ശക്തമായ തണുപ്പ്; സഊദിയിൽ വെള്ളക്കെട്ടുകൾ ഐസ് കട്ടയായി, വീഡിയോ
റിയാദ്: അതിശക്തമായ തണുപ്പ് അനുഭവപ്പെടുന്ന സഊദിയിൽ പലയിടത്തും വെള്ളക്കെട്ടുകൾ ഐസ് കട്ടയായി മാറി. രാജ്യത്തിന്റെ വിവിധയിടങ്ങളിൽ മൈനസ് ഡിഗ്രി തണുപ്പാണ് അനുഭവപ്പെടുന്നത്. കടുത്ത ശീതക്കാറ്റും പൊടിക്കാറ്റും അടിക്കുന്നതും ജന ജീവിതത്തെ ബാധിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ ശീതക്കാറ്റ് തരംഗം രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളെ ബാധിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അൽ ജൗഫ് മേഖലയിലെ തബർജലിൽ ഇന്ന് രാവിലെ വെള്ളം മരവിച്ചു ഐസ് കട്ടയായി രൂപപ്പെട്ടതിന്റെ ക്ലിപ്പ് സോഷ്യൽ മീഡിയ ഉപയോക്താക്കൾ പങ്കിട്ടു. രാജ്യത്തുകൂടി കടന്നുപോകുന്ന ശക്തമായ തണുത്ത കാറ്റിന്റെ ഭാഗമായി പുലർച്ചെ രാജ്യത്തിന്റെ പല പ്രദേശങ്ങളിലും കടുത്ത തണുപ്പ് ഉണ്ടാകുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കുറഞ്ഞ താപനില പൂജ്യ ഡിഗ്രിയിലോ അതിൽ താഴെയോ എത്തുമെന്നും ഇത് ഐസ് രൂപപ്പെടുന്നതിന് കാരണമാകുമെന്നും കാലാവസ്ഥ നിരീക്ഷകൻ ആദിൽ മഹമൂദ് അൽ ഖസൻലി മുന്നറിയിപ്പ് നൽകി.
തബർജലിലെ വീഡിയോ
[video width="360" height="636" mp4="https://suprabhaatham.com/wp-content/uploads/2021/01/2021_01_22_22_39_13_Hmvsdy5bOObMEoof.mp4"][/video]
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."