മുംബൈ; അറ്റ്ലസ് ജുവലറി ഓഫീസുകളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ്. 26.50 കോടിയുടെ പണവും സ്വർണവും സ്ഥിര നിക്ഷേപ രേഖകളും പിടിച്ചെടുത്തു.
മുംബൈ, ബാംഗ്ലൂർ, ഡൽഹി എന്നിവിടങ്ങളിലാണ് പരിശോധന നടന്നത്. സമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് അറ്റ്ലസ് രാമചന്ദ്രനെതിരെ തൃശൂർ പൊലീസ് രജിസ്റ്റർ ചെയ്ത സാമ്പത്തിക തട്ടിപ്പു കേസിന്റെ ഭാഗമായിട്ടായിരുന്നു ഇ.ഡി അന്വേഷണം.