HOME
DETAILS

മനുഷ്യന്‍ പുസ്തകം പോലെ

  
backup
January 24 2021 | 05:01 AM

gfdxbvdfasfjhhj

 

ഗുരു പറഞ്ഞു:
''മനുഷ്യന്‍ പുസ്തകം പോലെയാണ്. പുസ്തകം വായിക്കാനുള്ളതാണല്ലോ.. ഓരോ മനുഷ്യനും വായിക്കപ്പെടേണ്ട മഹാപുസ്തകങ്ങള്‍. മനസിരുത്തി വായിക്കാന്‍ ശ്രമിച്ചാല്‍ വഴിവെളിച്ചമാകാന്‍ പര്യപ്തമായ നിരവധി പാഠങ്ങള്‍ ലഭിക്കും. ചെറിയവരെ വായിക്കാം. മുതിര്‍ന്നവരെ വായിക്കാം. ഉത്കൃഷ്ടരെ വായിക്കാം. നികൃഷ്ടരെയും വായിക്കാം. മാതാപിതാക്കള്‍ക്ക് മക്കളെ വായിക്കാം. മക്കള്‍ക്കു മാതാപിതാക്കളെയും വായിക്കാം. ഭാര്യയ്ക്ക് ഭര്‍ത്താവിനെയും ഭര്‍ത്താവിനു ഭാര്യയെയും വായിക്കാം. ഭരണാധിപന് ഭരണീയനെ വായിക്കാം. ഭരണീയന് ഭരണാധിപനെയും വായിക്കാം. അധ്യാപകന് വിദ്യാര്‍ഥിയെ വായിക്കാം. വിദ്യാര്‍ഥിക്ക് അധ്യാപകനെയും വായിക്കാം. ചില വായനയില്‍നിന്ന് എങ്ങനെയാകണം എന്ന പാഠം ലഭിക്കും. വേറെ ചില വായനയില്‍നിന്ന് എങ്ങനെയാകരുതെന്ന പാഠവും ലഭിക്കും. സാത്താനും ഫറോവയും നംറൂദും അബൂലഹബുമെല്ലാം പുസ്തകങ്ങളാണ്. നിങ്ങള്‍ എങ്ങനെയാകരുതെന്ന മഹാപാഠങ്ങളാണ് ആ പുസ്തകങ്ങള്‍ പറഞ്ഞുതരുന്നത്. പ്രവാചകന്മാരും പുണ്യാത്മാക്കളും പുസ്തകങ്ങളാണ്. നിങ്ങള്‍ എങ്ങനെയായിരിക്കണമെന്ന സുപ്രധാനപാഠങ്ങളാണ് അവ വിവരിച്ചുതരുന്നത്.''


ഗുരു പറഞ്ഞു:
''മനുഷ്യന്‍ പുസ്തകം പോലെയാണ്. പൂര്‍ണമായും വായിച്ചിട്ടുവേണം അതിനെ വിലയിരുത്താന്‍. ചിലര്‍ തലവാചകം മാത്രം വായിച്ച് തെറ്റായ അഭിപ്രായങ്ങളിലെത്തിച്ചേരും. വേറെ ചിലര്‍ ആമുഖം മാത്രം വായിച്ച് വിലയിരുത്തലുകള്‍ നടത്തും. മറ്റു ചിലര്‍ കെട്ടുമട്ടും നോക്കി അഭിപ്രായം പറയും. പകുതി മാത്രം വായിച്ച് ഏറെക്കുറെ ഒരു ധാരണയിലെത്തുന്നവരും ഇല്ലാതില്ല. എന്നാല്‍ പൂര്‍ണമായും വായിച്ചു മനസിലാക്കിയവര്‍ക്കേ ഒരു പുസ്തകത്തെ കുറിച്ച് ശരിയായ നിരൂപണം നടത്താന്‍ സാധിക്കുകയുള്ളൂ. ബാഹ്യപ്രകടനങ്ങള്‍ നോക്കി ചിലരെ നാം വിലയിരുത്താറുണ്ട്. മറ്റു ചിലരെ കുറിച്ച് നാം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് അവരുടെ സംസാരങ്ങള്‍ കേട്ടായിരിക്കും. എന്നാല്‍ കൂടെ നടന്ന് അകവും പുറവും മനസിലാക്കാന്‍ ശ്രമിച്ചവര്‍ക്കേ ഒരാള്‍ ആരാണെന്നു മനസിലാക്കാന്‍ കഴിയുകയുള്ളൂ. മനസിലാക്കാന്‍ ശ്രമിക്കാതെ അഭിപ്രായപ്രകടനങ്ങള്‍ നടത്തിയാല്‍ വലിയ അപകടങ്ങളായിരിക്കും ഉണ്ടായിത്തീരുക. ഭര്‍ത്താവ് എന്നെ മനസിലാക്കുന്നില്ലെന്നു പരാതി പറയുന്ന ഭാര്യമാരെ കേട്ടിട്ടില്ലേ.. ഭാര്യയെന്ന പുസ്തകത്തെ ഒരിക്കലെങ്കിലും മനസിരുത്തി വായിക്കാന്‍ ശ്രമിക്കാത്തതിന്റെ ഫലമാണത്. മക്കളെന്ന പുസ്തകങ്ങളെ വായിക്കാത്ത രക്ഷിതാക്കള്‍ മക്കളുടെ ഭാവി നഷ്ടപ്പെടാന്‍ കാരണക്കാരായിത്തീരും. വിദ്യാര്‍ഥിയെന്ന പുസ്തകത്തെ വായിക്കാത്ത അധ്യാപകന് തന്റെ അധ്യാപനം കൊണ്ട് വിപരീതഫലങ്ങളാണു സമ്പാദിക്കാന്‍ കഴിയുക. അനുയായിയെന്ന പുസ്തകത്തെ വായിക്കാത്ത നേതാവിന് തന്റെ സീറ്റില്‍ കൂടുതല്‍ കാലം ഇരിക്കാന്‍ ഭാഗ്യം കിട്ടില്ല.''


