ജോസഫൈന്റെ പെരുമാറ്റം ക്രൂരം, കാറും ശമ്പളവും നല്കി നിയമിച്ചതെന്തിന്?; ജയരാജന് മുന്നില്‍ പൊട്ടിത്തെറിച്ച് ടി പത്മനാഭന്
കണ്ണൂര്‍: പരാതിയുമായെത്തിയ വയോധികയെ അധിക്ഷേപിച്ചെന്ന പരാതിയില്‍ വനിതാ കമ്മിഷന് അധ്യക്ഷ എം.സി ജോസഫൈനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി കഥാകൃത്ത് ടി പത്മനാഭന്. അധ്യക്ഷയുടെ പെരുമാറ്റം ക്രൂരമായിപ്പോയി. ദയയും സഹിഷ്ണുതയും ഇല്ലാത്ത പെരുമാറ്റമാണ് ജോസഫൈന്റേത്. കാറും ഉയര്‍ന്ന ശമ്പളവും നല്കി ഇവരെ നിയമിച്ചത് എന്തിനായിരുന്നുവെന്നും ടി പത്മനാഭന് ചോദിച്ചു.
തെരഞ്ഞെടുപ്പിന് മുന്നോടിയായി സി.പി.എം നടത്തുന്ന ഗൃഹസന്ദര്‍ശനത്തിനിടെ പി.ജയരാജന്റെ മുന്നിലാണ് ടി.പദ്മനാഭന് പൊട്ടിത്തെറിച്ചത്.
ടി.പദ്മനാഭന്റെ വിമര്‍ശനം പാര്‍ട്ടി നേതൃത്തിന്റെയും ജോസഫൈന്റെയുംശ്രദ്ധയില്‍പ്പെടുത്താമെന്ന് പി.ജയരാജന് ഉറപ്പുനല്‍കി. എന്നാല്‍ അത് വേണമെന്നില്ലെന്നും സര്‍ക്കാര്‍ നല്ല കാര്യങ്ങള്‍ ചെയ്യുമ്പോള്‍ ഇത്തരം പരാമര്‍ശങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ അവമതിപ്പുണ്ടാക്കുമെന്നും ടി പത്മനാഭന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."