HOME
DETAILS

അമർ ജവാൻ ജ്യോതിയും കെടുത്തുമ്പോൾ

  
backup
January 24 2022 | 19:01 PM

78645234563-2

നസറുദ്ദീൻ മണ്ണാർക്കാട്


കഴിഞ്ഞ 50 വർഷമായി ഇന്ത്യാ ഗേറ്റിനു താഴെ കെടാതെ ജ്വലിച്ചുനിന്ന 'അമർ ജവാൻ ജ്യോതി' എന്ന അണയാ ദീപം മോദി സർക്കാർ അണച്ചുകളഞ്ഞിരിക്കുന്നു. ചരിത്രം മായ്ച്ചും വക്രീകരിച്ചും മാറ്റിയെഴുതി സ്വന്തമാക്കിയും വികലമാക്കി കൊണ്ടിരിക്കുന്ന ബി.ജെ.പി സർക്കാരിന്റെ ഇപ്പോഴത്തെ ഈ നീക്കം വിസ്മൃതിയിലേക്ക് തള്ളുന്നത് ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ഐതിഹാസികമായ ഒരേടിനെയാണ്. കിഴക്കൻ പാകിസ്താന്റെ 93000 പട്ടാളക്കാരും അവരെ യുദ്ധത്തിൽ നയിച്ച ലെഫ്റ്റനന്റ് ജനറൽ നിയാസിയും ഇന്ത്യൻ പട്ടാളത്തിന്റെ ധീരതയുടെ മുന്നിൽ മുട്ടുമടക്കി കീഴടങ്ങിയത് 1971 ഡിസംബർ 16 നാണ്. പാകിസ്താൻ എന്ന രാജ്യത്തിന്റെ ഭൂപടം രണ്ടാക്കി ബംഗ്ലാദേശ് എന്ന മറ്റൊരു രാഷ്ട്രമുണ്ടാക്കിയ ഇന്ത്യൻ സൈനിക മുന്നേറ്റത്തിന് പിന്നിലെ രാഷ്ട്രീയ ഇച്ഛാശക്തി അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയായിരുന്നു. ഐതിഹാസികമായ ഈ യുദ്ധ വിജയത്തെ തുടർന്നാണ് ഇന്ദിരാഗാന്ധി തന്നെ മുൻകൈയെടുത്ത് 'അമർ ജവാൻ ജ്യോതി' എന്ന അണയാ ദീപം ആദ്യമായി തെളിയിച്ചതും.


