HOME
DETAILS

ബജറ്റും ബദല്‍ ബജറ്റും

  
backup
January 20 2021 | 19:01 PM

524154561-2

ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് ധനമന്ത്രി തോമസ് ഐസക് നിയമസഭയില്‍ അവതരിപ്പിച്ച സംസ്ഥാന ബജറ്റിനെ ബഡായി ബജറ്റെന്നാണ് പ്രതിപക്ഷം വിശേഷിപ്പിക്കുന്നത്. തെരഞ്ഞെടുപ്പ് അടുത്തെത്തിയ സമയത്തുള്ള ബജറ്റാകയാല്‍ ക്ഷേമപദ്ധതികള്‍ക്ക് മുന്‍തൂക്കം കാണുന്നുമുണ്ട്. പ്രഖ്യാപനങ്ങള്‍ എപ്രകാരം പ്രാവര്‍ത്തികമാക്കും എന്നതിനെക്കുറിച്ച് വ്യക്തതയില്ലെന്ന് ചില സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. പക്ഷേ സാമാന്യമായി ബജറ്റ് കേരളത്തിന്റെ സാമൂഹ്യ, സാമ്പത്തിക പശ്ചാത്തലത്തില്‍ കേന്ദ്രീകൃതമാണെന്നാണ് അഭിപ്രായം. കേരളീയ പരിപ്രേക്ഷ്യത്തില്‍ കാര്യങ്ങള്‍ നോക്കിക്കാണുന്നു. സ്വാഭാവികമായും അപ്പോള്‍ ബജറ്റ് ജനകീയമാവും. ആസൂത്രണങ്ങള്‍ ഭൂതല സ്പര്‍ശിയാവും. കുറേക്കൂടി തെളിച്ചുപറഞ്ഞാല്‍ പതിവു ശൈലിയിലുള്ള ബജറ്റില്‍നിന്ന് മാറി അതൊരു ബദല്‍ ബജറ്റായിത്തീരും. ബദലന്വേഷണത്തിന്റെ സാധ്യതകള്‍ തന്റെ ബജറ്റിലുണ്ടെന്നാണ് ധനമന്ത്രിയുടെ അഭിമാനം.


ഈ സമയത്ത് ഞാനോര്‍ക്കുന്നത് കേരളത്തിന് ഒരു ബദല്‍ ബജറ്റ് അവതരിപ്പിക്കപ്പെട്ട പത്തൊമ്പത് കൊല്ലം മുമ്പത്തെ ഒരു സായാഹ്നമാണ്. കൃത്യമായിപ്പറഞ്ഞാല്‍ 2002 മാര്‍ച്ച് 26ന്. സ്ഥലം കോഴിക്കോട് ജില്ലയിലെ കോടഞ്ചേരി. ഫാര്‍മേഴ്‌സ് റിലീഫ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ എ.സി വര്‍ക്കിയും തോമസ് കളപ്പുരയുമായിരുന്നു മുന്‍പന്തിയില്‍. സഹായിക്കാന്‍ ഡോ. എം. ഗംഗാധരന്‍, സിവിക് ചന്ദ്രന്‍, ടോമി മാത്യു, പ്രൊഫ. പി.എ വാസുദേവന്‍ തുടങ്ങി നിരവധി പേര്‍. ഒരു ആക്ടിവിസ്റ്റ് പ്രവര്‍ത്തനം എന്ന നിലയില്‍ 'പ്രതീകാത്മക കര്‍സേവ'യായിരുന്നുവെങ്കിലും കേരളീയ സാഹചര്യങ്ങളിലൂന്നി നിന്നുകൊണ്ട് എങ്ങനെയായിരിക്കണം കേരളത്തിന്റെ വികസനം എന്നാലോചിക്കുകയായിരുന്നു ബജറ്റ്. കുട്ടിക്കളിയല്ല, ശരിയായ ഉള്‍ക്കാഴ്ചയോടെ നടത്തുന്ന ആസൂത്രണമാണെന്ന് ബോധ്യപ്പെടുത്തുന്ന ഒന്നായിരുന്നു ഈ അനുഭവം.


