HOME
DETAILS

യു.പിയിൽ എസ്.പിക്ക് മുൻതൂക്കം വർഗീയ കാർഡിനു പിന്നാലെ രാഷ്ട്രീയ പ്രചാരണത്തിന് ബി.ജെ.പി

  
backup
January 25 2022 | 05:01 AM

4653-4563


ലഖ്‌നൗ
ഉത്തർപ്രദേശിൽ നിയമസഭാ തെരഞ്ഞെടുപ്പിന് നാളുകൾ മാത്രം ശേഷിക്കെ എസ്.പിക്ക് മുൻതൂക്കം. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കോട്ടങ്ങൾ എണ്ണിപ്പറഞ്ഞാണ് അഖിലേഷ് യാദവിൻ്റെ പ്രചാരണം പുരോഗമിക്കുന്നത്. അയോധ്യയല്ലാതെ മറ്റൊന്നും ഉയർത്തിക്കാട്ടാനില്ലാത്ത ബി.ജെ.പി ഇതോടെ പരുങ്ങലിലായി.


കഴിഞ്ഞ ദിവസവും വർഗീയ പ്രചാരണങ്ങളുമായി മുന്നോട്ടുപോയ ബി.ജെ.പി ഇപ്പോൾ അഖിലേഷിൻ്റെ പാർട്ടിയെ രാഷ്ട്രീയമായി പ്രതിരോധിക്കാൻ തയാറെടുക്കുകയാണ്. അഖിലേഷ് ഹജ്ജ് ഹൗസ് നിർമിച്ചപ്പോൾ തങ്ങൾ കൈലാസ് മാനസരോവറിലേക്ക് തീർഥാടന സൗകര്യം നൽകിയെന്നാണ് യോഗി ഉന്നയിക്കുന്നത്. എന്നാൽ വർഗീയ കാർഡിറക്കിയുള്ള ബി.ജെ.പി പ്രചാരണത്തിന് മറുപടി നൽകാതെ എസ്.പി ആരോപണം അവഗണിച്ചതോടെ ബി.ജെ.പി നിശബ്ദമായി. അഖിലേഷിൻ്റെ ഭരണം ജനങ്ങൾ മറന്നിട്ടില്ലെന്നും സത്ഭരണമാണ് ഇപ്പോൾ സംസ്ഥാനത്ത് നടക്കുന്നതെന്നും ബി.ജെ.പി നേതാവും ഉപമുഖ്യമന്ത്രിയുമായ കേശവ് പ്രസാദ് മൗര്യ അവകാശപ്പെട്ടു. സമാജ് വാദി പാർട്ടിയുടെ വശീകരണത്തിൽ ഒരു വോട്ടറും വീഴില്ലെന്നും അഖിലേഷിൻ്റെ ഭരണകാലത്ത് കലാപം, ഗുണ്ടായിസം എന്നിവയായിരുന്നു യു.പിയുണ്ടായിരുന്നതെന്നും മൗര്യ ആരോപിച്ചു. സംസ്ഥാനത്ത് നിന്ന് ക്രിമിനലുകൾ പുറത്തുപോയതായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അവകാശപ്പെട്ടു.


ബി.ജെ.പി ക്യാംപിൽ നിന്ന് എസ്.പിയിലേക്ക് എം.എൽ.എമാരും മന്ത്രിമാരും കൂട്ടത്തോടെ പോയതാണ് ബി.ജെ.പിക്ക് കനത്ത തിരിച്ചടിയായത്. കേന്ദ്ര നേതാക്കൾ ഉൾപ്പെടെ 30 പേരാണ് യു.പിയിൽ ബി.ജെ.പിക്ക് വേണ്ടി മുഴുദിന പ്രചാരണത്തിൽ ഏർപ്പെട്ടത്.
ബി.ജെ.പിയെ പ്രതിരോധിക്കാൻ ആരുമായും സഖ്യത്തിന് തയാറാണെന്ന് കോൺഗ്രസും മഴവിൽ സഖ്യമുണ്ടാക്കുമെന്ന് എസ്.പിയും വ്യക്തമാക്കിയ സാഹചര്യത്തിൽ പ്രതിപക്ഷം ഒന്നിക്കുമോയെന്ന ആശങ്കയും ഇപ്പോൾ ബി.ജെ.പിയെ അലട്ടുന്നുണ്ട്. നേരത്തെ ബി.ജെ.പിക്ക് നേരിയ മുൻതൂക്കം പ്രവചിച്ച മാധ്യമങ്ങളും ഇപ്പോൾ യു.പിയിൽ ഒപ്പത്തിനൊപ്പമുള്ള മത്സരം എന്നാണ് വിലയിരുത്തുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

63 രാജ്യങ്ങളിലേക്ക് ഇ-വിസ പദ്ധതിയുമായി സഊദി

Saudi-arabia
  •  2 months ago
No Image

തെലങ്കാന പൊലിസില്‍ ഡി.എസ്.പിയായി ചുമതലയേറ്റ് മുഹമ്മദ് സിറാജ്

National
  •  2 months ago
No Image

ചെന്ത്രാപ്പിന്നി സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

ചെന്നൈയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; കോച്ചുകള്‍ പാളം തെറ്റി, തീപിടിച്ചു; നിരവധി പേർക്ക് പരിക്ക്

National
  •  2 months ago
No Image

നിയമലംഘനം; ഒമാനിൽ ഏഴ് ബാർബർ ഷോപ്പുകൾ പൂട്ടിച്ചു

oman
  •  2 months ago
No Image

'ഹരിയാനയില്‍ 20 മണ്ഡലങ്ങളില്‍ ക്രമക്കേട് നടന്നുവെന്ന് കോണ്‍ഗ്രസ്', തെരഞ്ഞെടുപ്പ് കമ്മീഷന് രണ്ടാം നിവേദനം നല്‍കി 

Kerala
  •  2 months ago
No Image

യു.എ.ഇയിൽ കനത്ത മഴ; ആലിപ്പഴ വർഷം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ പുതിയ മന്ത്രിസഭ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-11-10-2024

PSC/UPSC
  •  2 months ago
No Image

തൃപ്പൂണിത്തുറയില്‍ 73 സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍; അംഗത്വം നല്‍കി പ്രതിപക്ഷ നേതാവ് 

latest
  •  2 months ago