ഹിന്ദുത്വത്തെ രാഷ്ട്രീയ സൗകര്യത്തിനായി ഉപയോഗിക്കുന്നു; ബി.ജെ.പിക്കൊപ്പം ശിവസേന 25 വര്‍ഷം പാഴാക്കി: ഉദ്ധവ് താക്കറെ
മുംബൈ: ബി.ജെ.പി ഹിന്ദുത്വത്തെ രാഷ്ട്രീയ സൗകര്യത്തിനായി ഉപയോഗിക്കുന്നുവെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന. സഖ്യകക്ഷിയായി ബി.ജെ.പിക്കൊപ്പം ശിവസേന 25 വര്‍ഷം പാഴാക്കിയെന്നും അദ്ദേഹം പറഞ്ഞു. അകാലിദളും ശിവസേനയും പോലുള്ള പഴയ ഘടകകക്ഷികള്‍ ഇതിനകം പുറത്തുപോയതിനാല്‍ ബിജെപി നയിക്കുന്ന എന്‍ഡിഎ സഖ്യം ചുരുങ്ങിപ്പോയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശിവസേന സ്ഥാപകന്‍ ബാല്‍ താക്കറെയുടെ 96ാം ജന്‍മവാര്‍ഷികത്തില്‍
ശിവസേനാ പ്രവര്‍ത്തകരുടെ വിര്‍ച്വല്‍ സമ്മേളനത്തില്‍ സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ശിവസേനയെ ഒറ്റുകൊടുക്കുകയും നശിപ്പിക്കാന്‍ ശ്രമിക്കുകയുമാണ് ബി.ജെ.പി ശ്രമിച്ചത്. ബി.ജെ.പിയുടെ അവസരവാദ ഹിന്ദുത്വ അധികാരത്തിന് വേണ്ടി മാത്രമുള്ളതാണ് എന്നാണ് തന്റെ വിശ്വാസം. ഹിന്ദുത്വത്തിന് അധികാരം വേണമെന്ന് കൊണ്ടാണ് ശിവസേന ബിജെപിയുമായി സഖ്യമുണ്ടാക്കിയത്. അധികാരത്തിനുവേണ്ടി സേന ഒരിക്കലും ഹിന്ദുത്വത്തെ ഉപയോഗിച്ചിട്ടില്ല,' അദ്ദേഹം പറഞ്ഞു. സഖ്യകക്ഷിയായി ബിജെപിക്കൊപ്പം സേന ചെലവഴിച്ച 25 വര്‍ഷം പാഴായെന്നും താക്കറെ പറഞ്ഞു.
'അവരുടെ ദേശീയ അഭിലാഷങ്ങള്‍ നിറവേറ്റാന്‍ അവരെ പ്രാപ്തരാക്കാന്‍ ഞങ്ങള്‍ പൂര്‍ണ്ണഹൃദയത്തോടെ ബിജെപിയെ പിന്തുണച്ചു. മഹാരാഷ്ട്രയില്‍ ഞങ്ങള്‍ നയിക്കുമ്പോള്‍ അവര്‍ ദേശീയതയിലേക്ക് പോകുമെന്നായിരുന്നു ധാരണ. എന്നാല്‍ ഞങ്ങളെ ഒറ്റിക്കൊടുക്കുകയും ഞങ്ങളെ നശിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. അതിനാല്‍ ഞങ്ങള്‍ക്ക് തിരിച്ചടിക്കേണ്ടി വന്നു. 2019 ലെ തെരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസുമായും നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയുമായും സഖ്യമുണ്ടാക്കാനുള്ള തന്റെ തീരുമാനത്തെ ന്യായീകരിച്ചുകൊണ്ട് താക്കറെ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."