മതപരിവര്‍ത്തനം ഇല്ലാതാക്കാന്‍ ബി.ജെ.പി നേതൃത്വത്തില്‍ ബോധപൂര്‍വമായ ശ്രമം: കെ.പി.എ മജീദ്
കൊല്ലം: ഏതു മതത്തിലും വിശ്വസിക്കാനും പ്രവര്‍ത്തിക്കാനും പ്രചരിപ്പിക്കാനും സ്വാതന്ത്ര്യമുള്ള രാജ്യത്ത് മതപരിവര്‍ത്തനം ഇല്ലാതാക്കാന്‍ ബി.ജെ.പി സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നതായി മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്.
മതവിശ്വാസികളും മതേതര വിശ്വാസികളും ഇതിനെതിരേ യോജിച്ച പ്രവര്‍ത്തനം നടത്തണമെന്നും അദ്ദേഹം പറഞ്ഞു. കൊല്ലത്ത് മുസ്‌ലിം ലീഗ് ജില്ലാ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മതപരിവര്‍ത്തനം നടത്തിവരുന്ന മുസ്‌ലിം ചെറുപ്പക്കാരെ യു.എ.പി.എ നിയമം ചുമത്തി വേട്ടയാടാന്‍ ശ്രമം നടക്കുന്നുണ്ട്. യു.എ.പി.എ നിയമം ദുരുപയോഗം ചെയ്യുന്നതിനെതിരേ ശക്തമായ പ്രതിഷേധം ഉയരണം. എല്ലാതരം തീവ്രവാദത്തിനും ഭീകരവാദത്തിനും മുസ്‌ലിം ലീഗ് എതിരാണ്. ഭീകരതയ്ക്കും തീവ്രവാദത്തിനുമെതിരേ ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ മുസ്‌ലിം ലീഗിന്റെ നേതൃത്വത്തില്‍ എല്ലാ മുസ്‌ലിം സംഘടനകളും തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് എ. യൂനുസ്‌കുഞ്ഞ് അധ്യക്ഷനായി. മെമ്പര്‍ഷിപ്പ് കാംപയിനോടനുബന്ധിച്ച് മണ്ഡലം നിരീക്ഷകരെയും വിവിധ മണ്ഡലങ്ങളിലെ കണ്‍വെന്‍ഷന്‍ തിയതിയും സംസ്ഥാന സെക്രട്ടറി കെ.എസ് ഹംസ പ്രഖ്യാപിച്ചു. സ്വതന്ത്ര കര്‍ഷക സംഘം സംസ്ഥാന പ്രസിഡന്റ് കുറുക്കോളി മൊയ്തീന്‍, ടി.പി അഷറഫലി സംസാരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി എം.അന്‍സാറുദീന്‍ സ്വാഗതം പറഞ്ഞു.
ജില്ലാ ഭാരവാഹികളായ എം.എ സലാം, വലിയവീടന്‍ മുഹമ്മദ് കുഞ്ഞ്, വട്ടപ്പാറ നാസിമൂദീന്‍, ഉമയനല്ലൂര്‍ ശിഹാബുദീന്‍, കുരീപ്പള്ളി ഷാജഹാന്‍, പുന്നല എസ്. ഇബ്രാഹിംകുട്ടി, സംസ്ഥാന വര്‍ക്കിങ് കമ്മിറ്റി അംഗം എ. അബ്ദുറഹ്മാന്‍, പോഷക സംഘടനാ ഭാരവാഹികളായ അഡ്വ. സുല്‍ഫിക്കര്‍ സലാം, മുള്ളുകാട്ടില്‍ സാദിഖ്, റഫീക് അസീസ്, കക്കാക്കുന്ന് എ. ഉസ്മാന്‍കുഞ്ഞ്, അമ്പുവിള ലത്തീഫ്, എ. ഫസിലുദ്ദീന്‍, കെ.യു ബഷീര്‍, ജെ. സുബൈര്‍, അഡ്വ. റംലത്ത്, ജുബൈറത്ത് ബീവി, ബ്രൈറ്റ് മുഹ്‌സിന്‍, ഷാനൂര്‍ സിയാദ്, ഷെരീഫ് ചന്ദനത്തോപ്പ്, യൂസുഫ് ചേലപ്പള്ളി, അഡ്വ. കിളികൊല്ലൂര്‍ നൗഷാദ്, മുസ്‌ലിം ലീഗ് സംസ്ഥാന കൗണ്‍സില്‍ അംഗങ്ങള്‍, മണ്ഡലം, പഞ്ചായത്ത്, ശാഖാ ഭാരവാഹികള്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."