HOME
DETAILS
MAL
കുതിച്ചുയർന്ന് കൊവിഡ്; പ്രതിരോധ കാംപയിനുമായി ആരോഗ്യവകുപ്പ്
backup
January 25 2022 | 12:01 PM
തിരുവനന്തപുരം: കേരളത്തിലെ കോവിഡ് സാഹചര്യത്തില്‍ ആശങ്കയും ഭയവും വേണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിൽ വർധനയില്ല. 57 ശതമാനം ഐ.സി.യു ബെഡുകൾ ഒഴിവുണ്ട്. വെന്‍റിലേറ്റർ 86 ശതമാനം ഒഴിവുണ്ട്. 20-30 പ്രായമുള്ളവരിലാണ് കോവിഡ് വ്യാപനം കൂടുതലായി കാണുന്നത്. മെഡിക്കൽ കോളജുകളിൽ കോവിഡ് കൺട്രോൾ റൂം പ്രവർത്തനം ആരംഭിക്കും. 4917 പേരെ പ്രതിരോധ പ്രവർത്തനത്തിന് അധികമായി നിയമിക്കും. ആരോഗ്യ പ്രവർത്തകരിലെ കോവിഡ് വ്യാപനം തടയുന്നതിന് പ്രത്യേക സംവിധാനം ഒരുക്കും. വാക്സിനെടുക്കാൻ ബാക്കിയുള്ളവർ നിർബന്ധമായും വാക്സിനെടുക്കണം. കുട്ടികളുടെ വാക്സിനേഷനിൽ പിന്നിലുള്ള ജില്ലകള്‍ വാക്സിനേഷന്‍ ഊര്‍ജിതമാക്കണമെന്നും വീണാ ജോര്‍ജ് ആവശ്യപ്പെട്ടു.
കോവിഡ് മൂന്നാം തരംഗത്തിന്റെ തീവ്രതയെ നേരിടുന്നതിന് 'ഒമിക്രോണ്‍ ജാഗ്രതയോടെ പ്രതിരോധം' എന്ന പേരില്‍ സംസ്ഥാന ആരോഗ്യ വകുപ്പ് പ്രത്യേക ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നതായി വീണാ ജോര്‍ജ് പറഞ്ഞു. കോവിഡ് ബാധിതരുടെ ഗൃഹ പരിചരണം, വയോജന സംരക്ഷണവും പരിപാലനവും, കോവിഡ് കാലത്തെ കുട്ടികളുടെ പരിചരണം, സര്‍ക്കാര്‍ കോവിഡ് പ്രതിരോധത്തിനായി ഏര്‍പ്പെടുത്തിയിരിക്കുന്ന വിവിധ കോവിഡ് പ്രതിരോധ, ചികിത്സാ സംവിധാനങ്ങള്‍ എന്നിവയെ കുറിച്ച് പൊതുജനങ്ങള്‍ക്ക് അവബോധം നല്‍കുന്നതിനാണ് ക്യാമ്പയിന്‍ സംഘടിപ്പിച്ചിരിക്കുന്നത്. എല്ലാവരും ഇതില്‍ പങ്കെടുത്ത്ക്യാമ്പയിന്‍ വിജയിപ്പിക്കണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു.
എല്ലാവര്‍ക്കും ഒരുപോലെ പ്രയോജനകരമായ രീതിയില്‍ ഓണ്‍ലൈനായാണ് സെഷനുകള്‍ ക്രമീകരിച്ചിരിക്കുന്നത്. ബുധനാഴ്ച വൈകുന്നേരം 3 മണി മുതല്‍ പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈന്‍ ആയി യൂട്യൂബിലൂടെയും മറ്റു സാമൂഹിക മാധ്യമങ്ങളിലൂടെയും പങ്കെടുക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."