ഗുരു പറഞ്ഞു:
''മനുഷ്യന്‍ പുസ്തകം പോലെയാണ്. എല്ലാ പുസ്തകങ്ങളും വായിക്കണം. പക്ഷേ, ആദ്യം കൈയിലുള്ളതു വായിച്ചിട്ടുമതി മറ്റുള്ളവരുടേതു വായിക്കാന്‍. ആദ്യം സ്വന്തത്തെ തന്നെ വായിക്കുക. താന്‍ ആരാണെന്നും തന്നിലടങ്ങിയിരിക്കുന്നതെന്തെല്ലാമെന്നും മനസിലാക്കാന്‍ ശ്രമിക്കുക. അവനവനെ വായിക്കാത്തവര്‍ക്ക് എവിടെയും എത്താന്‍ കഴിയില്ല. താനാരാണെന്നു മനസിലാക്കിയാലേ താനാരാകണമെന്ന ചിന്തയുദിക്കുകയുള്ളൂ. തന്നിലെന്തെല്ലാം വൈകല്യങ്ങളുണ്ടെന്നു മനസിലാക്കിയവര്‍ക്കേ അതു തിരുത്തി മുന്നേറാന്‍ സാധിക്കുകയുള്ളൂ. തന്നിലെന്തെല്ലാം സാധ്യതകള്‍ ഒളിഞ്ഞിരിപ്പുണ്ടെന്നറിയുന്നവര്‍ക്കേ അവയെ സാധ്യമാക്കാന്‍ സാധിക്കുകയുള്ളൂ.''


ഗുരു പറഞ്ഞു:
''മനുഷ്യന്‍ പുസ്തകം പോലെയാണ്. അക്ഷരാഭ്യാസമുള്ള ആര്‍ക്കും വായിച്ചു മനസിലാക്കാവുന്ന വിധം ലളിതമായിരിക്കും ചില പുസ്തകങ്ങള്‍. അര്‍ഥം തേടി ഒരിക്കല്‍ പോലും നിഘണ്ടു പരതുകയോ മറ്റൊരാളെ ആശ്രയിക്കുകയോ ചെയ്യേണ്ടി വരില്ല. ചില മനുഷ്യരെ കണ്ടിട്ടില്ലേ. തുറന്ന പുസ്തകമായിരിക്കും അവരുടെ ജീവിതം. മറ്റൊരാള്‍ക്കു ബോധിക്കാത്ത വാക്കോ നോക്കോ നീക്കമോ അവരില്‍നിന്നുണ്ടാകില്ല. ബുദ്ധിയും ബോധവുമുള്ള ഏതാള്‍ക്കും അവര്‍ പ്രാപ്യരുമായിരിക്കും.''


ഗുരു പറഞ്ഞു:
''മനുഷ്യന്‍ പുസ്തകം പോലെയാണ്. ചില പുസ്തകങ്ങള്‍ എല്ലാവര്‍ക്കും ദഹിച്ചുകൊള്ളണമെന്നില്ല. പേരുപോലും നിഗൂഢതകള്‍ നിറഞ്ഞതായിരിക്കും. തുറന്നു വായിക്കാന്‍ ശ്രമിച്ചാല്‍ സമയം പാഴാക്കലായിരിക്കുമത്; ഒന്നും മനസിലാകില്ല. പദങ്ങള്‍ കടുകട്ടിയായിരിക്കും. വാക്യങ്ങള്‍ നീണ്ടുനീണ്ടു പോകുന്നതായിരിക്കും. മനസിലാകണമെങ്കില്‍ പല തവണ വായിക്കണം. മറ്റൊരാളുടെ സഹായം വേണം. നിഘണ്ടു മറിച്ചു കൈ കുഴയും. മനുഷ്യരില്‍ ചിലരുണ്ട്. അടിമുടി നിഗൂഢമായിരിക്കും അവര്‍. കൂടെ നടക്കുന്നവര്‍ക്കുപോലും അവരെ മനസിലാകില്ല. അവരുടെ വാക്കുകളും നോക്കുകളും നടപടികളും വിചിത്രമായിരിക്കും. ആര്‍ക്കും പിടികൊടുക്കാത്ത വ്യക്തിത്വങ്ങള്‍..''


