'ജില്ലയിലെ മിക്ക വിദ്യാലയങ്ങളും ലഹരി വിപണനകേന്ദ്രങ്ങളായി'
പുത്തനത്താണി: ജില്ലയിലെ ഒട്ടുമിക്ക വിദ്യാലയങ്ങളും ലഹരി മാഫിയകളുടെ വിപണന കേന്ദ്രങ്ങളായി മാറിയിരിക്കുകയാണെന്ന് സ്റ്റുഡന്‍സ് ലഹരി നിര്‍മാര്‍ജന സമിതി ജില്ലാ കണ്‍വന്‍ഷന്‍ ആരോപിച്ചു.
രക്ഷിതാക്കളും അധ്യാപകരും ഇതിനെതിരേ ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നും ഭരണകൂടവും പൊതുസമൂഹവും ഇതിനെ നേരിടാന്‍ ഒറ്റക്കെട്ടായി നില്‍കണമെന്നും കണ്‍വന്‍ഷന്‍ അഭ്യര്‍ഥിച്ചു.
ലഹരി നിര്‍മാര്‍ജന സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി ഒ.കെ കുഞ്ഞിക്കോമു മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ഥി വിങ് ജില്ലാ പ്രസിഡന്റ് പി ജാബിര്‍ ഹുദവി അധ്യക്ഷനായി. സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് വി മധുസൂദനന്‍ മുഖ്യപ്രഭാഷണം നടത്തി.
വിദ്യാര്‍ഥി വിങ് സംസ്ഥാന സെക്രട്ടറി ഫായിസ് വിളഞ്ഞിപ്പുലാന്‍, ഇ. സക്കീര്‍ മാസ്റ്റര്‍, പി.എം അവറാന്‍കുട്ടി, വനിതാ വിങ് ഭാരവാഹികളായ കെ.പി വഹീദ, ഒറ്റകത്ത് ജമീല, കല്ലന്‍ ആമിന, കെ ഫെമിന്‍, കെ റിസ്‌വാന്‍, കെ.കെ ആദില്‍, ഖലീല്‍ മാസ്റ്റര്‍, ശാജിം അലി, അദ്‌നാന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."