സൂര്യാഘാതമേറ്റ് വീണു പരുക്കേറ്റ ബി.എല്‍.ഒയെ അധികൃതര്‍ തിരിഞ്ഞുനോക്കിയില്ല
വേങ്ങര: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വീടുകളില്‍ വോട്ടേഴ്‌സ് സ്‌ലിപ്പ് വിതരണം ചെയ്യുന്നതിനിടെ സൂര്യാഘാതമേറ്റ് വീണുപരുക്കേറ്റ ബി.എല്‍.ഒയെ അധികൃതര്‍ തിരിഞ്ഞുനോക്കിയില്ല. വേങ്ങര മണ്ഡലം ഒന്‍പതാം നമ്പര്‍ കക്കാടംപുറം ഗവ. യു.പി സ്‌കൂള്‍ ബൂത്തിലെ ബി.എല്‍.ഒയും പുതിയത്തുപുറായ അങ്കണവാടിയിലെ വര്‍ക്കറുമായ ടി.വി കോമളവല്ലിക്കാണു അപകടം പറ്റിയത്. മേയ് മാസത്തിലെ കടുത്ത ചൂടിനിടെ സ്‌ലിപ്പ് വിതരണം ചെയ്യാന്‍ നിയോഗിക്കപ്പെട്ട ഇവര്‍ കുഴഞ്ഞു വീഴുകയും വലതു കയ്യിന്റെ എല്ല് പൊട്ടുകയും ചെയ്തു.
ചികിത്സക്കു ശേഷം വലതുകൈ വിരലുകള്‍ മടക്കുന്നതിനും ചലിപ്പിക്കുന്നതിനും സാധിക്കുന്നില്ല. അപകട വിവരമറിഞ്ഞ് താലൂക്ക് ഇലക്ഷന്‍ വിഭാഗം ജീവനക്കാരും എ.ആര്‍ നഗര്‍ വില്ലേജ് ഓഫിസറും ഉള്‍പ്പെടെ വീട്ടിലെത്തി ആശ്വസിപ്പിച്ചിരുന്നുവെങ്കിലും തുടര്‍ നടപടികള്‍ ഉണ്ടായിട്ടില്ല. കോമളവല്ലിയില്‍ നിന്ന് ധനസഹായത്തിന് വില്ലേജ് ഓഫിസര്‍ അപേക്ഷ സ്വീകരിച്ചിരുന്നുവെങ്കിലും സഹായം ലഭ്യമായില്ല.
ജോലിക്കിടെ സംഭവിച്ച അത്യാഹിതത്തിനും ചികിത്സക്കും സഹായം ലഭ്യമാക്കണമെന്ന് ഇന്നലെ രാവിലെ തിരൂരങ്ങാടി മിനിസിവില്‍ സ്‌റ്റേഷനില്‍ നടത്തിയ ബി.എല്‍.ഒമാരുടെ പരിശീലന സംഗമത്തില്‍ കോമളവല്ലി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."