കര്‍ഷക വിരുദ്ധനയം രാജ്യത്തെ പട്ടിണിയിലേക്ക് നയിക്കും: കെ.ജി രവി
കരുനാഗപ്പള്ളി: കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ കര്‍ഷക വിരുദ്ധനയം രാജ്യത്തെ ഭാവിയില്‍ പട്ടിണിയിലേക്ക് നയിക്കുമെന്ന് ഡി.സി.സി വൈസ് പ്രസിഡന്റ് കെ. ജി രവി പറഞ്ഞു.
കര്‍ഷക കോണ്‍ഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി കര്‍ഷകദിനത്തില്‍ സംഘടിപ്പിച്ച കര്‍ഷക സംരക്ഷണ ദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നരേന്ദ്ര മോദി സര്‍ക്കാര്‍ കാര്‍ഷിക മേഖലയെ വിദേശ കുത്തകകള്‍ക്ക് തീറെഴുതിയും നിലവിലുള്ള കര്‍ഷക ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചും മുന്നോട്ടുപോകുന്നത് അപകടകരമാണ്. കര്‍ഷക ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് കാര്‍ഷികവൃത്തിയില്‍ കൃഷിക്കാരെ പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാര്‍ പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കണമെന്ന് കെ.ജ രവി അഭ്യര്‍ഥിച്ചു.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.ആര്‍ മഹേഷ്, ദേശീയ ഫാര്‍മേഴ്‌സ് പ്ലാന്റ് വിനോം അവാര്‍ഡ് ജേതാവ് കാക്കാന്റയ്യത്ത് നരേന്ദ്രനെയും ഔഷധ കൃഷിയില്‍ വൈഭവം നേടിയ കര്‍ഷക ചന്ദ്രികകുഞ്ഞമ്മയേയും ചടങ്ങില്‍ ആദരിച്ചു.
കര്‍ഷക കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് സുഭാഷ് ബോസ് അധ്യക്ഷനായി. ഡി.സി.സി ഭാരവാഹികളായ മുനമ്പത്ത് വഹാബ്, എച്ച്. സലീം, ബ്ലോക്ക് പ്രസിഡന്റ് എന്‍. അജയകുമാര്‍, കര്‍ഷക കോണ്‍ഗ്രസ് ജില്ലാ ഭാരവാഹികളായ മാരാരിത്തോട്ടം ജനാര്‍ദ്ദനന്‍പിള്ള, മുനമ്പത്ത് ഷിഹാബ്, കൈയ്യാലത്തറ ഹരിദാസ്, മണ്ഡലം പ്രസിഡന്റുമാരായ കുന്നേല്‍ രാജേന്ദ്രന്‍, കുട്ടപ്പന്‍പിള്ള, കുറ്റിയില്‍ ഇബ്രാഹിംകുട്ടി, പി.എസ് രവീന്ദ്രന്‍, സലീംകുമാര്‍, അഡ്വ. സലീംകുമാര്‍, ആര്‍. ദേവരാജന്‍, ബോബന്‍ ജി. നാഥ്, ഗിരിജാ രാമകൃഷ്ണന്‍, മഞ്ജുക്കുട്ടന്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."