HOME
DETAILS
MAL
തളരാത്ത പോരാട്ടത്തിലൂടെ സ്വപ്നങ്ങൾക്ക് ചിറകുകൾ നൽകിയ റാബിയ പത്മശ്രീ നിറവിൽ
backup
January 25 2022 | 16:01 PM
മലപ്പുറം: ചലനമറ്റ കാലുകള്‍ക്കുമീതെ രോഗം പകരുന്ന വേദനയിലും തളരാതെ പോരാടിയ റാബിയക്ക് പത്മശ്രീ പുരസ്കാരം ലഭിച്ചു. അക്ഷരവിപ്ലവത്തിലൂടെ രാജ്യത്തിന് മാതൃകയായ കെ വി റാബിയ എന്ന സാക്ഷരതസാമൂഹ്യ പ്രവര്‍ത്തകയും കൂടിയാണ്.
1966ല്‍ തിരൂരങ്ങാടി വെള്ളിലക്കാട് ഗ്രാമത്തില്‍ ജനിച്ച റാബിയക്ക് കാലുകള്‍ പൂര്‍ണമായി തളര്‍ന്നതോടെ പ്രീഡിഗ്രി പഠനം അവസാനിപ്പിക്കേണ്ടിവന്നു. സാക്ഷരതാ പ്രസ്ഥാനത്തിന്റെ ഭാഗമായ അവര്‍ ഗ്രാമത്തിലെ നൂറോളം നിരക്ഷരര്‍ക്ക് അക്ഷരവെളിച്ചമേകി. ജന്‍ ശിക്ഷണ്‍ സന്‍സ്ഥാന്റെ ഭാഗമായി ട്യൂഷന്‍ സെന്റര്‍, സ്ത്രീകളുടെ ഗ്രന്ഥശാല, സ്വയംതൊഴില്‍ സംരംഭങ്ങള്‍, ബോധവല്‍ക്കരണശാക്തീകരണ പരിപാടികള്‍ എന്നിങ്ങനെ വിവിധ പദ്ധതികള്‍ വീടിനോടനുബന്ധിച്ച് ഇപ്പോഴുമുണ്ട്.
യുഎന്‍ ഇന്റര്‍നാഷണല്‍ അവാര്‍ഡ്, യൂണിയന്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ അവാര്‍ഡ്, നാഷണല്‍ യൂത്ത് അവാര്‍ഡ്, സംസ്ഥാന സാക്ഷരതാ മിഷന്‍ അവാര്‍ഡ്, ഐഎംഎ അവാര്‍ഡ്, കണ്ണകി സ്ത്രീശക്തി അവാര്‍ഡ് തുടങ്ങി ഒട്ടേറെ പുരസ്‌കാരങ്ങള്‍ റാബിയയെ തേടിയെത്തി. ‘സ്വപ്നങ്ങള്‍ക്ക് ചിറകുകളുണ്ട്’ എന്ന റാബിയയുടെ പുസ്തകം ഏറെ പ്രചാരം നേടി. ‘സ്വപ്നങ്ങള്‍ക്ക് ചിറകുകളുണ്ട്’ എന്നപുസ്തകത്തിൻ്റെ പേര് പോലെത്തന്നെയാണ് റാബിയയുടെ ജീവതവും. പോളിയോ ബാധിച്ച തളർച്ചയിൽ നിന്ന് ഇന്ത്യയുടെ പരമോന്നത സിവിലിയൻ ബഹുമതി തേടിയെത്തിയത് തന്നെ റാബിയ യുടെ സ്വപ്നങ്ങളുടെ സാക്ഷാത്കാരമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."