HOME
DETAILS
MAL
സഊദിയിൽ ഇന്ന് രണ്ട് കൊവിഡ് മരണം മാത്രം; 211 രോഗമുക്തി, 186 രോഗബാധ
backup
January 24 2021 | 12:01 PM
റിയാദ്: സഊദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 211 കൊവിഡ് രോഗികൾ രോഗ മുക്തരായതായി സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 2 രോഗികൾ മരണപ്പെടുകയും 186 പുതിയ രോഗബാധ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. ആദ്യമായാണ് ഇത്രയും കുറവ് മരണം രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്നത്.
നിലവിൽ 2,080 രോഗികളാണ് രാജ്യത്ത് വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. 331 രോഗികൾ അതീവ ഗുരുതരാവസ്ഥയിലുമാണ്.
ഇതോടെ രാജ്യത്തെ വൈറസ് ബാധയേറ്റുള്ള മരണം 6,352 ആയും വൈറസ് ബാധിതർ 366,371 ആയും ഉയർന്നിട്ടുണ്ട്. ഇന്ന് 211 രോഗികൾ രോഗ മുക്തി നേടിയതോടെ രാജ്യത്തെ രോഗ മുക്തി നേടിയവരുടെ എണ്ണം 357,939 ആയും ഉയർന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."