാത്ത സംസ്ഥാനമായി തമിഴ്‌നാട് മാറിയിരിക്കുകയാണ്. പൊള്ളാച്ചി സംഭവങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍ സര്‍ക്കാര്‍ മൗനത്തിലാണ്. കര്‍ഷകനിയമം നടപ്പായാല്‍ റേഷന്‍ കടകള്‍ വഴിയുള്ള പൊതുവിതരണം നിലക്കും. പാചകവാതക വില ദിനംപ്രതി വര്‍ധിക്കുന്നത് ജനജീവിതം ദുസ്സഹമാക്കുമെന്നും അവര്‍ ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."