HOME
DETAILS

ലക്ഷദ്വീപ്: പറുദീസയെ നരകമാക്കുന്ന ഭരണകൂടം

  
backup
January 24 2022 | 19:01 PM

945634563-2022


ഭരണപരിഷ്ക്കാരമെന്ന പേരിട്ട് ഓരോ ദിവസവും പുതിയ പുതിയ തീരുമാനങ്ങൾ കെട്ടിയിറക്കി ലക്ഷദ്വീപ് ജനതയുടെ ജീവിതം കൂടുതൽ ദുരിതപൂർണമാക്കിക്കൊണ്ടിരിക്കുകയാണ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ. ഭൂമിയിലെ പറുദീസ എന്നായിരുന്നു ലക്ഷദ്വീപിനെ വിശേഷിപ്പിച്ചിരുന്നത്. പറുദീസയെ നരകമാക്കിക്കൊണ്ടിരിക്കുകയാണ് ഗുജറാത്തുകാരനും നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോൾ ആഭ്യന്തര സഹ മന്ത്രിയുമായിരുന്ന പ്രഫുൽപട്ടേൽ.
ഏറ്റവും ഒടുവിൽ ലക്ഷദ്വീപിലെ സ്കൂളുകളിൽ സൂര്യനമസ്കാരം നിർബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവാണ് പട്ടേൽ പുറത്തിറക്കിയത്. ഇതിനെതിരേ ജനകീയ പ്രതിഷേധം രൂക്ഷമായപ്പോൾ ജനുവരി അഞ്ചു മുതൽ ലക്ഷദ്വീപിൽ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തു. സ്കൂൾ കുട്ടികളുടെ ജുമുഅ നിസ്കാരം ഇല്ലാതാക്കാൻ വെള്ളിയാഴ്ചകൾ പ്രവൃത്തിദിനമാക്കിയ പട്ടേൽ മതവിരുദ്ധമായ സൂര്യനമസ്കാരം മുസ്‌ലിം കുട്ടികൾക്ക് നിർബന്ധമാക്കി ഉത്തരവിട്ടിരിക്കുകയാണ്.


ഇതിനുപുറമെ സംഘ്പരിവാറിന്റെ ആത്മീയ ഗുരുവെന്ന് പറയപ്പെടുന്ന മൊറാറി ബാപ്പുവിന്റെ ആത്മീയപ്രഭാഷണത്തിന് കഴിഞ്ഞ ശനിയാഴ്ച മുതൽ ദ്വീപിൽ തുടക്കംകുറിച്ചിട്ടുമുണ്ട്. ലക്ഷദ്വീപുകാർ ഇങ്ങനെയൊരു ആത്മീയ ഗുരുവിനെ കേൾക്കുന്നത് ചിലപ്പോൾ ആദ്യമായിരിക്കും. മൊറാറി ബാപ്പുവിന് ഒരു അനുയായിപോലുമില്ലാത്ത അഗത്തി ദ്വീപിലാണ് ഒമ്പതുദിവസം നീണ്ടുനിൽക്കുന്ന പ്രഭാഷണപരമ്പര ആരംഭിച്ചിരിക്കുന്നത്. വിവിധ സ്ഥലങ്ങളിൽനിന്ന് അനുയായികളെ സംഘടിപ്പിച്ചാണ് മൊറാറി ബാപ്പു ആത്മീയ പ്രഭാഷണത്തിനെത്തിയിരിക്കുന്നത്. കൊവിഡിന്റെ പേരുപറഞ്ഞ് പള്ളികളിൽ വെള്ളിയാഴ്ചകളിലെ ജുമുഅ നിസ്കാരം വിലക്കിയ പ്രഫുൽ പട്ടേൽ ഒമ്പതു ദിവസം നീണ്ടുനിൽക്കുന്ന മൊറാറി ബാപ്പുവിന്റെ പരിപാടിക്ക് അനുമതി നൽകുകയും ചെയ്തു. നാലുപേരിലധികം കൂട്ടംകൂടരുതെന്ന നിരോധനാജ്ഞ നിലനിൽക്കുമ്പോഴാണ് ഈ അനുമതി. കൊവിഡ് വ്യാപനത്തിന്റെ പേരിലായിരുന്നു എം.പിമാരുടെ ലക്ഷദ്വീപ് സന്ദർശനത്തിന് പട്ടേൽ അനുമതി നിഷേധിച്ചത്. ഇതേ പേരുപറഞ്ഞാണ് മദ്റസകളും സ്കൂളുകളും അടച്ചുപൂട്ടിയത്. മദ്റസകളിലെ അധ്യയനത്തെ ബാധിക്കുംവിധം സ്കൂൾസമയം മാറ്റുകയും ചെയ്തു. എന്തൊക്കെ ദ്രോഹങ്ങൾ ദ്വീപുകാർക്കെതിരേ ചെയ്യാനാകുമോ അതെല്ലാം കൃത്യമായി ചെയ്തുകൊണ്ടിരിക്കുകയാണ് പ്രഫുൽ പട്ടേൽ.


