ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് ചേലക്കുളം അബുല്‍ ബുഷ്‌റ മൗലവി അന്തരിച്ചു
കൊച്ചി: ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് ചേലക്കുളം അബുല്‍ ബുഷ്‌റ മൗലവി
അന്തരിച്ചു.85 വയസായിരുന്നു. തിരുവനന്തപുരം വലിയ ഖാസിയായിരുന്നു. പെരുമ്പാവൂര്‍ ചേലക്കുളത്തെ വീട്ടിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് വീട്ടില്‍ വിശ്രമത്തിലായിരുന്നു. ഖബറടക്കം നാളെ (തിങ്കള്‍) രാവിലെ 11 മണിക്ക് ചേലക്കുളം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
തെക്കന്‍ കേരളത്തില്‍ പ്രമുഖ പണ്ഡിതനാണ്.
തെക്കന്‍ കേരളത്തില്‍ സുന്നത്ത് ജമാഅത്തിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കായ് നിലകൊള്ളുന്ന ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമയുടെ നാല് പതിറ്റാണ്ട് കാലത്തെ ജനറല്‍ സെക്രട്ടറിയും തുടര്‍ന്ന് പ്രസിഡന്റുമായിരുന്നു. മരക്കാര്‍ കുഞ്ഞി ഹാജി ഫാത്തിമ ദമ്പതികളുടെ മകനായി 1936 ജനുവരി 5നാണ് അദ്ദേഹം ജനിച്ചത്.
തെക്കന്‍ കേരളത്തിലെ പ്രമുഖ പണ്ഡിതനായിരുന്ന ഒ.ബി തഖ്യുദ്ധീന്‍ ഫരീദുദ്ദീന്‍ മൗലവിയുടെ മകള്‍ നഫീസയാണ് ഭാര്യ.
മക്കള്‍: ബുഷ്റ, ഷമീമ, യാസിറ, അമീന, ജാബിര്‍ ബാഖവി
മരുമക്കള്‍: അബ്ദുല്‍ ഹമീദ് മൗലവി, അബ്ദുല്‍ മജീദ് മൗലവി, ബഷീര്‍, ഫള്ലുദ്ദീന്‍ മൗലവി, ഫസീല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."