HOME
DETAILS
MAL
അധ്യാപകനെ മര്‍ദ്ദിച്ചെന്ന കേസ്; യുവാവിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചു
backup
August 18 2016 | 18:08 PM
തിരൂരങ്ങാടി: സ്കൂളില്‍ കയറി അധ്യാപകനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ പ്രതിചേര്‍ക്കപ്പെട്ട യുവാവിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചു. മൂന്നിയൂര്‍ പാറക്കടവ് ജി.എം.യു.പി സ്കൂളിലെ അധ്യാപകരായ എസ്.ആര് രതീഷ്, സുധീര്‍, യു മുരളീധരന് എന്നിവരാണ് മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകനായ മൂന്നിയൂര്‍ എരണിക്കല്‍ ജയ്സലിനെതിരെ പൊലീസില്‍ പരാതിനല്‍കിയത്. ഐ.പി.സി 323,332, 308 വകുപ്പുകള്‍ ചേര്‍ത്ത് പൊലിസ് കേസ്സെടുത്തെങ്കിലും ജയ്സല്‍ മുന്‍കൂര്‍ ജാമ്യത്തിനായി അപേക്ഷിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് മഞ്ചേരി ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. തന്നെ പരിഹസിച്ചത് ചോദ്യം ചെയ്യാന്‍ സ്കൂളിലെത്തിയതിന് അധ്യാപകര്‍ തന്നെ മര്‍ദ്ദിക്കുകയായിരുന്നു എന്ന് ജയ്സലും പരാതിപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."