HOME
DETAILS

വെള്ളറട ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ എത്തിയില്ല; രോഗികള്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി

  
backup
August 18 2016 | 18:08 PM

%e0%b4%b5%e0%b5%86%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%b1%e0%b4%9f-%e0%b4%86%e0%b4%b6%e0%b5%81%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a1%e0%b5%8b


വെള്ളറട: സര്‍ക്കാര്‍ ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ പണിമുടക്കിയപ്പോള്‍ ദുരിതത്തിലായി രോഗികള്‍.
ഇന്നലെ രാവിലെ 10 മണിയായിട്ടും ഡോക്ടര്‍മാര്‍ എത്താത്തതിനാല്‍ ഒ.പി എടുത്ത 50ലേറെ രോഗികള്‍ സ്വകാര്യാശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. അപകടത്തില്‍ പരുക്കേറ്റ് എത്തിയവര്‍ക്കും ചികിത്സ ലഭിച്ചില്ല. വെള്ളറട സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം. ഇതുമൂലം ഡോക്ടര്‍മാരെ കാത്തിരുന്ന ചില രോഗികള്‍ തളര്‍ന്നുവീഴുകയും ചെയ്തു.
രാവിലെ എട്ടിനു മുന്‍പുതന്നെ വെള്ളറട സര്‍ക്കാര്‍ ആശുപത്രിയില്‍ ഒ.പി കൗണ്ടറില്‍ രോഗികളുടെ തിരക്കായിരുന്നു. ഡോക്ടര്‍മാര്‍ ഒന്‍പതിനു മുന്‍പ് ആശുപത്രിയില്‍ എത്തുന്നത് പതിവായിരുന്നു. എന്നാല്‍ ഇന്നലെ ആരും യഥാസമയം എത്തിയില്ല. ഡോക്ടര്‍ നിരുത്തരവാദപരമായി പെരുമാറുകയായിരുന്നുവെന്നാണ് ആക്ഷേപം. രോഗികളെ പരിശോധിക്കുന്നതിനെക്കാള്‍ താല്‍പ്പര്യം സ്വകാര്യ പ്രാക്ടീസിനാണെന്നു ജനങ്ങള്‍ പറയുന്നു. ഡോക്ടര്‍മാരുടെ കെടുകാര്യസ്തയ്‌ക്കെതിരേ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുംബൈ-ന്യൂയോര്‍ക്ക് എയര്‍ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി; അടിയന്തര ലാന്‍ഡിങ്

National
  •  2 months ago
No Image

ഇസ്‌റാഈലിന് മേല്‍ തീഗോളമായി ഹിസ്ബുല്ലയുടെ ഡ്രോണുകള്‍; നാല് സൈനികര്‍ കൊല്ലപ്പെട്ടു, 60 പേര്‍ക്ക് പരുക്ക് 

International
  •  2 months ago
No Image

പൂമാല, കാവി ഷാള്‍, മുദ്രാവാക്യം...ഗൗരി ലങ്കേഷ് കൊലയാളികളികള്‍ക്ക് വമ്പന്‍ സ്വീകരണമൊരുക്കി ശ്രീരാമസേന 

National
  •  2 months ago
No Image

മദ്യപിച്ച് വാഹനമോടിച്ചു, സ്‌കൂട്ടര്‍ യാത്രക്കാരനെ ഇടിച്ചിട്ടു; നടന്‍ ബൈജുവിനെതിരെ കേസ് 

Kerala
  •  2 months ago
No Image

ഷോൺ റോജർക്ക് സെഞ്ചുറി; കേരളം ശക്തമായ നിലയിൽ

Kerala
  •  2 months ago
No Image

മുന്‍ ഭാര്യയുടെ പരാതിയില്‍ നടന്‍ ബാല അറസ്റ്റില്‍ 

Kerala
  •  2 months ago
No Image

ഉരുളെടുത്ത പ്രദേശങ്ങൾ വാസയോഗ്യമെന്ന് വിദഗ്ധ സമിതി

Kerala
  •  2 months ago
No Image

ഗവർണർക്ക് മുഖ്യമന്ത്രിയുടെ മറുപടി; 'ഒന്നും ഒളിക്കാനില്ല, പറയാത്ത വ്യാഖ്യാനങ്ങൾ നൽകരുത് '

Kerala
  •  2 months ago
No Image

മാസപ്പടി കേസ് വീണ്ടും ചർച്ചയാകുന്നു; സി.പി.എം-ബി.ജെ.പി ഒത്തുകളിയെന്ന് പ്രതിപക്ഷം

Kerala
  •  2 months ago
No Image

ഗുജറാത്തില്‍ 5,000 കോടിയുടെ വന്‍ ലഹരിവേട്ട; പിടികൂടിയത് 518 കിലോ കൊക്കൈന്‍ 

National
  •  2 months ago