HOME
DETAILS
MAL
റിപ്പബ്ലിക് ദിനാശംസയുമായി മുഖ്യമന്ത്രി; 'ജനാധിപത്യത്തിൻ്റെ അര്‍ത്ഥം ചോര്‍ത്തുന്നു'
backup
January 25 2022 | 15:01 PM
തിരുവനന്തപുരം: റിപ്പബ്ലിക് ദിനാശംസയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ . ഭരണഘടനയുടെ അന്തഃസത്ത തകര്‍ക്കാന്‍ വര്‍ഗീയ രാഷ്ട്രീയം ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി തന്റെ റിപ്പബ്ലിക് ദിനാശംസയിൽ പറഞ്ഞു. സംസ്ഥാനങ്ങളുടെ അധികാരം കവരാന്‍ ശ്രമിക്കുകയാണ്. മതേതരത്വത്തെ ഭൂരിപക്ഷ മതത്തില്‍ ചേര്‍ത്തുവെക്കുന്നുവെന്നും ജനാധിപത്യത്തിന്‍റെ അര്‍ത്ഥം തന്നെ ചോര്‍ത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഈ വിപത്തുകള്‍ക്കെതിരെ പോരാട്ടം നടത്തണം. നാടിന്‍റെ പുരോഗതിക്കായി കൈകോര്‍ക്കേണ്ട സമയമാണിത്. എല്ലാ കുപ്രചാരണങ്ങളെയും തള്ളിക്കളയണം. വികസനത്തിന്‍റെ ഗുണഫലം എല്ലാവരിലും എത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."