HOME
DETAILS
MAL
ആരോഗ്യനില മോശമായി: ലാലുപ്രസാദ് യാദവിനെ ഡല്‍ഹി എയിംസിലേക്ക് മാറ്റും
backup
January 23 2021 | 09:01 AM
പാറ്റ്ന: ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ആര്.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവിനെ ഡല്‍ഹി എയിംസ് ആശുപത്രിയിലേക്ക് മാറ്റുന്നു. റാഞ്ചിയിലുള്ള മകന് തേജസ്വി യാദവും കുടുംബവും ലാലുവിന്റെ കൂടെ ഡല്‍ഹിക്ക് തിരിക്കും.
ശ്വാസകോശം സംബന്ധമായ അസുഖത്തെ തുടര്‍ന്ന് റാഞ്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ് ലാലു. ബിഹാര്‍ കാലിത്തീറ്റ കുംഭകോണ കേസില്‍ ശിക്ഷാകാലാവധിയിലാണ് ലാലു.
'അദ്ദേഹത്തിന്റെ സാഹചര്യം ഗുരുതരമാണ്. അതിനാല്‍ മെച്ചപ്പെട്ട ചികിത്സ ആവശ്യമാണ്. ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ട് അനുസരിച്ച് നീങ്ങും. ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെ ഇതിനായി കാണും'- തേജസ്വി യാദവ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."