മുപ്പത്തിയാറിലധികം ദ്വീപുകളുള്ള ലക്ഷദ്വീപിൽ പത്തിലധികം ദ്വീപുകളിൽ മാത്രമാണ് ജനവാസമുള്ളത്. അവിടെയാണ് ഭരണകൂട ക്രൂരതകൾ മുഴുവനും പ്രയോഗിക്കപ്പെടുന്നത്. സമാധാനപൂർവം ജീവിച്ചിരുന്ന ഒരു ജനതയുടെ ജീവിതമാണിന്ന് ഭരണപരിഷ്ക്കാരമെന്ന വ്യാജ പേരിൽ ക്ലേശഭരിതമാക്കിയിരിക്കുന്നത്. ജനാധിപത്യമാർഗമായ തെരഞ്ഞെടുപ്പിലൂടെ അധികാരത്തിൽവന്ന ജില്ലാ പഞ്ചായത്തുകളുടെ അധികാരം കവർന്നുകൊണ്ടാണ് പ്രഫുൽ പട്ടേൽ ദ്വീപിൽ സംഘ്പരിവാർ തീരുമാനങ്ങൾ അടിച്ചേൽപ്പിക്കാൻ തുടങ്ങിയത്. വിദ്യാഭ്യാസം, ആരോഗ്യം, കൃഷി, മത്സ്യബന്ധനം, പാലുത്പാദനം തുടങ്ങി തദ്ദേശവാസികളുടെ ജീവിത സന്ധാരണവുമായി ബന്ധപ്പെട്ട എല്ലാരംഗവും പട്ടേൽ ഇല്ലാതാക്കി. എല്ലാം സർക്കാർ മേഖലയിലാക്കി. ഇതുവഴി തദ്ദേശീയർക്ക് തൊഴിൽ നഷ്ടപ്പെട്ടു. പശുവളർത്തൽ നിരോധിച്ച് പാലുത്പാദനം തടഞ്ഞു. ഡയറികൾ അടച്ചുപൂട്ടാൻ ഉത്തരവിറക്കി. പകരം ഗുജറാത്തിൽ നിന്ന് കോർപറേറ്റുകളുടെ ഡയറി ഫാം വഴി പാലും പാൽ ഉത്പന്നങ്ങളും ഇറക്കുമതിചെയ്യാൻ തുടങ്ങി. കരാർ അടിസ്ഥാനത്തിൽ സർക്കാർ ഓഫിസുകളിൽ ജോലിചെയ്തുകൊണ്ടിരുന്ന ദ്വീപ് നിവാസികളെ യാതൊരു കാരണവുമില്ലാതെ പിരിച്ചുവിട്ടു. തീരദേശ സംരക്ഷണത്തിന്റെ പേരിൽ മത്സ്യത്തൊഴിലാളികളുടെ ഷെഡ്ഡുകൾ പൊളിച്ചു നീക്കി. അങ്കണവാടികൾ അടച്ചുപൂട്ടി. മദ്യനിരോധന നിയമം നിലവിലുണ്ടായിരുന്ന ദ്വീപിൽ ടൂറിസത്തിന്റെ പേരുപറഞ്ഞ് മദ്യശാലകൾ തുറന്നു. വിദ്യാർഥികളുടെ ഉച്ചഭക്ഷണത്തിൽ നിന്ന് മാംസാഹാരം ഇല്ലാതാക്കി. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നവർക്ക് രണ്ടിൽ കൂടുതൽ കുട്ടികൾ പാടില്ലെന്ന ചട്ടം ചുമത്തി. കുറ്റകൃത്യങ്ങൾ ഇല്ലാതിരുന്ന ദീപിൽ ഗുണ്ടാ ആക്ട് കൊണ്ടുവന്നു. ജയിലറകൾ പണിതു.


