വ്യാജ തൊഴിലവസര വാഗ്ദാനങ്ങള്‍ സൂക്ഷിക്കണമെന്ന് ഖത്തര്‍ എയര്‍വെയ്‌സ്
ദോഹ: ഖത്തര്‍ എയര്‍വെയ്‌സിലോ ഖത്തര്‍ എയര്‍വെയ്‌സ് ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനങ്ങളിലോ തൊഴില്‍ വാഗ്ദാനം ചെയ്ത് കൊണ്ടുള്ള വ്യാജ സന്ദേശങ്ങളെ സൂക്ഷിക്കണമെന്ന് തൊഴില്‍ അന്വേഷകര്‍ക്ക് മുന്നറിയിപ്പ് നല്‍കി ഖത്തര്‍ എയര്‍വെയ്‌സ്. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത പ്രസ്താവനയിലാണ് ഖത്തര്‍ എയര്‍വെയ്‌സ് ഇക്കാര്യം പറഞ്ഞത്.
'ഖത്തര്‍ എയര്‍വെയ്‌സിലോ ഖത്തര്‍ എയര്‍വെയ്‌സ് ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനങ്ങളിലോ ജോലി വാഗ്ദാനം ചെയ്തുകൊണ്ടുള്ള ഔദ്യോഗികം എന്ന് തോന്നിപ്പിക്കുന്ന വ്യാജ സന്ദേശങ്ങള്‍ തൊഴില്‍ അന്വേഷകരെ ലക്ഷ്യമിടുന്നു. ഇവയ്ക്ക് പിന്നില്‍ അനധികൃതമായ തൊഴില്‍ ഏജന്‍സികള്‍, അജ്ഞാത ഡൊമൈനുകളോ ആണ്. ഇവര്‍ തൊഴില്‍ അന്വേഷകരില്‍ നിന്ന് വ്യക്തിഗത വിവരങ്ങളോ ചിലപ്പോള്‍ ജോലിക്കായി പണവും വാങ്ങുന്നു. ഇത്തരം വ്യാജ സന്ദേശങ്ങളെ സൂക്ഷിക്കുക.' ഖത്തര്‍ എയര്‍വെയ്‌സ് അറിയിച്ചു.
ഇമെയിലുകളുടെ ആധികാരികത പരിശോധിച്ച് ഉറപ്പിക്കണമെന്ന് ഖത്തര്‍ എയര്‍വെയ്‌സ് തൊഴില്‍ അന്വേഷകരോട് പറഞ്ഞു. ജോലിക്കായി ഖത്തര്‍ എര്‍വെയ്‌സ് ഒരിക്കലും പണം ആവശ്യപ്പെടില്ല. തൊഴിലവസരങ്ങളുമായി ബന്ധപ്പെട്ട ഖത്തര്‍ എയര്‍വെയ്‌സിന്റെ ഔദ്യോഗിക ഇമെയില്‍ വിലാസങ്ങളുടെ അവസാന ഭാഗത്ത് @ qatarairways.com.qa അല്ലെങ്കില്‍ @. < >. qatarairways.com എന്ന് ഉണ്ടാകും. കൂടാതെ എല്ലാ തൊഴില്‍ അവസരങ്ങളും ഖത്തര്‍ എയര്‍വെയ്‌സിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും ചെയ്യുമെന്നും ഖത്തര്‍ എയര്‍വെയ്‌സ് വ്യക്തമാക്കി.
ഖത്തര്‍ എയര്‍വെയ്‌സില്‍ ജോലി വാഗ്ദാനം ചെയ്ത് കൊണ്ടുള്ള വ്യാജ സന്ദേശങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ തങ്ങളെ അറിയിക്കണമെന്നും ഖത്തര്‍ എയര്‍വെയ്‌സ് ആവശ്യപ്പെട്ടു. ഇത്തരം സന്ദേശങ്ങള്‍ [email protected]
എന്ന ഇമെയില്‍ വിലാസത്തിലേക്ക് അയച്ച് റിപ്പോര്‍ട്ട് ചെയ്യാം. ഖത്തര്‍ എയര്‍വെയ്‌സിലെ തൊഴില്‍ അവസരങ്ങള്‍ https://careers.qatarairways.com എന്ന ഔദ്യോഗിക വെബ് വിലാസത്തില്‍ ലഭ്യമാണെന്നും ഖത്തര്‍ എയര്‍വെയ്‌സ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."