HOME
DETAILS

നെട്ടയത്ത് ഹോട്ടലുകളില്‍ പരിശോധന; പഴകിയ ഭക്ഷ്യസാധനങ്ങള്‍ പിടിച്ചെടുത്തു

  
backup
August 18 2016 | 18:08 PM

%e0%b4%a8%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%b9%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%b2%e0%b5%81%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d


പേരൂര്‍ക്കട: നെട്ടയത്ത് വിവിധ ഹോട്ടലുകളില്‍ നഗരസഭാ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി.
ജങ്ഷനിലെ ഒരു റസ്റ്ററന്റ്, ചപ്പാത്തി കോര്‍ണര്‍ എന്നീ സ്ഥാപനങ്ങളിലായിരുന്നു പരിശോധന. ഇന്നലെ രാവിലെ എട്ടിനാണ്  ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജോസഫ് സിംഗിന്റെ നേതൃത്വത്തിലുള്ള സംഘം കടകളില്‍ പരിശോധനയ്ക്ക് നടത്തിയത്.
നെട്ടയത്തെ വിവിധ ഹോട്ടലുകളില്‍ നല്‍കുന്ന ആഹാരസാധനങ്ങള്‍ പഴകിയതാണെന്ന വ്യാപകമായ പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഹോട്ടലുകളില്‍നിന്ന് പഴകിയ ബീഫ്‌ഫ്രൈ, പൊറോട്ട, കേടായ കടല, ചപ്പാത്തി എന്നിവ പരിശോധനയില്‍ കണ്ടെത്തി. കടകള്‍ പൂട്ടാന്‍ ഹെല്‍ത്ത് വിഭാഗം തീരുമാനിച്ചുവെങ്കിലും ഒരുതവണകൂടി അവസരം നല്‍കണമെന്ന് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ഹോട്ടലുടമകള്‍ക്കു നോട്ടിസ് നല്‍കുകയായിരുന്നു.
ഹോട്ടലുകളില്‍ ഒരെണ്ണം നേരത്തെ മാലിന്യപ്രശ്‌നത്തിന്റെ അടിസ്ഥാനത്തില്‍ അടച്ചുപൂട്ടിയിരുന്നു. പരിശോധന നടന്ന ഹോട്ടലുകളില്‍നിന്ന് ആഹാരത്തിന്റെ സാമ്പിളുകള്‍ പരിശോധനയ്ക്ക് എടുത്തിട്ടുണ്ട്. ഒരു ഹോട്ടലില്‍ നിന്ന്
തെര്‍മോകോള്‍ പ്ലേറ്റുകള്‍ പിടിച്ചെടുത്തിട്ടുണ്ട്. ആഹാരസാധനങ്ങള്‍ നിരോധിത പ്ലേറ്റുകളില്‍ ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു.
ഇതിനിടെ സോണല്‍ ഓഫിസിനു സമീപം അനധികൃത പച്ചക്കറി വ്യാപാര തട്ടുകള്‍ നടത്തിയിരുന്നത് അധികൃതര്‍ ഒഴിപ്പിക്കാന്‍ ശ്രമിച്ചത് ചെറിയ പ്രശ്‌നങ്ങള്‍ക്കു കാരണമായി. ഓഫിസിനുസമീപം മൂന്നു വ്യാപാരികള്‍ അനധികൃതമായി പച്ചക്കറി വ്യാപാരം നടത്തിവന്നിരുന്നു. ഇത് ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് വിവിധ കൗണ്‍സിലര്‍മാര്‍ അധികാരികളെ സമീപിച്ചിരുന്നു.
കച്ചവടം ഒഴിപ്പിക്കുന്നതിനെതിരേ കാച്ചാണി നെല്ലിവിള സ്വദേശി പ്രശാന്ത് ആത്മഹത്യാ ഭീഷണി മുഴക്കി. ഇതോടെ ഹെല്‍ത്ത് അധികാരികള്‍ തല്‍ക്കാലത്തേക്കു പിന്‍വാങ്ങുകയായിരുന്നു. വരുന്ന ഓണംവരെ കച്ചവടം നടത്താമെന്നും അതിനുശേഷം കച്ചവടം ഒഴിവാക്കണമെന്നുമാണ് അധികൃതര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  4 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  4 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  5 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  5 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  5 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  6 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  6 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  6 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  7 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  7 hours ago