ബേപ്പൂർ തുറമുഖവുമായുള്ള ബന്ധം അവസാനിപ്പിക്കുകയും മംഗളൂരു തുറമുഖത്തിലൂടെയുള്ള ഗതാഗതം തുടങ്ങുകയും ചെയ്തു. ഇതോടെ ബി.ജെ.പി ഭരിക്കുന്ന കർണാടകയുടെ അധീനതയിലായി ദ്വീപ് നിവാസികളുടെ സഞ്ചാരവും വ്യാപാരവും. കേരളവുമായി സാംസ്കാരികമായും ഭാഷാപരമായും സാമ്യതയുള്ള ദ്വീപ് നിവാസികളുടെ സാംസ്കാരികവിനിമയം ഇല്ലാതാക്കുക എന്നതായിരുന്നു ഇതിനുപിന്നിലെ ലക്ഷ്യം. ലക്ഷദ്വീപുകാർ ഏറെയും സമ്പർക്കം പുലർത്തുന്ന സംസ്ഥാനം കേരളമാണ്. അത് ഇല്ലാതാക്കുകയെന്നത് ലക്ഷദീപ് ഭരണകൂടത്തിന്റെ അജൻഡയായിരുന്നു.


ഒരു ജനതയുടെ ആത്മാഭിമാനം പിച്ചിച്ചീന്തുന്ന ക്രൂരമായ നടപടികളാണ് ലക്ഷദ്വീപിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ജനതയുടെ നിലനിൽപ്പുതന്നെ ഇല്ലാതാക്കുന്ന മനുഷ്യത്വവിരുദ്ധ പ്രവർത്തനങ്ങളാണ് പ്രഫുൽ പട്ടേലിലൂടെ ദ്വീപിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്.
1956ലെ ഏഴാം ഭരണഘടന ഭേദഗതിപ്രകാരമാണ് കേന്ദ്രഭരണപ്രദേശങ്ങൾ നിലവിൽവന്നത്. ഒരു പ്രദേശത്തിന്റെ സാംസ്കാരികവും ഭൂമിശാസ്ത്രപരവുമായ തനിമയും വ്യത്യസ്തതയും നിലനിർത്താനും പരിപാലിക്കാനും ലക്ഷ്യംവച്ചു കൊണ്ടാണ് കേന്ദ്രഭരണപ്രദേശത്തിന് ഭരണഘടന വിഭാവനംചെയ്തത്. ഇന്ന് ലക്ഷദ്വീപിന്റെ സാമ്പത്തികവും സാംസ്കാരികവുമായ തനിമ തകർക്കുന്ന നിലപാടുകളാണ് ഓരോ ദിവസവും അഡ്മിനിസ്ട്രേറ്ററിൽ നിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഭരണഘടനാവിരുദ്ധമായ ഈ അനീതിക്കെതിരേ ശബ്ദിക്കേണ്ടത് ലക്ഷദ്വീപുമായി ഏറ്റവുമടുത്ത ആത്മബന്ധം പുലർത്തുന്ന കേരളത്തിന്റെ കടമയാണ്. സർക്കാരും പ്രതിപക്ഷവും ഒറ്റക്കെട്ടായാണ് ദീപിലെ ഭരണകൂട ക്രൂരതകൾക്കെതിരേ നിയമസഭയിൽ സംയുക്തമായി പ്രമേയം പാസാക്കിയതെന്ന് ഭരണ- പ്രതിപക്ഷ ജനപ്രതിനിധികൾ ഓർക്കണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊയിലാണ്ടിയിൽ ട്രെയിൻ തട്ടി ഒരാൾക്ക് ദാരുണാന്ത്യം; മരിച്ചയാളെ തിരിച്ചറിഞ്ഞില്ല