കാര്‍ഷികവൃത്തിയില്‍ അധിഷ്ഠിതമായ സംസ്ഥാനമാണ് കേരളം. എന്നാല്‍ കര്‍ഷകര്‍ കടക്കെണിയിലകപ്പെടുകയും നിരവധി പേര്‍ ആത്മഹത്യയില്‍ അഭയം തേടുകയും ചെയ്ത സാഹചര്യത്തിലാണ് കര്‍ഷക നേതാവായ എ.സി വര്‍ക്കിയും മറ്റും ബദല്‍ ആസൂത്രണ പ്രക്രിയയെപ്പറ്റി ഗൗരവമായി ആലോചിച്ചത്. നിലവിലുള്ള ആസൂത്രണ മാതൃകക്ക് സ്വാശ്രയ ബദല്‍ അവതരിപ്പിക്കുകയാണ് ബജറ്റ് ചെയ്തത്. അതുവഴി മുഖ്യധാരാ രാഷ്ട്രീയ കക്ഷികളുടെ ശ്രദ്ധയെ പരിസ്ഥിതി സംരക്ഷണത്തിലും സ്വാശ്രയ സങ്കല്‍പങ്ങളിലും സാമൂഹ്യ സമത്വത്തിലും ഊന്നുന്ന പുതിയ വികസന രീതികളിലേക്ക് കൊണ്ടുപോവുകയെന്ന ലക്ഷ്യവും ഈ ബജറ്റവതരണത്തിന് പിന്നിലുണ്ടായിരുന്നു.

ബദല്‍ നിര്‍ദേശങ്ങള്‍


ഒട്ടേറെ ബദല്‍ നിര്‍ദേശങ്ങള്‍ ബജറ്റ് മുന്നോട്ടുവച്ചു. അതില്‍ പ്രധാനമായിരുന്നു എ.ഡി.ബി വായ്പകള്‍ നിരാകരിക്കുക എന്നുള്ളത്. പുറത്തുനിന്നു കടം വാങ്ങിത്തിന്നു ജീവിക്കുന്നതിനോട് ബജറ്റിന്റെ പ്രയോക്താക്കള്‍ക്ക് യോജിപ്പില്ലായിരുന്നു. കേരള ബാങ്ക് എന്ന പേരില്‍ ലോകത്തുടനീളമുള്ള മലയാളികളില്‍നിന്നു മൂലധനവും നിക്ഷേപവും സമാഹരിച്ചുണ്ടാക്കുന്ന ഒരു ബാങ്കായിരിക്കണം കേരളത്തിന്റെ വികസനത്തിനുള്ള സാമ്പത്തിക സഹായം ചെയ്യേണ്ടതെന്ന് ബജറ്റ് നിര്‍ദേശിച്ചു.


നാളികേരത്തിന്റെ വിലയിടിവിന്റേയും മറ്റും പശ്ചാത്തലത്തില്‍ നീരയുടെ പ്രോത്സാഹനത്തിന് ബജറ്റ് പദ്ധതികളാവിഷ്‌ക്കരിച്ചു. നീരയില്‍ നിന്ന് 1000 കോടി രൂപ സമാഹരിക്കാമെന്നാണ് ബജറ്റ് വിഭാവനം ചെയ്തത്. മറ്റൊരു പ്രധാന നിര്‍ദേശം അതിവേഗ റെയില്‍പ്പാതക്ക് പകരം ജലപാത എന്നതായിരുന്നു. റെയില്‍, റോഡ് വികസനമുണ്ടാക്കുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങളും കുടിയൊഴിപ്പിക്കലും മറ്റും മുന്നില്‍ കണ്ടായിരുന്നു ഈ നിര്‍ദേശം. കേരളത്തില്‍ കടല്‍ വഴിയും ഉള്‍നാടന്‍ ജലപാതകള്‍ വഴിയും സാധ്യമാക്കാവുന്ന ഒന്നാണ് ജലഗതാഗതം. ബജറ്റിലെ ശ്രദ്ധേയമായ നിര്‍ദേശമായിരുന്നു സ്‌കൂളുകളിലേയും സര്‍ക്കാര്‍ ഓഫിസുകളിലേയും യൂണിഫോം കൈത്തറിയിലാക്കുകയെന്നുള്ളത്. കൈത്തറി വ്യവസായം കയറ്റുമതി, വിപണന രംഗങ്ങളില്‍ നേരിടുന്ന പ്രതിസന്ധികളുടെ പശ്ചാത്തലത്തില്‍ കൈത്തറിയുല്‍പാദകര്‍ക്ക് രക്ഷാമാര്‍ഗമായിരുന്നു ഇത്. കേരളത്തിലെ എല്ലാ സ്‌കൂളുകളിലും ഓഫിസുകളിലും യൂണിഫോം കൈത്തറിത്തുണികൊണ്ടാണ് തയ്ക്കുന്നതെങ്കില്‍ അതിന്ന് ആവശ്യക്കാര്‍ ഏറെയുണ്ടാകും. പോരാത്തതിന് സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ മേശവിരികള്‍, ജനല്‍ കര്‍ട്ടനുകള്‍ ഇവയൊക്കെ കൈത്തറിത്തുണികൊണ്ടാക്കാം. കൈത്തറി വിപ്ലവം തന്നെ മുന്നില്‍ കണ്ടു കൊണ്ടുള്ള നിര്‍ദേശമായിരുന്നു ഇത്. സര്‍ക്കാര്‍ മുന്‍കൈയുണ്ടായില്ലെങ്കിലും വടകരക്കടുത്ത് ഒരു സ്‌കൂള്‍ ഈ പദ്ധതി പിന്നീട് ഏറ്റെടുത്ത് വിജയിപ്പിക്കുകയുണ്ടായി.

