HOME
DETAILS

ഫലസ്തീൻ സ്വതന്ത്ര രാഷ്ട്രം നിലവിൽ വരുന്നത് വരെ ഇസ്രായിലുമായി സമാധാന കരാർ ഒപ്പുവെക്കില്ലെന്ന് സഊദി

  
backup
January 24 2021 | 10:01 AM

53566896-2

ജിദ്ദ: ഫലസ്തീൻ സ്വതന്ത്ര രാഷ്ട്രം നിലവിൽ വരുന്നത് വരെ ഇസ്രായിലുമായി സമാധാന കരാർ ഒപ്പുവെക്കില്ലെന്ന് സഊദി. 

ചില അറബ് രാജ്യങ്ങൾ ഇസ്രായിലുമായി സമാധാന കരറുകൾ ഒപ്പുവെച്ചതിന് പശ്ചിമേഷ്യൻ സമാധാന പ്രക്രിയയിൽ അനുകൂല ഫലമുണ്ടാകണമെന്നാണ് സഊദി അറേബ്യ പ്രത്യാശിക്കുന്നത്. ഇസ്രായിലുമായി സമാധാന കരാർ ഒപ്പുവെക്കാനുള്ള തീരുമാനം ഓരോ രാജ്യത്തിന്റെയും പരമാധികാരവുമായി ബന്ധപ്പെട്ടതാണെന്നും സഊദി 

വിദേശ കാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ പറഞ്ഞു. 

എല്ലാവരും ലക്ഷ്യമിടുന്നതു പോലുള്ള ഒരു ഫലം ഇതിലൂടെയുണ്ടാകണമെന്നാണ് പ്രത്യാശിക്കുന്നത്. സഊദിയും

 ഇസ്രായിലും തമ്മിൽ സമാധാന കരാർ ഒപ്പുവെക്കുന്നത് അറബ് സമാധാന പദ്ധതി പ്രകാരം പശ്ചിമേഷ്യൻ സമാധാനം സാധ്യമാവുകയും കിഴക്കൻ ജറൂസലം തലസ്ഥാനമായി സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം നിലവിൽ വരികയും ചെയ്യുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. 

സഊദി അറേബ്യ എക്കാലവും സമാധാനമാണ് ആഗ്രഹിക്കുന്നത്. നേരത്തെ ഇറാൻ നേതാക്കളുമായി സഊദി അറേബ്യ ചർച്ചകൾ നടത്തുകയും കരാറുകൾ ഒപ്പുവെക്കുകയും ചെയ്തിരുന്നു. എന്നാൽ അവ ഇറാൻ പാലിച്ചില്ല. ഇറാൻ ഗവൺമെന്റുമായി നേരിട്ട് നടത്തുന്ന ഏതു ചർച്ചകളും ഫലപ്രദമായി മാറുന്നതിന്, മേഖലയിൽ അസ്ഥിരതയുണ്ടാക്കുകയും മിലീഷ്യകളെയും ഭീകര ഗ്രൂപ്പുകളെയും പിന്തുണക്കുകയും ചെയ്യുന്ന തങ്ങളുടെ സമീപനങ്ങളിൽ ഇറാൻ മാറ്റം വരുത്തണം. ലെബനോനിലും സിറിയയിലും ഇറാഖിലും യെമനിലും അഫ്ഗാനിസ്ഥാനിലും മറ്റു രാജ്യങ്ങളിലും സുരക്ഷാ ഭദ്രതയും സമാധാനവും തകർക്കുന്ന പ്രവർത്തനങ്ങളാണ് ഇപ്പോൾ ഇറാൻ നടത്തുന്നത്. ഈ സമീപനത്തിൽ ഇറാൻ മാറ്റം വരുത്തുന്നതോടെ സഊദിക്കും ഇറാനുമിടയിൽ ചർച്ചക്കുള്ള ഉചിതമായ സമയമായിരിക്കും അത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഇറാനുമായി ചർച്ചക്ക് സഊദി ഒരുക്കമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

