നഷ്ടങ്ങള്‍ വരുത്തി തേന്‍ സീസണ്‍; ഓണം ആഘോഷിക്കാന്‍ ഇവര്‍ ഉള്‍ക്കാടുകളിലേക്ക്
പേപ്പാറ: കാടിന്റെ മക്കള്‍ക്ക് തേന്‍ സീസണ്‍ നല്‍കിയത് വറുതിയുടെ നാളുള്‍. ആദിവാസികള്‍ക്ക് ഏക ആശ്രയമാകുന്ന തേന്‍ ശേഖരണത്തിന്റെ സീസണ്‍ അവസാനിക്കാനിരിക്കെ നഷ്ടങ്ങളുടെ കണക്കുകളാണ് ഇവര്‍ക്ക് നിരത്താനുള്ളത്.
തേന്‍ സീസണ്‍ ഇപ്പോള്‍ അവസാന ഘട്ടത്തിലാണ്. മെയ്, ജൂണ്‍, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലാണ് തേനിന്റെ സീസണ്‍. ഓഗസ്റ്റ് അവസാനത്തോടെ തേന്‍ സീസണ്‍ പൂര്‍ണമായും അവസാനിക്കും. എന്നാല്‍ ഇക്കുറി കാണിക്കാര്‍ക്ക് തേന്‍ സീസണ്‍ കനത്ത നഷ്ടമാണ് വരുത്തിയത്. അതോടെ കാട്ടുമക്കള്‍ ഇനി വസിക്കുന്നത് ഉള്‍ക്കാട്ടിലെ പാറയപ്പുകളിലും ഉയരമുള്ള വൃക്ഷത്തിലെ മാടങ്ങളിലുമായിരിക്കും.
പട്ടിണിയുടെയും വറുതിയുടെയും കാലഘട്ടമായ കര്‍ക്കിടകം(കള്ളക്കര്‍ക്കിടകം) അഗസ്ത്യമലയിലെ ആദിവാസികള്‍ക്ക് നല്‍കിയത് കനത്ത ആഘാതമായിരുന്നു. ഇനി പൊന്നിന്‍ തിരുവോണം അടിപൊളിയാക്കണമെങ്കില്‍ ഇവര്‍ക്ക് ഉള്‍ക്കാടാണ് ശരണം. അതിനായി കാട്ടുമൂപ്പന്റെ അനുഗ്രഹവും വാങ്ങി കാടിന്റെ മക്കള്‍ 20 ദിവസത്തേക്ക് യാത്രയായി.
അതേസമയം, വലിയ പ്രതീക്ഷയോടെ വനത്തിലെ ഊരുകളില്‍ വാഴകൃഷി ചെയ്തിരുന്നു. എന്നാല്‍ വന്‍കാറ്റില്‍ അവ നിലംപൊത്തുകയായിരുന്നു. നേന്ത്രവാഴകളാണ് നിലംപൊത്തിയത്. കുരുമുളക് കൃഷിയും വ്യാപകമായി നടത്തിയിരുന്നു. എന്നാല്‍ റബര്‍കൃഷി വന്നതോടെ അത് പാടെ ഒഴിവാക്കുകയായിരുന്നു. മറ്റൊരു പ്രധാന കൃഷിയായിരുന്ന കസ്തൂരിമഞ്ഞളും നിലച്ച നിലയിലാണ്. അതിനാല്‍ ഓണം ആഘോഷിക്കാന്‍ കരുതലായി സൂക്ഷിക്കേണ്ട ധനവും ഇല്ലാതെയായി.
വനവുമായി ബന്ധപ്പെട്ട് ഉപജീവനം കഴിക്കുന്ന കാട്ടുമക്കള്‍ ഉപജീവനത്തിനായി മറ്റ് വന വിഭവങ്ങളായ നെല്ലിക്ക, കുറുന്തോട്ടി , കുന്തിരിക്കം, കാട്ടുമഞ്ഞള്‍, കാട്ടുകൂവയില, എന്നിവയാണ് തേടിപ്പോകാറുള്ളത്. ഉള്‍വനത്തിലെ കാട്ടുചൂരല്‍ കൊണ്ട് ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കി അത് വില്‍ക്കുകയാണ് പതിവ്.
മുന്നില്‍ നഷ്ടങ്ങളുടെ കണക്കുകള്‍ നിരന്നതോടെ ഇപ്പോള്‍ ഓണം അടിച്ചുപൊളിക്കാന്‍ വനത്തിലേക്ക് പോയിരിക്കുകയാണ് ഇവര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."