പ്ലാസ്റ്റിക്കിനെതിരേ


കേരളത്തിലെ ഏറ്റവും വലിയ പൊതുപ്രശ്‌നങ്ങളിലൊന്നാണ് പ്ലാസ്റ്റിക് മാലിന്യത്തിന്റെ ആധിക്യം. മാലിന്യ സംസ്‌കരണത്തിന് ഒരു മന്ത്രിയും വകുപ്പും ആവശ്യമാണ് എന്ന മട്ടിലാണ് കാര്യങ്ങളുടെ പോക്ക്. ഈ വിഷയത്തിലും ബദല്‍ ബജറ്റ് ശ്രദ്ധേയമായ നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചു. പ്ലാസ്റ്റിക് ചെലവേറിയതാക്കുക എന്നതായിരുന്നു ഈ നിര്‍ദേശങ്ങള്‍ക്ക് പിന്നിലെ ആശയതലം. നാം ഒരു കിലോ മാങ്ങ വാങ്ങുന്നു, വില അമ്പത് രൂപ. കച്ചവടക്കാരന്‍ സൗജന്യമായി പ്ലാസ്റ്റിക് കവറില്‍ മാങ്ങ ഇട്ടു തരുന്നു. അതിനു പകരം കവറിനു പത്ത് രൂപ വിലയുണ്ടെങ്കില്‍ നാം കവര്‍ വേണ്ടെന്ന് പറയും. പ്ലാസ്റ്റിക് വസ്തുക്കള്‍ക്ക് നല്ല വിലയുണ്ടെങ്കില്‍ ആളുകള്‍ അതുപേക്ഷിക്കും. അപ്പോള്‍ വേണ്ടത് പ്ലാസ്റ്റിക്ക് കവറുകള്‍ക്ക് പ്ലാസ്റ്റിക്കല്ലാത്ത കവറുകളേക്കാള്‍ വിലയുണ്ടാവുകയാണ്. പ്ലാസ്റ്റിക് വസ്തുക്കള്‍ വിലയേറിയതും പ്ലാസ്റ്റിക്കല്ലാത്ത വസ്തുക്കള്‍ വില കുറഞ്ഞതുമാവുക എന്നത് തന്നെയാണ് പ്ലാസ്റ്റിക്കിന്റെ ഉപയുക്തതയും ലഭ്യതയും ദുരുപയോഗവും കുറക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ വഴി. അത് മുന്നില്‍ കണ്ടു പ്ലാസ്റ്റിക്ക് വസ്തുക്കള്‍ക്ക് കൂടുതല്‍ നികുതി ഏര്‍പ്പെടുത്തുകയായിരുന്നു ബജറ്റ് നിര്‍ദേശം. പ്ലാസ്റ്റിക് പ്ലേറ്റുകള്‍, സ്പൂണുകള്‍ തുടങ്ങിയവക്ക് പകരം നാടന്‍ കയിലുകള്‍, കളിമണ്‍പാത്രങ്ങള്‍ തുടങ്ങിയവയുടെ പ്രചാരണത്തിന്ന് അത് വഴി തെളിക്കും.