Kerala
  •  16 days ago
No Image

കറൻ്റ് അഫയേഴ്സ്-25-11-2024

PSC/UPSC
  •  16 days ago
No Image

ശാഹി മസ്ജിദ് വെടിവെപ്പ് ഭരണകൂട ഭീകരത - എസ്.കെ.എസ്.എസ്.എഫ്

organization
  •  16 days ago
No Image

കരുനാഗപ്പള്ളിയിൽ ഡിവൈഎഫ്ഐ പ്രവർത്തകർ തമ്മിലടി; സംഘർഷത്തിൽ മേഖലാ പ്രസിഡൻ്റിന് പരുക്ക്

Kerala
  •  16 days ago
No Image

ഐസിഎസ്ഇ, ഐഎസ്‌സി പരീക്ഷാ തീയതി പ്രഖ്യാപിച്ചു

latest
  •  16 days ago
No Image

13 വയസുകാരൻ വൈഭവിനെ സ്വന്തമാക്കി രാജസ്ഥാന്‍

Cricket
  •  16 days ago
No Image

പച്ചക്കറി വാങ്ങിയ പണം ചോദിച്ചതിന് വ്യാപാരിയെ കത്രിക കൊണ്ട് ആക്രമിച്ച മധ്യവയസ്കൻ പിടിയിൽ

Kerala
  •  16 days ago
No Image

കോൺഗ്രസ് നേതാവിൻ്റെ ഓട്ടോയിൽ നിന്ന് 81 ഗ്രാം എംഡിഎംഎ പൊലിസ് പിടികൂടി

Kerala
  •  16 days ago
No Image

ഹെൽത്ത് സെന്ററിലെ ക്യാൻ്റിനീൽ നിന്ന് വാങ്ങിയ ഭക്ഷണത്തിൽ അട്ടയെന്ന് പരാതി

Kerala
  •  16 days ago
No Image

കൊല്ലത്ത് കടന്നല്‍കുത്തേറ്റ് ഏഴോളം പേര്‍ക്ക് പരുക്ക്

Kerala
  •  16 days ago

No Image

24 പേരില്‍ നിന്ന് മൊഴിയെടുത്തു, ഫോറന്‍സിക് പരിശോധനാഫലം ലഭിച്ചിട്ടില്ല; കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ അന്വേഷണപുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Kerala
  •  16 days ago
No Image

റോഡിന് കുറുകെ കെട്ടിയ കയര്‍ കഴുത്തില്‍ കുരുങ്ങി സ്‌കൂട്ടര്‍ യാത്രകന്‍ മരിച്ച സംഭവം; കരാറുകാരന്‍ അറസ്റ്റില്‍

Kerala
  •  16 days ago
No Image

'തിരിച്ചടി ഉടന്‍.. കരുതിയിരുന്നോ' ഇസ്‌റാഈലിന് ഇറാന്റെ മുന്നറിയിപ്പ്; 'മറുപടി' നല്‍കാന്‍ ഒരുങ്ങുന്നുവെന്ന് പരമോന്നത നേതാവിന്റെ ഉപദേഷ്ടാവ് 

International
  •  16 days ago
No Image

റോഡില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുമ്പോള്‍ എമര്‍ജന്‍സി റിഫ്ലക്ടിവ് ട്രയാംഗിള്‍ ഉപയോഗിക്കണം; മുന്നറിയിപ്പുമായി എം.വി.ഡി

Kerala
  •  16 days ago