HOME
DETAILS
MAL
സംസ്ഥാനത്ത് ഒമിക്രോണ്‍ തരംഗം; ആശുപത്രികളില്‍ എത്തുന്നത് 3.6 ശതമാനം രോഗികള്‍ മാത്രം
backup
January 27 2022 | 12:01 PM
തിരുവനന്തപുരം: സംസ്ഥാനത്ത് ഒമിക്രോണ്‍ തരംഗമെന്ന് ആരോഗ്യമന്ത്രി വീണാജോര്‍ജ്. കൊവിഡ് കേസുകളില്‍ 94 ശതമാനവും ഒമിക്രോണ്‍ മൂലമാണ്. ആറുശതമാനം ഡെല്‍റ്റ വകഭേദം മൂലമാണെന്നും മന്ത്രി പറഞ്ഞു.
3.6 ശതമാനം രോഗികള്‍ മാത്രമാണ് ആശുപത്രികളില്‍ എത്തുന്നത്. കൊവിഡ് രോഗികളുടെ ഐസിയു ഉപയോഗം രണ്ടുശതമാനം കുറഞ്ഞിട്ടുണ്ട്. ഗൃഹപരിചരണത്തിലുള്ള രോഗികളെ മൂന്നായി തിരിക്കും.
സാധാരണലക്ഷണമുള്ളവര്‍ ആരോഗ്യവകുപ്പിനെ അറിയിക്കണം. മൂന്നുദിവസത്തിനുള്ളില്‍ ലക്ഷണങ്ങളില്‍ കുറവില്ലെങ്കില്‍ ആശുപത്രിചികിത്സ തേടണം. ഗുരുതര രോഗമുള്ളവരും ആശുപത്രി സേവനം തേടണമെന്നും അടുത്ത മൂന്ന് ആഴ്ച നിര്‍ണായകമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."