ഗ്രാമീണ ഉല്‍പന്നങ്ങളുടെ നിര്‍മാണത്തിനും വിപണനത്തിനും പ്രോത്സാഹനം നല്‍കുന്ന നികുതി ഘടനയാണ് വിഭാവനം ചെയ്യപ്പെട്ടത്. പരിസ്ഥിതിക്കനുകൂലമായ വ്യവസായങ്ങള്‍ക്ക് കൂടുതല്‍ ഇളവു നല്‍കുന്നതായിരുന്നു ബജറ്റിന്റെ സമീപനം. കേരളത്തിന്റെ കാലാവസ്ഥക്കും പ്രകൃതിക്കും അനുകൂലമായ ഊന്നല്‍. തന്മൂലം വന്‍ വ്യവസായങ്ങള്‍ക്ക് ബജറ്റില്‍ പരിഗണന ലഭിച്ചില്ല. കേരളത്തിലെ ഉല്‍പന്നങ്ങള്‍ ഉപയോഗിച്ചുള്ള വ്യവസായങ്ങളുടെ വികസനമാണ് ലക്ഷ്യംവച്ചത്. പാല്‍ ഉപയോഗിച്ച് പാല്‍പ്പൊടിയുണ്ടാക്കുന്ന വ്യവസായത്തെക്കുറിച്ച് ബജറ്റ് ആലോചിച്ചു. ഇതരസംസ്ഥാനങ്ങളില്‍ നിന്ന് ധാരാളം പാല്‍ കേരളത്തിലേക്ക് വരുന്ന സമയമായിരുന്നു അത്. 2002നു ശേഷം വന്ന ഇടതു, വലതു സര്‍ക്കാരുകളൊന്നും കേരളത്തില്‍ ഒരു പാല്‍പ്പൊടി ഫാക്ടറി നിര്‍മിക്കുന്നതിനെക്കുറിച്ചാലോചിച്ചില്ല. അതിന്റെ ഫലം നാം കൊറോണക്കാലത്ത് കണ്ടു. സംസ്ഥാനാന്തര ഗതാഗതം തടയപ്പെട്ടപ്പോള്‍ പാല്‍ തമിഴ്‌നാട്ടിലേക്ക് അയക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍ ഫാര്‍മേഴ്‌സ് റിലീഫ് ഫോറത്തിന്റെ ബദല്‍ ബജറ്റ് ഇത്തരം പ്രശ്‌നങ്ങളെ അഭിമുഖീകരിച്ചിരുന്നു. കേരളീയമായിരുന്നു വികസനവുമായും വ്യവസായവല്‍ക്കരണവുമായും ബന്ധപ്പെട്ട അതിന്റെ കാഴ്ചപ്പാടുകള്‍.

അഴിമതി വേണ്ട, ആര്‍ഭാടവും


അഴിമതിക്കും ആര്‍ഭാടത്തിനുമെതിരായി ബജറ്റ് നിലപാടെടുത്തു. ആര്‍ഭാട നികുതിയായിരുന്നു ഒരു ബജറ്റ് നിര്‍ദേശം. മണിമന്ദിരങ്ങള്‍ക്ക് കനത്ത ആര്‍ഭാട നികുതി ഏര്‍പ്പെടുത്തി. 1200 ചതുരശ്ര അടിയില്‍ കൂടുതല്‍ വിസ്തൃതിയുള്ള വീടിനും 100 പേരില്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കുന്ന ആഘോഷങ്ങള്‍ക്കും ആര്‍ഭാട നികുതി നിര്‍ദേശിക്കപ്പെട്ടു. മന്ത്രിമാരുടെ എണ്ണം പകുതിയാക്കണമെന്നും സര്‍ക്കാര്‍ വാഹനങ്ങള്‍ ടൂറിസ്റ്റ് ടാക്‌സികളാക്കണമെന്നുമായിരുന്നു മറ്റു രണ്ട് നിര്‍ദേശങ്ങള്‍. സ്വകാര്യ ചടങ്ങുകളുടെ ഉദ്ഘാടനത്തിനും മറ്റും പോകുന്ന മന്ത്രിമാരുടെ യാത്രാ ചെലവ് സംഘാടകര്‍ നല്‍കണമെന്നായിരുന്നു കൗതുകകരമായ മറ്റൊരു നിര്‍ദേശം. കൃഷിക്ക് യാതൊരു ഉത്തേജനവും നല്‍കാത്ത കൃഷിഭവനുകള്‍ നിര്‍ത്തലാക്കണമെന്ന് ബജറ്റ് ആവശ്യപ്പെട്ടു. എസ്.എസ്.എല്‍.സി പരീക്ഷ വേണ്ട പ്ലസ് ടു മതി എന്നത് മറ്റൊരു വിപ്ലവകരമായ നിര്‍ദേശമായിരുന്നു.