രാജ്യം സൈനികമായി ഇത്രയൊന്നും ശക്തി കൈവരിക്കാത്ത കാലത്ത് പാകിസ്താനെന്ന രാഷ്ട്രത്തിന് ഒരിക്കലും മറയ്ക്കാനാവാത്ത കനത്ത പ്രഹരം നൽകിയ വീര ജവാന്മാരുടെയും ഇന്ത്യയ്ക്കുവേണ്ടി അതിനു മുൻപ് പൊരുതി വീണ മറ്റു പട്ടാളക്കാരുടെയും വീര സ്മരണകൾ എക്കാലവും രാഷ്ട്രം കെടാതെ സൂക്ഷിക്കുക തന്നെ ചെയ്യുമെന്നാണ് 'അമർ ജവാൻ ജ്യോതി' തെളിയിച്ചുകൊണ്ട് ഉരുക്കുവനിതയായ ഇന്ദിരാഗാന്ധി ലോകത്തോട് പ്രഖ്യാപിച്ചത്. ആ പ്രഖ്യാപനത്തെ വൈകാരികമായി തന്നെ ഏറ്റെടുത്ത ഓരോ ഭാരതീയനും ഇന്ത്യാ ഗേറ്റിനു താഴെയുള്ള ഈ ജ്വാലയെ നെഞ്ചേറ്റിയവരാണ്. വിശേഷ ദിനങ്ങളിൽ രാജ്യത്തിന്റെ മുഴുവൻ ശ്രദ്ധയാകർഷിച്ചിരുന്ന ഈ 'കെടാ ദീപം' ഒടുവിൽ അണഞ്ഞിരിക്കുന്നു. 2019ൽ മോദി സർക്കാർ നിർമിച്ച ദേശീയ യുദ്ധ സ്മാരകത്തിലേക്ക് ഈ ജ്വാലയെ ലയിപ്പിച്ചിരിക്കുന്നു എന്നാണ് സാങ്കേതികമായി നൽകുന്ന വിശദീകരണമെങ്കിലും ഫലത്തിൽ 'അമർ ജവാൻ ജ്യോതി' ഇല്ലാതായിരിക്കുന്നു എന്നതൊരു യാഥാർഥ്യമാണ്. പേര് മാറ്റിയും വെട്ടിമാറ്റിയും കൂട്ടിച്ചേർത്തും തങ്ങളുടേതായ പുതിയ ഒരു ഭാരതത്തെ സൃഷ്ടിക്കാനുള്ള ബി.ജെ.പിയുടെ ശ്രമങ്ങളുടെ ഭാഗമായി വേണം ഈ നീക്കത്തെയും കാണാൻ. മഹാത്മാഗാന്ധി, ജവഹർലാൽ നെഹ്‌റു, ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി തുടങ്ങിയ രാഷ്ട്രശിൽപ്പികൾ ഓരോരുത്തരെയും അശേഷം ചരിത്രത്തിൽനിന്ന് വെട്ടി മാറ്റി പകരം പുതിയ പേരുകൾ കടത്തിക്കൂട്ടി തങ്ങളുടേത് മാത്രമായ ഒരു കൃത്രിമ ഭൂത കാലം സൃഷ്ടിക്കുവാനാണ് ബി.ജെ.പി ആഗ്രഹിക്കുന്നത്. ഈ രാജ്യം ഇതുവരെ നേടിയെടുത്ത മുഴുവൻ നേട്ടങ്ങളും തങ്ങളുടെ മാത്രം പരിശ്രമമാണെന്ന് വരുത്തി തീർക്കുക വഴി പഴയ കൊളോണിയൽ കാലത്തെ തങ്ങളുടെ ബ്രിട്ടീഷ് ദാസ്യവേലകളുടെ നാണം കെട്ട ചരിത്രത്തെ മറച്ചുപിടിക്കാമെന്നവർ കരുതുന്നു.


ഇന്നത്തെ സാഹചര്യവുമായി താരതമ്യം ചെയ്‌താൽ 1971ലെ ഇന്ത്യൻ വിജയം ഐതിഹാസികമാവുന്നതെങ്ങനെയെന്ന് മനസ്സിലാക്കുക പ്രയാസമില്ല. കിലോമീറ്റർ കണക്കിന് ഭൂമിയാണ് ചൈന ഇന്ത്യയുടെ അതിർത്തിക്കുള്ളിലേക്ക് കയറി, കൈയടക്കി, പേര് മാറ്റി സ്വന്തമാക്കി കൊണ്ടിരിക്കുന്നത്. ഈ ധാർഷ്ട്യത്തിന് ഒരു പ്രസ്താവന കൊണ്ടു പോലും താക്കീത് നൽകാൻ കഴിയാതെ പകച്ചുനിൽക്കുന്ന സർക്കാരാണ് നമുക്കുള്ളത്. ചൈനയുടെ ഓരോ കൈയേറ്റത്തിനും പകരമായി ടിക്ക് ടോക്ക് ഉൾപ്പെടെ ഏതാനും മൊബൈൽ ആപ്പുകൾ നിരോധിച്ചുകൊണ്ടാണ് ഇന്ത്യ പ്രതികരിച്ചത്. ആയിരക്കണക്കിന് ഏക്കർ ഭൂമി നഷ്ടമായപ്പോഴും ഈ ആപ്പുകളുടെ നിരോധനത്തിലൂടെ ചൈനയ്ക്ക് കനത്ത തിരിച്ചടി നൽകി എന്നാഹ്ലാദിക്കുന്നവരാണ് ഭരണകൂടവും മോദി ഭക്തരായ അനുയായികളും. അപ്പോഴാണ് പാകിസ്താനെ മുട്ടുകുത്തിച്ച 1971ലെ ഇന്ത്യൻ വിജയത്തെക്കുറിച്ച് നമുക്ക് കൂടുതൽ അഭിമാനവും ആദരവും തോന്നുന്നത്. ലോകത്തിനു മുൻപിൽ ഒരു സൈനിക ശക്തിയായി ഇന്ത്യ തലയുയർത്തി പിടിച്ചുനിന്ന ആ ഓർമകളുടെ ജ്വാലയാണ് ‘അമർ ജവാൻ ജ്യോതി’.


