HOME
DETAILS
MAL
ശിലാഫലകം തകര്‍ത്തതായി പരാതി
backup
August 18 2016 | 18:08 PM
എടപ്പാള്‍: നടുവട്ടം കാലടിത്തറയില്‍ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നു മൂന്നുലക്ഷം രൂപ ചിലവഴിച്ച് നിര്‍മിച്ച റോഡിന്റെ വശത്ത് സ്ഥാപിച്ച ശിലാഫലകം അജ്ഞാതര്‍ തകര്‍ത്തു. എം.പിയുടെ പേരും റോഡിന്റെ വിവരങ്ങളും രേഖപ്പെടുത്തി സ്ഥാപിച്ച ശിലാഫലകമാണ് തകര്‍ത്തത്.
ശിലാഫലകം തകര്‍ത്ത സംഭവത്തില്‍ അന്വേഷണം നടത്തണമെന്നും കുറ്റവാളികളെ ഉടന്‍ കണ്ടെത്തണമെന്നും യു.ഡി.എഫ് യോഗം അധികൃതരോട് ആവശ്യപ്പെട്ടു. ഇ.പി കുട്ടന് അധ്യക്ഷനായി. ഇബ്രാഹിം മൂതൂര്‍, കെ സുധീര്‍ ബാബു, നാസര്‍ കൊളക്കാട്, ടി.സി ഇബ്രാഹിം, കോഹിനൂര്‍ മുഹമ്മദ്, സി.പി മുഹമ്മദ് അലി, എം.വി മജീദ്, എം ഷറഫു, അബ്ദു പടിഞ്ഞാറെക്കര സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."