വള്ളിക്കുന്ന് റയില്‍വേ അണ്ടര്‍ ബ്രിഡ്ജിന് പുനര്ജന്മം
വള്ളിക്കുന്ന്: അശാസ്ത്രീയമായ നിര്‍മാണം കാരണം മാസങ്ങളായി അവതാളത്തിലായ വള്ളിക്കുന്ന് റെയില്‍വേ അണ്ടര്‍ ബ്രിഡ്ജിന്റെ നിര്‍മാണ പ്രവൃത്തി ഉടന്‍ ആരംഭിക്കുമെന്ന് പി അബ്ദുല്‍ഹമീദ് എം.എല്‍.എ അറിയിച്ചു. പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ ജനപ്രതിനിധികള്‍ക്കുമൊപ്പം സ്ഥലം സന്ദര്‍ശിച്ചാണ് ഇക്കാര്യം അറിയിച്ചത്. മുന്‍ എം.എല്‍.എ കെ.എന്‍.എ ഖാദറിന്റെ ആസ്തി വികസന ഫണ്ടില്‍ നിന്നും 1.93 കോടി രൂപ ചെലവഴിച്ചാണ് നിര്‍മാണം ആരംഭിച്ചത്.
അപ്രോച്ച് റോഡിന്റെയും അഴുക്ക് ചാലിന്റെയും നിര്‍മാണമാണ് ഇനി ആരംഭിക്കാനുള്ളത്. ഇതിനായി 1.20 കോടിയുടെ സാങ്കേതികാനുമതി ലഭിച്ചിട്ടുണ്ട്. ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് നിസാര്‍ കുന്നുമ്മല്‍, പൊതുമരാമത്ത് അസി. എന്‍ജിനീയര്‍ അബ്ദുള്ള ഇ ദാസന്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ടി പ്രഭാകരന്, ബിന്ദു പുഴക്കല്‍, ഒടുക്കത്തില്‍ ലക്ഷ്മി തുടങ്ങിയവരും കൂടെയുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."