താന്‍ നിരപരാധി; ഭര്‍ത്താവും രണ്ടാം ഭാര്യയും ചേര്‍ന്ന് മകനെ ഭീഷണിപ്പെടുത്തിയെന്ന് കടക്കാവൂര്‍ കേസിലെ അമ്മ
കൊല്ലം: തനിക്കെതിരെയുള്ള കേസ് കെട്ടിച്ചമച്ചതാണെന്നും ഭര്‍ത്താവും രണ്ടാം ഭാര്യയുമാണ് ഇതിനു പിന്നിലെന്നും കടയ്ക്കാവൂര്‍ പോക്‌സോ കേസിലെ പ്രതിയായ അമ്മ. ജാമ്യം ലഭിച്ചതിനു പിന്നാലെ വീട്ടില്‍ വെച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍.
സത്യം പുറത്തുവരണമെന്നും കള്ളക്കേസാണ് തനിക്കെതിരെ ചുമത്തിയതെന്നും അവര്‍ പറഞ്ഞു. മൊഴിയെടുക്കാനെന്ന് പറഞ്ഞാണ് പൊലിസ് തന്നെ കൊണ്ടുപോയത്. എന്നാല്‍ അറസ്റ്റ് ചെയ്തതായിരുന്നു. കുടുംബ കോടതിയില്‍ ജീവനാംശത്തിനായി കേസ് കൊടുത്തപ്പോള്‍ ഭര്‍ത്താവ്, അതില്‍ നിന്ന് രക്ഷപ്പെടാനായിട്ട് കൊടുത്ത കേസാണിത്.
മകന് താന്‍ നല്‍കിയെന്ന് പൊലിസ് പറയുന്ന ഗുളികയെക്കുറിച്ച് അറിയില്ല. ചുമക്കുള്ള അലര്‍ജിക്ക് മകന്‍ മരുന്ന് കഴിക്കുന്നുണ്ട്. സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നും കോടതി വിധിയില്‍ സന്തോഷമുണ്ടെന്നും അമ്മ പറഞ്ഞു.
വെള്ളിയാഴ്ചയാണ് കേസില്‍ പ്രതിയായ സ്ത്രീക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ജാമ്യാപേക്ഷയെ സര്‍ക്കാര്‍ കോടതിയില്‍ എതിര്‍ത്തിരുന്നു. നേരത്തെ തിരുവനന്തപുരം പോക്‌സോ കോടതി ജാമ്യം തള്ളിയതോടെ അമ്മ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."