സുവർണാക്ഷരത്തിൽ 'അമർ ജവാൻ' എന്നെഴുതിവച്ച പീഠത്തിനു മുകളിൽ തലകീഴായി ബയണറ്റിൽ കുത്തിനിർത്തിയ ഒരു റൈഫിളും അതിനു മുകളിൽ ഒരു സൈനികന്റെ ഹെൽമെറ്റും ചുറ്റിലുമായി നാല് ബർണറുകളുമാണ് 'അമർ ജവാൻ ജ്യോതി'. സാധാരണ ദിവസങ്ങളിൽ നാലിലൊരു ബർണർ കത്തിച്ചുനിർത്തുകയും വിശേഷ ദിവസങ്ങളിൽ മുഴുവൻ ബർണറുകളും തെളിയിക്കുകയും ചെയ്യുന്ന ഈ സ്മാരക ജ്വാല കഴിഞ്ഞ 50 വർഷത്തിലേറെ നില നിർത്തി പോന്നു എന്നോർക്കണം. 2019ൽ മോദി സർക്കാർ നിർമിച്ച ദേശീയ യുദ്ധ സ്മാരകത്തേക്കാൾ വൈകാരികമായി ആളുകൾ 'അമർ ജവാൻ ജ്യോതിയെ' കണ്ടുപോരുന്നുണ്ട്. ഇത് അവരെ അസ്വസ്ഥപ്പെടുത്തിയത് കൊണ്ടാവണം അമർ ജവാൻ ജ്യോതിയെ എന്നെന്നേയ്ക്കുമായി വിസ്മൃതിയിലേക്ക് തള്ളിയിടാൻ തീരുമാനിച്ചത്. ഒപ്പം എല്ലാ ദേശീയ ബിംബങ്ങളുടെയും ആളുകൾ തങ്ങളാണെന്ന് വരുത്തി തീർക്കുക എന്ന ബി.ജെ.പിയുടെ അജൻഡ കൂടിയായപ്പോൾ കാര്യങ്ങൾ വേഗത്തിലായി. ദേശീയ യുദ്ധ സ്മാരകത്തിൽ നേതാജിയുടെ പ്രതിമ കൂടി സ്ഥാപിക്കപ്പെടുന്നതോടെ ഈ അജൻഡ മറ്റൊരു ഘട്ടത്തിലേക്ക് കടക്കുകയാണ്. നേതാജിയും പട്ടേലുമൊക്കെ ജവഹർലാൽ നെഹ് റുവുമായി പലപ്പോഴും വിയോജിച്ചുനിന്നവരായതു കൊണ്ടു മാത്രമാണ് ഇരുവരെയും സംഘ്പരിവാർ കൂടുതൽ ഉയരത്തിൽ പ്രതിഷ്ഠിക്കാൻ ശ്രമിക്കുന്നത്. ഗാന്ധിജിയെക്കാളും നെഹ്റുവിനെക്കാളും അംബേദ്ക്കറേക്കാളും പ്രാധാന്യത്തോടെ ചരിത്രത്തിൽ ഇവരെ പ്രതിഷ്ഠിക്കുക വഴി മേൽ പറയപ്പെട്ടവരെ ചെറുതാക്കുക എന്ന ലക്ഷ്യം കൂടി അവർ മനസിൽ കാണുന്നുണ്ട്.
നേതാജി ഇന്ത്യയുടെ മോചനത്തിന് വേണ്ടി പൊരുതിയ കാലത്ത് 'ഹിന്ദുക്കളാരും ബ്രിട്ടനെതിരേ പോരാടി തങ്ങളുടെ ഊർജം ചെലവഴിക്കരുത്, ആ ഊർജം ഈ നാട്ടിലെ മുസ്‌ലിംകൾക്കും ക്രിസ്ത്യാനികൾക്കുമെതിരേ വിനിയോഗിക്കണമെന്ന്' ആഹ്വനം ചെയ്തു ബ്രിട്ടീഷ് സേവ നടത്തിയവർക്ക് മാറിയ കാലത്ത് നേതാജിയും അദ്ദേഹത്തിന്റെ സമാനതകളില്ലാത്ത പോരാട്ടങ്ങളും സ്വീകാര്യമായത് ചരിത്രത്തിലെ പരിഹാസ്യങ്ങളിൽ ഒന്നായി കാലം വിലയിരുത്തും. വരാനിരിക്കുന്ന റിപ്പബ്ലിക്ക് പരേഡിൽനിന്ന് ഗാന്ധിയുടെ ഇഷ്ടഗാനമായ 'abide with me ' യും ഒഴിവാക്കിയിട്ടുണ്ട് എന്ന വാർത്ത കൂടി ഇതിനോട് ചേർത്തുവായിക്കേണ്ടതുണ്ട്.


