അമ്മയുടെ ഫോണിൽ 'കളിച്ച്' രണ്ടു വയസുകാരൻ ഓർഡർ ചെയ്തത് ഒന്നര ലക്ഷം രൂപയുടെ സാധനങ്ങൾ
ന്യൂജഴ്‌സി(യു.എസ്)
അമ്മയുടെ ഫോണിൽ ''കളിച്ച്'' രണ്ടു വയസുകാരൻ ഓർഡർ ചെയ്തത് ഒന്നര ലക്ഷം രൂപയുടെ ഫർണിച്ചർ സാധനങ്ങൾ. ന്യൂജഴ്‌സിയിലെ ഇന്ത്യൻ വംശജരായ പ്രമോദ് കുമാർ-മാധു കുമാർ ദമ്പതികളുടെ മകൻ അയാൻഷാണ് ഫോണിൽ കളിക്കുന്നതിനിടെ പണിപറ്റിച്ചത്. ഓൺലൈൻ ഷോപ്പിങ് ശൃംഖലയായ വാൾമാർട്ടിൽ നിന്നാണ് കുട്ടി ഓർഡർ ചെയ്തത്.
പുതിയ വീട്ടിലേക്കു മാറി ദിവസങ്ങൾക്കുള്ളിൽ പല പെട്ടികളിലായി വിവിധ തരം ഫർണിച്ചറുകൾ എത്താൻ തുടങ്ങിയതോടെ ദമ്പതികൾ അമ്പരന്നു. തുടർന്ന് ഓൺലൈൻ വ്യാപാര ആപ്പ് പരിശോധിച്ചപ്പോഴാണ് പല സാധനങ്ങളും ഒന്നിലേറെ തവണ ഓർഡർ ചെയ്തതായി കണ്ടെത്തിയത്.
പുതിയ വീട്ടിൽ താമസത്തിനെത്തുമ്പോൾ ഭാവിയിൽ വാങ്ങുന്നതിനായി കുറച്ച് ഫർണിച്ചറുകൾ തിരഞ്ഞെടുത്ത് ഓൺലൈൻ ആപ്പിൻ്റെ കാർട്ടിൽ സൂക്ഷിച്ചിരുന്നു. അവയാണ് വീട്ടിലെത്തിയതെന്ന് മാധുവിനു മനസ്സിലായി. ഓർഡർ ചെയ്തതാരെന്ന് ഭർത്താവിനോടും മുതിർന്ന രണ്ടു കുട്ടികളോടും ചോദിച്ചെങ്കിലും അവർ അല്ലെന്നു പറഞ്ഞു. അതോടെയാണ് രണ്ടു വയസുകാരനിലേക്ക് സംശയം നീണ്ടത്. ഇത്രയും സാധനങ്ങൾ അയാൻഷാണ് വാങ്ങിയതെന്ന് മനസ്സിലായതോടെ ചിരിയാണ് വന്നതെന്ന് ദമ്പതികൾ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."