അതേ സമയം ഇറാന്‍-ജിസിസി തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ചര്‍ച്ച നടത്തണമെന്ന് കഴിഞ്ഞ ദിവസം സഊദി അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളോട് ഖത്തർ ആവിശ്യപ്പെട്ടിരുന്നു. സമവായ ചര്‍ച്ചകള്‍ക്ക് ഖത്തര്‍ മധ്യസ്ഥത വഹിക്കാന്‍ സമയമായി എന്നും അയല്‍ രാജ്യങ്ങള്‍ അവരുടെ അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കാന്‍ തുടങ്ങിയെന്നും ഖത്തര്‍ വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍ റഹ്മാന്‍ അല്‍ താനി പറഞ്ഞു. ബ്ലൂംബര്‍ഗ് ന്യൂസുമായുള്ള അഭിമുഖത്തിലാണ് മന്ത്രിയുടെ പ്രതികരണം. ഇറാന്‍-ജിസിസി ഐക്യം നടക്കുമെന്ന് പ്രതീക്ഷയുണ്ടെന്നും ഇപ്പോഴും തങ്ങള്‍ ഈ പ്രതീക്ഷയിലാണെന്നും ഖത്തര്‍ വിദേശകാര്യമന്ത്രി പറഞ്ഞിരുന്നത്. ഇതിനു പിറകെ ആണ് സഊദി തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മോഷണത്തിന് പിന്നില്‍ കുറുവാ സംഘം തന്നെ; നിര്‍ണായകമായത് പച്ചകുത്തിയ അടയാളം

Kerala
  •  a month ago
No Image

 ഫലസ്തീനായി ശബ്ദമുയര്‍ത്തുന്നത് തടയുന്നു; ഗസ്സയിലെ കൂട്ടക്കൊലകളില്‍ മൗനം; മാതൃകമ്പനിയായ യൂണിലിവറിനെതിരെ കേസ് ഫയല്‍ ചെയ്ത്  ബെന്‍&ജെറി ഐസ്‌ക്രീം 

International
  •  a month ago
No Image

ഡല്‍ഹി ഗതാഗത മന്ത്രി  കൈലാഷ് ഗഹ്ലോട്ട് പാര്‍ട്ടി വിട്ടു; മന്ത്രി സ്ഥാനവും രാജിവച്ചു

National
  •  a month ago
No Image

കോഴിക്കോട് ഹര്‍ത്താലിനിടെ സംഘര്‍ഷം; ബസ് ജീവനക്കാരുമായി തര്‍ക്കം, കടകള്‍ അടപ്പിക്കുന്നു

Kerala
  •  a month ago
No Image

'ഗസ്സയിലേക്കുള്ള സഹായ വിതരണത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ തുടര്‍ച്ചയായി കള്ളം പറയുന്നു' ഫലസ്തീനി കുട്ടിയുടെ പട്ടിണിക്കോലത്തിന്റെ ചിത്രവുമെന്തി റാഷിദ ത്ലൈബ് യു.എസ് കോണ്‍ഗ്രസില്‍ 

International
  •  a month ago
No Image

ഇന്ത്യയുടെ ദീര്‍ഘദൂര ഹൈപ്പര്‍സോണിക് മിസൈല്‍ പരീക്ഷണം വിജയകരം

National
  •  a month ago
No Image

ഈ ഗള്‍ഫ് രാഷ്ട്രങ്ങളിലേതിനെക്കാളും സ്വര്‍ണത്തിന് ഇന്ത്യയില്‍ വിലക്കുറവ്? കാരണം അറിയാം

qatar
  •  a month ago
No Image

വസ്ത്രങ്ങള്‍ ഉപേക്ഷിച്ച് വിലങ്ങുമായി ഓടി; കുഴികുത്തി ഷീറ്റിട്ട് മൂടി, ചാടിപ്പോയ പ്രതിയെ പിടികൂടിയത് 4 മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവില്‍

Kerala
  •  a month ago
No Image

വിഷപ്പുകയിൽ ശ്വാസം മുട്ടി ഡൽഹി; വായുഗുണനിലവാരം ഏറ്റവും മോശം അവസ്ഥയിൽ

National
  •  a month ago
No Image

വിവാദങ്ങളെ ഒറ്റക്കെട്ടായി പ്രതിരോധിച്ച് മേൽക്കൈ നേടി യു.ഡി.എഫ്

Kerala
  •  a month ago