ബംഗാള്‍ വനംവകുപ്പ് മന്ത്രി രാജിബ് ബാനര്‍ജി രാജിവെച്ചു; മമതയ്ക്ക് കനത്ത തിരിച്ചടി
കൊല്‍ക്കത്ത: ബംഗാള്‍ തൃണമൂല്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി സൃഷ്ടിച്ച് ബംഗാള്‍ വനംമന്ത്രി രാജീബ് ബാനര്‍ജിയുടെ രാജി. തൃണമൂല്‍ വിട്ട് ബി.ജെ.പിയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് രാജീബ് ബാനര്‍ജിയുടെ രാജി.
കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ മമത മന്ത്രിസഭയില്‍ നിന്ന് രാജിവെക്കുന്ന മൂന്നാമത്തെ മന്ത്രിയാണ് രാജീബ് ബാനര്‍ജി. രാജിയുടെ കാരണം അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.
'കുറച്ചുകാലമായി ഞാന്‍ അസ്വസ്ഥനായിരുന്നു, എനിക്ക് ഈ നടപടി സ്വീകരിക്കേണ്ടിവന്നു. ഇത് എന്നെ വേദനിപ്പിക്കുന്നു, എന്റെ ഹൃദയം തകര്‍ക്കുന്നു, പക്ഷേ ഞാന്‍ അത് ചെയ്യേണ്ടിവന്നു,' രാജിക്ക് ശേഷം ബാനര്‍ജി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
രാജിക്കത്തില്‍ പശ്ചിമ ബംഗാളിലെ ജനങ്ങളെ സേവിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് പറഞ്ഞ രാജിബ് തനിക്ക് അവസരം തന്നതിന് ഹൃദയപൂര്‍വം നന്ദി അറിയിക്കുകയും ചെയ്തു.
ചില തൃണമൂല്‍ നേതാക്കള്‍ തനിക്കെതിരെ ഗൂഢാലോചന നടത്തുന്നുവെന്ന് ആരോപിച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് രാജീബ് ബാനര്‍ജിയുടെ രാജി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."