പൊന്നാനി മണ്ഡലം ബി.ജെ.പിയില്‍ തര്‍ക്കം രൂക്ഷം; 200 പേര് രാജിക്കത്ത് നല്കി
ചങ്ങരംകുളം: പൊന്നാനി മണ്ഡലം ബി.ജെ.പിയില്‍ തര്‍ക്കം രൂക്ഷമായതോടെ ഭാരവാഹികളടക്കം 200 പേര് രാജിക്കത്ത് നല്കി. സംസ്ഥാനത്തെ മറ്റ് മണ്ഡലങ്ങളിലെല്ലാം നേരത്തെ ഭാരവാഹി തെരഞ്ഞെടുപ്പ് നടന്നിരുന്നു. പൊന്നാനി മണ്ഡലത്തില്‍ രണ്ടാഴ്ചകള്‍ക്ക് മുമ്പാണ് തെരഞ്ഞെടുപ്പ് നടന്നത്. പതിനെട്ടു വര്‍ഷമായി ഒരേ മണ്ഡലം കമ്മിറ്റിയാണ് തുടര്‍ന്നുപോന്നത്.
എന്നാല്‍ ഇത്തവണ കമ്മിറ്റിയെ അനുകൂലിക്കുന്നവരെയും പാര്‍ട്ടിക്ക് വേണ്ടി പ്രചരണത്തിന് ഇറങ്ങാത്തവരെയുമാണ് പുതിയ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് രാജിവെച്ച ഭാരവാഹികള്‍ അറിയിച്ചു. പൊന്നാനി താലൂക്കില്‍ തന്നെ ബി.ജെ.പിക്ക് ഏറെ സ്വാധീനമുള്ള നന്നംമുക്ക്, ആലംങ്കോട്, മാറഞ്ചേരി പഞ്ചായത്തുകളിലെ നിരവധി ഭാരവാഹികള്‍ ഇതില്‍ ഉള്‍പ്പെടും. പുതിയ കമ്മിറ്റിയുമായി സഹകരിച്ച് മുന്നോട്ട് പോകാന്‍ കഴിയില്ലെന്നും പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവരെ ഉള്‍പ്പെടുത്തി മണ്ഡലം കമ്മറ്റി പുനഃസംഘടിപ്പിക്കണമെന്നും അല്ലാത്ത പക്ഷം രാജിയില്‍ ഉറച്ച് നില്‍ക്കുമെന്നും ജില്ല പ്രസിഡന്റിന് അയച്ച രാജി കത്തില്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."