ചെലവ് ചുരുക്കി വരവു പുനസ്സംവിധാനം ചെയ്തുള്ള ആസൂത്രണമായിരുന്നു ബജറ്റിലേത്. 634 കോടിയുടെ 'മിച്ചം' ബജറ്റ് പ്രതീക്ഷിച്ചു. യഥാര്‍ഥമായ ഗൗരവത്തോടെ അവതരിപ്പിച്ച ഈ ബജറ്റിനെ കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയമോ മാധ്യമങ്ങളോ സാമ്പത്തിക വിദഗ്ധരോ മുഖവിലക്കെടുത്തില്ല. പക്ഷേ പില്‍ക്കാലത്തെ സാമ്പത്തികാസൂത്രണങ്ങളില്‍ ഈ ബജറ്റിലെ പല നിര്‍ദേശങ്ങളും പ്രതിഫലിക്കപ്പെട്ടിരുന്നു. നീര ഒരുദാഹരണമാണ്, പക്ഷേ പലതും പാളിപ്പോയി എന്നു മാത്രം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊയിലാണ്ടിയിൽ ട്രെയിൻ തട്ടി ഒരാൾക്ക് ദാരുണാന്ത്യം; മരിച്ചയാളെ തിരിച്ചറിഞ്ഞില്ല

Kerala
  •  18 days ago
No Image

കറൻ്റ് അഫയേഴ്സ്-25-11-2024

PSC/UPSC
  •  18 days ago
No Image

ശാഹി മസ്ജിദ് വെടിവെപ്പ് ഭരണകൂട ഭീകരത - എസ്.കെ.എസ്.എസ്.എഫ്

organization
  •  18 days ago
No Image

കരുനാഗപ്പള്ളിയിൽ ഡിവൈഎഫ്ഐ പ്രവർത്തകർ തമ്മിലടി; സംഘർഷത്തിൽ മേഖലാ പ്രസിഡൻ്റിന് പരുക്ക്

Kerala
  •  18 days ago
No Image

ഐസിഎസ്ഇ, ഐഎസ്‌സി പരീക്ഷാ തീയതി പ്രഖ്യാപിച്ചു

latest
  •  18 days ago
No Image

13 വയസുകാരൻ വൈഭവിനെ സ്വന്തമാക്കി രാജസ്ഥാന്‍

Cricket
  •  18 days ago
No Image

പച്ചക്കറി വാങ്ങിയ പണം ചോദിച്ചതിന് വ്യാപാരിയെ കത്രിക കൊണ്ട് ആക്രമിച്ച മധ്യവയസ്കൻ പിടിയിൽ

Kerala
  •  18 days ago
No Image

കോൺഗ്രസ് നേതാവിൻ്റെ ഓട്ടോയിൽ നിന്ന് 81 ഗ്രാം എംഡിഎംഎ പൊലിസ് പിടികൂടി

Kerala
  •  18 days ago
No Image

ഹെൽത്ത് സെന്ററിലെ ക്യാൻ്റിനീൽ നിന്ന് വാങ്ങിയ ഭക്ഷണത്തിൽ അട്ടയെന്ന് പരാതി

Kerala
  •  18 days ago
No Image

കൊല്ലത്ത് കടന്നല്‍കുത്തേറ്റ് ഏഴോളം പേര്‍ക്ക് പരുക്ക്

Kerala
  •  18 days ago

No Image

24 പേരില്‍ നിന്ന് മൊഴിയെടുത്തു, ഫോറന്‍സിക് പരിശോധനാഫലം ലഭിച്ചിട്ടില്ല; കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ അന്വേഷണപുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Kerala
  •  18 days ago
No Image

റോഡിന് കുറുകെ കെട്ടിയ കയര്‍ കഴുത്തില്‍ കുരുങ്ങി സ്‌കൂട്ടര്‍ യാത്രകന്‍ മരിച്ച സംഭവം; കരാറുകാരന്‍ അറസ്റ്റില്‍

Kerala
  •  18 days ago
No Image

'തിരിച്ചടി ഉടന്‍.. കരുതിയിരുന്നോ' ഇസ്‌റാഈലിന് ഇറാന്റെ മുന്നറിയിപ്പ്; 'മറുപടി' നല്‍കാന്‍ ഒരുങ്ങുന്നുവെന്ന് പരമോന്നത നേതാവിന്റെ ഉപദേഷ്ടാവ് 

International
  •  18 days ago
No Image

റോഡില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുമ്പോള്‍ എമര്‍ജന്‍സി റിഫ്ലക്ടിവ് ട്രയാംഗിള്‍ ഉപയോഗിക്കണം; മുന്നറിയിപ്പുമായി എം.വി.ഡി

Kerala
  •  18 days ago