ചെങ്കല്‍ ക്വാറികള്‍ക്കെതിരേ പ്രദേശവാസികള്‍ സമരത്തിനൊരുങ്ങുന്നു
എടപ്പാള്‍: കുറ്റിപ്പുറം പേരശ്ശനൂര്‍ ഗ്രാമത്തില്‍ പ്രവര്‍ത്തിക്കുന്ന ചെങ്കല്‍ ക്വാറികള്‍ അടച്ചുപൂട്ടണമെന്ന ആവശ്യവുമായി നാട്ടുകാര്‍ രംഗത്ത്. ഈ ആവശ്യവുമായി സമരത്തിരൊരുങ്ങാനുള്ള ഒരുക്കത്തിലാണ് നാട്ടുകാര്‍. ചെങ്കല്‍ ഖനനത്തെത്തുടര്‍ന്ന് നിരവധി വീടുകളും സര്‍ക്കാര്‍ സ്കൂളും അപകട ഭീഷണി നേരിടുകയാണ്.
അനധികൃതമായിപ്രവര്‍ത്തിക്കുന്ന ചെങ്കല്‍ ക്വാറികള്‍ക്കെതിരേ പരാതിയുമായി സ്കൂള്‍ പി.ടി.എ നേരത്തേ രംഗത്തുവന്നിരുന്നെങ്കിലും അധികൃതര്‍ മുഖവിലെക്കെടുത്തിട്ടില്ല. അധികൃതരുടെ ഒത്താശയോടെയാണ് ക്വാറികള്‍ പ്രവര്‍ത്തിക്കുന്നതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. കൂടാതെ ലോറികളുടെ ഇടതടവില്ലാതെയുള്ള മത്സരയോട്ടം മേഖലയിലെറോഡുകളുടെ നാശത്തിലേക്കും നയിച്ചിരിക്കുകയാണ്. വിഷയത്തില്‍ ഉടന്‍ പരിഹാരമായില്ലെങ്കില്‍ സ്ത്രീകളും കുട്ടികളുടെയും നേതൃത്വത്തില്‍ പ്രത്യക്ഷ സമരത്തിന് ഒരുങ്ങുകയാണ് പ്രദേശവാസികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."