സാബിര്‍ ഗഫാര്‍, അബ്ബാസ് സിദ്ദീഖിയുടെ പാര്‍ട്ടിയിലേക്ക്
ന്യൂഡല്‍ഹി: മുസ് ലിം യൂത്ത് ലീഗ് ദേശീയ പ്രസിഡന്റ് സ്ഥാനം രാജിവച്ച സാബിര്‍ ഗഫാര്‍, പീര്‍സാദ അബ്ബാസ് സിദ്ദീഖ് അല്‍ ഖുറൈഷി പ്രഖ്യാപിച്ച പുതിയ സഖ്യത്തിലേക്ക്. ന്യൂനപക്ഷങ്ങളുടെയും എസ്. എസ്.സി, എസ്.ടി മറ്റ് പിന്നാക്ക ജനവിഭാഗങ്ങളുടെയും രാഷ്ട്രീയ- സാമൂഹി ശാക്തീകരണത്തിനായി പീര്‍സാദ അബ്ബാസ് സിദ്ദീഖ് അല്‍ ഖുറൈഷി രൂപീകരിച്ച മഹാപ്രസ്ഥാനത്തിന്റെ ഭാഗമായി തന്റെ പ്രവര്‍ത്തനം തുടരുമെന്നും അദ്ദേഹം അറിയിച്ചു.
പശ്ചിമ ബംഗാള്‍ ഇതിനു മുന്‍പ് ഇത്തരത്തിലുള്ള ഒരു ചരിത്രപരമായ നീക്കത്തിന് സാക്ഷ്യം വഹിച്ചിട്ടില്ല. വരാനിരിക്കുന്ന നിയസഭാ തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തെ സ്വാധീനിക്കത്തക്കവിധത്തിലുള്ള മാറ്റം പശ്ചിമ ബംഗാളില്‍ ഉണ്ടാവും.
15ശതമാനം വരുന്ന വരേണ്യ വിഭാഗമാണ് ബംഗാളില്‍ എല്ലായ്‌പ്പോഴും ആധിപത്യം ഉറപ്പിക്കുന്നത്. എല്ലാ മേഖലകളും ഇത്തരക്കാര്‍ കൈയടക്കിയിരിക്കുകയാണ്.
ന്യൂനപക്ഷ, എസ്. എസ്.സി, എസ്.ടി, മറ്റ് പിന്നാക്ക ജന വിഭാഗങ്ങള്‍ അടങ്ങുന്ന 85 ശതമാനം ജനങ്ങള്‍ക്ക് ആനുപാതികമായ അവസരങ്ങള്‍ നിഷേധിക്കപ്പെടുകയാണ്. തൊഴില്‍, ഭരണ നിര്‍വഹണം, വ്യവസായം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്ലാം അവര്‍ക്കുള്ള അവസരങ്ങള്‍ നിഷേധിക്കപ്പെടുകയാണെന്നും രാജ്യത്ത് യഥാര്‍ഥ വികസനവും അഭിവൃദ്ധിയും ദൃശ്യമാകണമെങ്കില്‍ വിദ്യാഭ്യാസം അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
സാബിര്‍ ഗഫാര്‍ മുസ്ലിം യൂത്ത് ലീഗ് ദേശീയ പ്രസിഡന്റ് സ്ഥാനം രാജിവച്ച വിവരം ഇന്നാണ് പുറത്തുവന്നത്. അബ്ബാസ് സിദ്ദീഖി കഴിഞ്ഞദിവസം ഇന്ത്യയന്‍ സെക്യുലര്‍ ഫ്രണ്ട് എന്ന സംഘടന രൂപീകരിക്കുകയും ബംഗാളിലെ 294 നിയമ സഭാ സീറ്റുകളിലും മത്സരിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."