സഊദിയിൽ വൈറസ് ഉയരാനുള്ള കാരണങ്ങൾ വെളിപ്പെടുത്തി ആരോഗ്യ മന്ത്രാലയം
റിയാദ്: സഊദിയിൽ ദിനം പ്രതിയുള്ള വൈറസ് ബാധിതരുടെ എണ്ണം വർധിക്കുന്നതിന്റെ കാരണങ്ങൾ വെളിപ്പെടുത്തി ആരോഗ്യ മന്ത്രാലയം രംഗത്ത്. ആരോഗ്യ മന്ത്രാലയ പ്രിവന്റീവ് ഹെൽത്ത് അണ്ടർ സെക്രട്ടറി ഡോ: അബ്ദുല്ലാഹ് അൽ അസീരിയാണ് വൈറസ് വ്യാപനത്തിന്റെ കാരണങ്ങൾ വെളിപ്പെടുത്തിയത്. മധ്യവർഷ അവധിക്കാലത്തെ പ്രതിരോധ നടപടികളിലെ അനാസ്ഥയും തണുപ്പ് കാലവുമാണ് ഇതിനുള്ള കാരണമെന്ന് അദ്ദേഹം വ്യക്തമാക്കി. സാധാരണ നിലയിൽ തന്നെ തണുപ്പ് കാലങ്ങളിൽ ശ്വാസകോശത്തെ ബാധിക്കുന്ന വൈറസ് കണ്ടു വരുന്നതായും വ്യാപിക്കുന്നതായും അദ്ദേഹം പറഞ്ഞു.
അതേസമയം, രാജ്യത്ത് പ്രതിരോധ നടപടികൾ അധികൃതർ വീണ്ടും ശക്തമാക്കിയിട്ടുണ്ട്. കൂട്ടം കൂടി നിൽക്കുന്നതും പരിപാടികൾക്കായി ഒത്ത് ചേരുന്നതടക്കമുള്ള കാര്യങ്ങളിലെ നിയന്ത്രണങ്ങളും പിഴകളും ഓർമ്മപ്പെടുത്തി ആഭ്യന്തര മന്ത്രാലയം വീണ്ടും രംഗത്തെത്തി. മന്ത്രാലയത്തിന്റെ ട്വിറ്റർ അകൗണ്ട് വഴി പിഴ ശിക്ഷകൾ വ്യക്തമാക്കി മുന്നറിയിപ്പുകൾ വ്യാപകമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."