കോൺഗ്രസ് സർക്കാരുകൾ കൊണ്ടുവന്ന 19 വിവിധ സ്കീമുകളാണ് പേര് മാത്രം മാറ്റി ബി.ജെ.പി സ്വന്തമാക്കിയത്. ഡൽഹിയിലെ ഫിറോസ് ഷാ കോട്ല സ്റ്റേഡിയം അരുൺ ജെയ്‌റ്റിലി സ്റ്റേഡിയമാക്കി മാറ്റിയത് ഈയടുത്താണ്. ഒരു തത്വദീക്ഷയുമില്ലാതെയാണ്, രാജ്യത്തിനുവേണ്ടി രക്തസാക്ഷിയായ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പേരിലുള്ള 'ഖേൽ രത്ന അവാർഡ്' പേര് മാറ്റി 'മേജർ ധ്യാൻ ചന്ദ് ഖേൽരത്ന അവാർഡ്' എന്നാക്കിയത്. അധികാരമുള്ള സംസ്ഥാനങ്ങളിലെല്ലാം മുസ്‌ലിം ബന്ധമുള്ള റോഡുകളുടെ പേരുകൾ മാറ്റിക്കൊണ്ടിരിക്കുന്ന കാഴ്ച്ചകളാണ്. ഇന്ത്യയുടെ സാംസ്കാരിക, പാരമ്പര്യ പൈതൃകങ്ങളിലേക്ക് ഇത്ര അപകടകരമായി മുൻപെങ്ങും ഒരു ഭരണകൂടവും കടന്നു കയറിയിട്ടില്ല. ഇന്ത്യ ഇന്നുവരെ കെട്ടിപ്പടുത്തതെല്ലാം വെറും ഏഴ് വർഷങ്ങൾ കൊണ്ട് ഏറെക്കുറെ നശിപ്പിക്കപ്പെട്ടിരിക്കുന്നു. പെട്രോൾ വിലക്കയറ്റം പോലെയുള്ള ജനദ്രോഹ നടപടികൾ വേറെയും. തങ്ങളുടെ ജീവിതം ദിനം പ്രതി കൂടുതൽ കൂടുതൽ ദുഷ്കരമാവുകയാണെന്ന് തിരിച്ചറിയാതെ ഈ സാംസ്കാരിക ഫാസിസത്തിൽ അഭിരമിക്കുന്നവരാണ് കൂടുതലും. പട്ടിണി കിടന്നാലും സാരമില്ല, ഡൽഹിയിലെ അക്ബർ റോഡിന്റെ പേര് മാറ്റിയാൽ മതി എന്ന് കരുതുന്നവരെയും ധാരാളം കാണാനുണ്ട്.


