തിരുവാതിരയിലെ പിണറായി സ്തുതിയും പി ജയരാജന്റെ സംഭവവുമായി താരതമ്യം ചെയ്യരുത്, രണ്ടും രണ്ടാണെന്ന് കോടിയേരി
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച തിരുവാതിര കളിയില്‍ മുഖ്യമന്ത്രി പിണറായി വിജയനെ സ്തുതിച്ചുള്ള പാട്ട് വ്യക്തിപൂജയായി കണക്കാക്കാനാകില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പാര്‍ട്ടി സംസ്ഥാനകമ്മിറ്റി അംഗീകരിച്ച പാട്ടൊന്നുമല്ലല്ലോ അവിടെ പാടിയത്. പല വ്യക്തികളും പല ആളുകളെയും പുകഴ്ത്തുന്ന പാട്ടുകള്‍ അവതരിപ്പിക്കാറുണ്ട്. സമ്മളനത്തിന് അകത്ത് നടന്നതല്ലെന്നും കോടിയേരി പറഞ്ഞു.
മുമ്പ് പി. ജയരാജനെ പുകഴ്ത്തി പാട്ടുവന്നപ്പോള്‍ വ്യക്തിപൂജ ആരോപിച്ച് നടപടിയെടുത്തിരുന്നല്ലോ എന്ന ചോദ്യത്തിന് ജയരാജന്റെ കാര്യവും ഇതും ഒന്നായി വ്യാഖ്യാനിക്കരുതെന്നും കോടിയേരി പറഞ്ഞു.
രണ്ടും വ്യത്യസ്തമായ കാര്യമാണ്. പിജെ ആര്‍മി എന്ന പേരിലുള്ള ഗ്രൂപ്പിനകത്ത് വന്നതിനെ അദ്ദേഹം തള്ളിപ്പറഞ്ഞില്ല. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിലുണ്ടായ പ്രശ്നങ്ങളാണ് പാര്‍ട്ടി ചൂണ്ടിക്കാട്ടിയതും നടപടിയെടുത്തതും. മെഗാ തിരുവാതിര തെറ്റാണെന്ന് പാര്‍ട്ടി സമ്മതിച്ചതാണ്. തെറ്റാണെന്ന് പറയുന്നതു തന്നെ തിരുത്തല്‍ നടപടിയുടെ ഭാഗമാണെന്നും കോടിയേരി വിശദീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."