HOME
DETAILS
MAL
'ഇടതുപക്ഷ അധ്യാപക സംഘടന മാപ്പ് പറയണം'
backup
August 18 2016 | 18:08 PM
തിരൂരങ്ങാടി: അധ്യാപകരെ സ്കൂളില്‍കയറി മര്‍ദ്ദിച്ച കേസില്‍ കോടതി 332, 308 വകുപ്പുകള്‍ ഒഴിവാക്കുകയും പ്രതിചേര്‍ക്കപ്പെട്ട മൂന്നിയൂര്‍ എരണിക്കല്‍ ജയ്സലിന് മുന്‍കൂര്‍ജാമ്യം നല്‍കുകയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ഇടതുപക്ഷ അധ്യാപക സംഘടന മാപ്പുപറയണമെന്ന് മുസ്ലിംയൂത്ത്ലീഗ് മൂന്നിയൂര്‍ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.
ഭരണ സ്വാധീനമുപയോഗിച്ച് മുസ്ലിംലീഗ് പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കാനുള്ള ശ്രമമാണ് ഇതിലൂടെ ഇല്ലാതായതെന്നും കമ്മിറ്റി അഭിപ്രായപ്പെട്ടു. പി.കെ നവാസ്, ഒ അബ്ദുറഹ്മാന്, സി അന്‍സാര്‍, വി ആസിഫ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."