ഗുരു പറഞ്ഞു:
''മനുഷ്യന്‍ പുസ്തകം പോലെയാണ്. ചില പുസ്തകങ്ങള്‍ കാഴ്ചയില്‍ മനോഹരമായിരിക്കും. കെട്ടുംമട്ടും കണ്ടാല്‍ ആരും വാങ്ങിപ്പോകും. പക്ഷേ, വായിക്കാന്‍ കൊള്ളില്ല. നിലവാരമില്ലാത്ത വിഷയമായിരിക്കും ഉള്ളടക്കം. വേറെ ചില പുസ്തകങ്ങളുണ്ട്. കണ്ടാല്‍ വാങ്ങാന്‍ തോന്നുകയില്ല. പുറംചട്ടയും പുറങ്ങളും പഴകി ദ്രവിക്കാറായിട്ടുണ്ടാകും. എന്നാല്‍, അതിനകത്തു എഴുതപ്പെട്ടിരിക്കുന്നത് മണിമുത്തുകളായിരിക്കും. എന്തു വിലകൊടുത്തും വാങ്ങിവായിക്കേണ്ടവ. മനുഷ്യരില്‍ ചിലരുണ്ട്. അവരുടെ ബാഹ്യം കണ്ടാല്‍ മഹാപ്രതിഭകളാണെന്നു തോന്നും. ധരിച്ചിരിക്കുന്ന വസ്ത്രവും സഞ്ചരിക്കുന്ന വാഹനവും പാര്‍ക്കുന്ന പാര്‍പ്പിടവും ആരിലും വിസ്മയമുളവാക്കുന്നതായിരിക്കും. പക്ഷേ, അടുപ്പിക്കാന്‍ കൊള്ളാത്തവരായിരിക്കും അവര്‍. വാ തുറന്നാല്‍ ചെവി പൊത്തേണ്ടി വരും. കൂടെ നടന്നാല്‍ അകലേണ്ടി വരും. വേറെ ചില മനുഷ്യരുണ്ട്. അനാര്‍ഭാഢകരമായ ജീവിതം നയിക്കുന്ന ആളുകള്‍. അവരുടെ ബാഹ്യം കണ്ടാല്‍ ഒട്ടും പരിഗണനയര്‍ഹിക്കാത്തവരാണെന്നു തോന്നും. ഒന്നടുത്തു നോക്കിയാലേ കരുതിയ ആളുകളല്ല അവരെന്നു ബോധ്യപ്പെടുകയുള്ളൂ.''



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

63 രാജ്യങ്ങളിലേക്ക് ഇ-വിസ പദ്ധതിയുമായി സഊദി

Saudi-arabia
  •  2 months ago
No Image

തെലങ്കാന പൊലിസില്‍ ഡി.എസ്.പിയായി ചുമതലയേറ്റ് മുഹമ്മദ് സിറാജ്

National
  •  2 months ago
No Image

ചെന്ത്രാപ്പിന്നി സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

ചെന്നൈയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; കോച്ചുകള്‍ പാളം തെറ്റി, തീപിടിച്ചു; നിരവധി പേർക്ക് പരിക്ക്

National
  •  2 months ago
No Image

നിയമലംഘനം; ഒമാനിൽ ഏഴ് ബാർബർ ഷോപ്പുകൾ പൂട്ടിച്ചു

oman
  •  2 months ago
No Image

'ഹരിയാനയില്‍ 20 മണ്ഡലങ്ങളില്‍ ക്രമക്കേട് നടന്നുവെന്ന് കോണ്‍ഗ്രസ്', തെരഞ്ഞെടുപ്പ് കമ്മീഷന് രണ്ടാം നിവേദനം നല്‍കി 

Kerala
  •  2 months ago
No Image

യു.എ.ഇയിൽ കനത്ത മഴ; ആലിപ്പഴ വർഷം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ പുതിയ മന്ത്രിസഭ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-11-10-2024

PSC/UPSC
  •  2 months ago
No Image

തൃപ്പൂണിത്തുറയില്‍ 73 സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍; അംഗത്വം നല്‍കി പ്രതിപക്ഷ നേതാവ് 

latest
  •  2 months ago