റിയാദ് വേങ്ങര മണ്ഡലം കെഎംസിസി ശിഹാബ് തങ്ങൾ സ്‌കോളർഷിപ്പ് വിതരണം ചെയ്തു
റിയാദ്: റിയാദ് വേങ്ങര മണ്ഡലം കെഎംസിസിയും വേങ്ങര മണ്ഡലം എംഎസ്എഫ് കമ്മിറ്റിയും സംയുക്തമായി നടപ്പിലാക്കുന്ന ശിഹാബ് തങ്ങൾ വിദ്യാഭ്യാസ സ്‌കോളർഷിപ്പ് ഫണ്ട് വിതരണം ചെയ്തു. വേങ്ങര പൂക്കോയതങ്ങൾ സ്മാരക സൗധത്തിൽ നടന്ന പരിപാടി പി ഉബൈദുള്ള എം എൽ എ ഉദ്ഘാടനം നിർവ്വഹിച്ചു. മണ്ഡലം എം എസ് എഫ് പ്രസിഡന്റ് എ കെ നിഷാദ് അധ്യക്ഷത വഹിച്ചു. ഷൗക്കത്ത് കടമ്പോട്ട് സ്ക്കോളർഷിപ്പ് പദ്ധതി വിശദീകരിച്ചു. മർഹൂം സയ്യിദ് മുഹമദലി ശിഹാബ് തങ്ങളുടെ നാമധേയത്തിൽ തുടക്കം കുറിച്ച സ്‌കോളർഷിപ്പ് പദ്ധതിയിലേക്ക് നിയോജക മണ്ഡലത്തിലെ ആറ് പഞ്ചായത്തുകളിൽ നിന്നും നിർധനരായ പ്രൊഫഷണൽ വിദ്യാർത്ഥികളെയാണ് തെരഞ്ഞെടുത്തത്. സ്‌കോളർഷിപ്പ് തുക പി ഉബൈദുള്ള എം എൽ എ ക്ക് ഷൗക്കത്ത് കടമ്പോട്ട് കൈമാറി. നൗഫൽ മമ്പീതി ഷിഹാബ് തങ്ങൾ അനുസ്മരണ പ്രഭാഷണം നടത്തി.
മണ്ഡലം ലീഗ് പ്രസിഡന്റ് കുട്ടി മൗലവി, സെക്രട്ടറി അസ്‌ലു പി കെ, യൂത്ത് ലീഗ് പ്രസിഡന്റ് റവാസ് ആട്ടീരി, സിക്രട്ടറി ഷംസു പുള്ളാട്ട്,കെഎംസിസി ഭാരവാഹികളായ റാഷിദ് കോട്ടുമല, ഇ കെ എ റഹീം, നൗഷാദ് ചക്കാല, റിയാസ് സി, എം കെ കുഞ്ഞബ്ദുള്ള പ്രസംഗിച്ചു. മണ്ഡലം എം എസ് എഫ് ജനറൽ സെക്രട്ടറി സൽമാൻ കടമ്പോട്ട് സ്വാഗതവും എംഎസ്എഫ് ഊരകം പഞ്ചായത്ത് പ്രസിഡന്റ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."