ഹൂതി ആക്രമണം: ഇറാന്റെ നിലപാടിനെതിരേ പ്രതിഷേധം ശക്തം
ദുബൈ: അന്താരാഷ്ട്ര സമ്മര്‍ദ്ദങ്ങള്‍ക്ക് വില കല്‍പ്പിക്കാതെ യു.എ.ഇക്കും സൗദിക്കു നേരെ ആക്രമണങ്ങള്‍ തുടരുന്ന യമനിലെ ഹൂതി വിമതരെ ശക്തമായി നേരിടുമെന്ന് യു.എ.ഇ.മിസൈല്‍, ഡ്രോണ്‍ ആക്രമണം തുടരുന്ന സാഹചര്യത്തില്‍ ഹൂതികള്‍ക്കെതിരെ പ്രത്യാക്രമണം ശക്തമാക്കുമെന്ന മുന്നറിയിപ്പാണ് സൗദി അറേബ്യയും യു.എ.ഇയും നല്‍കിയത്.
ഇരുവിഭാഗവും സംയമനം പാലിക്കണമെന്ന യു.എന്‍ അഭ്യര്‍ഥനയുണ്ടായിരുന്നു. എന്നാല്‍ ഹൂതികള്‍ ആക്രമണം തുടര്‍ന്നതോടെ മേഖല സംഘര്‍ഷഭരിതമായിരിക്കയാണ്. അതിനിടെ ഹൂതി ആക്രമണത്തെ അപലപിക്കാത്ത ഇറാന്റെ നിലപാടിനെതിരേ അറബ് ലോകത്തും പുറത്തും പ്രതിഷേധം ശക്തമാണ്. സൗദി അറേബ്യക്കു പിന്നാലെ യു.എ.ഇയും തങ്ങളുടെ ഉന്നമാണെന്ന് ഹൂതികള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇന്നലെ രണ്ടാം തവണയാണ് യു.എ.ഇ തലസ്ഥാനമായ അബുദബിക്ക് നേരെ ഹൂതികള്‍ ആക്രമണം നടത്തിയത്.
എന്നാല്‍ ഹൂതികള്‍ അയച്ച രണ്ട് ബാലിസ്റ്റിക് മിസൈലുകളും ആകാശത്തു വെച്ചു തന്നെ തകര്‍ക്കാന്‍ യു.എ.ഇ സേനക്കായി. ആക്രമണം നടന്ന് മണിക്കൂറുകള്‍ക്കകം യു.എ.ഇയുടെ എഫ് 16 പോര്‍വിമാനങ്ങള്‍ യെമനില്‍ ഹൂത്തികളുടെ മിസൈല്‍ വിക്ഷേപണ സംവിധാനം തകര്‍ത്തു തരിപ്പണമാക്കി. ഇതിന്റെ ദൃശ്യങ്ങള്‍ പ്രതിരോധ സേന പുറത്തുവിട്ടിരുന്നു. സൗദി സഖ്യസേന ഇന്നലെ മാത്രം യമനിലെ 14 ഹൂതി കേന്ദ്രങ്ങളില്‍ ബോംബ് വര്‍ഷിച്ചു. ആക്രമണത്തിന് കടുത്ത മറുപടി ഉറപ്പാണെന്ന് സൗദിയും യു.എ.ഇയും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഹൂതികള്‍ക്ക് ആയുധവും മറ്റും കൈമാറുന്ന ഇറാന്‍ നിലപാട് കടുത്ത എതിര്‍പ്പിനിടയാക്കിയിട്ടുണ്ട്.
അതിനിടെ യു.എ.ഇക്കെതിരേ നടക്കുന്ന ഹൂതി ആക്രമണത്തെ യു.എസ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളും ശക്തമായി അപലപിച്ചിട്ടുണ്ട്. യു.എ.ഇക്ക് സര്‍വ പിന്തുണയും അവര്‍ വാഗ്ദാനം ചെയ്തു.ഫ്രാന്‍സ്, ഈജിപ്ത്, ഹംഗറി, അര്‍ജന്റീന, ജോര്‍ദാന്‍, ബഹറൈന്‍, കുവൈറ്റ് തുടങ്ങിയ രാജ്യങ്ങളും ഹൂതി ആക്രമണത്തെ അപലപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."