ലോകത്തെല്ലായിടത്തും ഫാസിസം കടന്നുകയറാൻ ശ്രമിച്ചിട്ടുള്ളത് ചരിത്രത്തെ വികലമാക്കി കൊണ്ടു തന്നെയാണ്.ഏതാനും വർഷങ്ങൾ കൊണ്ട് തങ്ങളുടേത് മാത്രമായ ഒരു പുതു ഇന്ത്യ ഉണ്ടാക്കിയെടുക്കാമെന്നും ചരിത്രം തങ്ങളുടേതാക്കാമെന്നും കണക്കു കൂട്ടി നടത്തുന്ന ബി.ജെ.പിയുടെ ഈ നീക്കങ്ങൾക്കെതിരേ വ്യാപക പ്രതിഷേധം പല കോണുകളിൽ നിന്നും ഉയരുന്നുണ്ട്. എത്ര തന്നെ മാറ്റിയെഴുതാൻ ശ്രമിച്ചാലും ജനാധിപത്യ ഇന്ത്യ ഒരിക്കൽ ഈ 'പിശക്' തിരുത്തുമെന്ന് നമുക്ക് പ്രത്യാശിക്കാം. സങ്കുചിത ദേശീയതയിൽനിന്ന് സഹിഷ്ണുതയുടെയും സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഒരു ദേശസ്നേഹ സംസ്കാരം ഈ രാജ്യത്ത് രൂപപ്പെടുകയാണെങ്കിൽ ഈ നഷ്ടപ്പെടുന്നതൊക്കെ അതിന്റെ പതിന്മടങ്ങ് പകിട്ടോടെ പുനഃസ്ഥാപിക്കപ്പെടുക തന്നെ ചെയ്യുമെന്ന് നമുക്ക് ആശിക്കാം. അതിലേക്കുള്ള അകലം അതി വിദൂരമാണെങ്കിലും



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

63 രാജ്യങ്ങളിലേക്ക് ഇ-വിസ പദ്ധതിയുമായി സഊദി

Saudi-arabia
  •  2 months ago
No Image

തെലങ്കാന പൊലിസില്‍ ഡി.എസ്.പിയായി ചുമതലയേറ്റ് മുഹമ്മദ് സിറാജ്

National
  •  2 months ago
No Image

ചെന്ത്രാപ്പിന്നി സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

ചെന്നൈയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; കോച്ചുകള്‍ പാളം തെറ്റി, തീപിടിച്ചു; നിരവധി പേർക്ക് പരിക്ക്

National
  •  2 months ago
No Image

നിയമലംഘനം; ഒമാനിൽ ഏഴ് ബാർബർ ഷോപ്പുകൾ പൂട്ടിച്ചു

oman
  •  2 months ago
No Image

'ഹരിയാനയില്‍ 20 മണ്ഡലങ്ങളില്‍ ക്രമക്കേട് നടന്നുവെന്ന് കോണ്‍ഗ്രസ്', തെരഞ്ഞെടുപ്പ് കമ്മീഷന് രണ്ടാം നിവേദനം നല്‍കി 

Kerala
  •  2 months ago
No Image

യു.എ.ഇയിൽ കനത്ത മഴ; ആലിപ്പഴ വർഷം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ പുതിയ മന്ത്രിസഭ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-11-10-2024

PSC/UPSC
  •  2 months ago
No Image

തൃപ്പൂണിത്തുറയില്‍ 73 സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍; അംഗത്വം നല്‍കി പ്രതിപക്ഷ നേതാവ് 

latest
  •  2 months ago