HOME
DETAILS
MAL
നടിയെ ആക്രമിച്ച കേസ്: മാപ്പുസാക്ഷിയെ ഹാജരാക്കാന്‍ കോടതി നിര്‍ദേശം
backup
January 20 2021 | 11:01 AM
എറണാകുളം: നടിയെ ആക്രമിച്ച കേസില്‍ മാപ്പുസാക്ഷിയായ വിപിന്‍ ലാലിനെ ഹാജരാക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥന് വിചാരണ കോടതി നിര്‍ദേശം നല്കി. നാളെ കോടതിയില്‍ ഹാജരാക്കണം.
ദിലീപ് നല്കിയ ഹരജിയിലാണ് വിചാരണക്കോടതിയുടെ നടപടി.വിചാരണ പൂര്‍ത്തിയാകാതെ മാപ്പ് സാക്ഷി ജയില്‍ മോചിതനായത് ചോദ്യം ചെയ്തായിരുന്നു ദിലീപ് ഹര്‍ജി നല്‍കിയത്. ഹരജി പരിഗണിച്ച കോടതി വിപിന്‍ ലാലിനെ നാളെ തന്നെ ഹാജരാക്കാന്‍ പൊലീസിനോട് നിര്‍ദേശിക്കുകയായിരുന്നു. വിപിന്‍ ലാലിനെ വിട്ടയച്ച രേഖകളുമായി ജയില്‍ സൂപ്രണ്ടും ഹാജരാകണമെന്നും കോടതി പറഞ്ഞു. ജാമ്യം ലഭിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍ വിപിന്‍ ലാലിനെ വീണ്ടും ജയിലിലേക്ക് അയയ്ക്കാനാണ് സാധ്യത.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."